HOME
DETAILS

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു

  
August 04 2025 | 04:08 AM

jharkhand former chief minister shibu soren passes away

ന്യൂഡൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ചയുടെ സ്ഥാപക നേതാവുമായ ഷിബു സോറൻ (81) അന്തരിച്ചു. ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 8.56-നാണ് മരണത്തിന് കീഴടങ്ങിയത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഒന്നര മാസം മുമ്പ് ഹൃദയാഘാതവും സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ എട്ട് തവണ ലോക്സഭാംഗവും രണ്ട് തവണ രാജ്യസഭാംഗവുമായി സേവനമനുഷ്ഠിച്ച ഷിബു സോറൻ, ജാർഖണ്ഡിന്റെ മുഖ്യമന്ത്രിയായും കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകനും നിലവിലെ ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനാണ് പിതാവിന്റെ വിയോഗവാർത്ത എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചത്.

ദീർഘകാല അസുഖത്തെ തുടർന്നാണ് ഷിബു സോറൻ മരണപ്പെട്ടത്. കഴിഞ്ഞ ഒരു മാസമായി അദ്ദേഹം ജീവൻ രക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെ ചികിത്സയിലായിരുന്നു," ആശുപത്രി അധികൃതരും വ്യക്തമാക്കി. ജാർഖണ്ഡിന്റെ രാഷ്ട്രീയ-സാമൂഹിക രംഗത്ത് നിർണായക സ്വാധീനം ചെലുത്തിയ നേതാവായിരുന്ന ഷിബു സോറന്റെ വിയോഗം സംസ്ഥാനത്തിന് വലിയ നഷ്ടമാണെന്ന് നേതാക്കൾ അനുശോചന സന്ദേശങ്ങളിൽ പറഞ്ഞു.

 

 

Shibu Soren, former Jharkhand Chief Minister and Jharkhand Mukti Morcha founder, passed away at 81 in Delhi's Sir Ganga Ram Hospital. He was under treatment for kidney issues and suffered a heart attack earlier. His son, current Chief Minister Hemant Soren, confirmed the news on X



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രാവുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നവര്‍ ജാഗ്രതൈ; പൊതുസ്ഥലത്ത് പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കിയതിന് കേസെടുത്ത് പൊലിസ്

National
  •  7 hours ago
No Image

വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർഥിക്ക് ക്രൂര മർദനം; പത്തോളം പേർക്കെതിരെ പരാതി; വീട്ടിൽ നിന്ന് വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നുവെന്ന് കുടുംബം

Kerala
  •  7 hours ago
No Image

ഫുട്ബോളിലെ അടുത്ത സിദാൻ അവനായിരിക്കും: സൂപ്പർതാരത്തെ പ്രശംസിച്ച് മുൻ താരം

Football
  •  7 hours ago
No Image

2022ൽ സ്ഥാപിച്ച ശേഷം ഇതുവരെ 4 ദശലക്ഷം സന്ദർശകരെ സ്വാഗതം ചെയ്ത് ദുബൈ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ

uae
  •  7 hours ago
No Image

മദ്യലഹരിയിൽ സൈനികൻ കാർ റെയിൽവേ പ്ലാറ്റ്‌ഫോമിലേക്ക് ഓടിച്ചുകയറ്റി; ​ഗുരുതര സുരക്ഷാ വീഴ്ച

National
  •  8 hours ago
No Image

കാട്ടുപോത്ത് കുറുകെ ചാടി; നിയന്ത്രണം നഷ്ടപ്പെട്ട് ജീപ്പ് മതിലിലിടിച്ച് അപകടം; കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരുക്ക്

Kerala
  •  8 hours ago
No Image

വില കുതിച്ചുയര്‍ന്ന് കയമ അരി; മൂന്നു മാസം കൊണ്ട് കൂടിയത് 80 രൂപയിലധികം

Kerala
  •  8 hours ago
No Image

ഉഷ്ണത്തിൽ കുളിരായി അൽ ഐനിൽ കനത്ത മഴ, യുഎഇയിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത; പൊടിപടലവും മണൽക്കാറ്റും ഉണ്ടാകുമെന്നു മുന്നറിയിപ്പ് | UAE Weather

uae
  •  8 hours ago
No Image

നിങ്ങളെ ഇനിയും ഇന്ത്യൻ ടീമിന് ആവശ്യമുണ്ട്: സൂപ്പർതാരത്തോട് വിരമിക്കൽ പിൻവലിക്കാൻ ശശി തരൂർ

Cricket
  •  8 hours ago
No Image

താനെയിൽ ഓടുന്ന തീവണ്ടിയിൽ ക്രൂരമായ കവർച്ച: യുവാവിന് കാൽ നഷ്ടമായി; പ്രതിയായ 16കാരൻ പിടിയിൽ

National
  •  8 hours ago