പുലാപ്പറ്റ ഗവ. ഹയര്‍സെക്കന്റന്‍ഡറി സ്‌കൂളിന് സംസ്ഥാനത്തെ മികച്ച പി.ടി.എയ്ക്കുള്ള പുരസ്‌കാരം
പുലാപ്പറ്റ: ജില്ലയില്‍ ആദ്യമായി സംസ്ഥാനത്തെ മികച്ച പി.ടി.എയ്ക്കുള്ള പുരസ്‌കാരം എത്തിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് പുലാപ്പറ്റ ഗ്രാമം. 2015-16 വര്‍ഷത്തെ മികച്ച പി.ടി.എയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയത് പുലാപ്പറ്റ എം.എന്‍.കെ.എം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ്.
അഞ്ചുലക്ഷം രൂപയാണ് സമ്മാനത്തുക. ഇക്കഴിഞ്ഞവര്‍ഷത്തെ പി.ടി.എയുടെ പ്രവര്‍ത്തന മികവാണ് പുരസ്‌കാരം നേടാന്‍ വിദ്യാലയത്തെ സഹായിച്ചത്. ഒരുസര്‍ക്കാര്‍ വിദ്യാലയത്തെ ജനങ്ങള്‍ നെഞ്ചിലേറ്റിയതിന്റെ സാക്ഷ്യപത്രം കൂടിയാണ് ഈ അംഗീകാരം. വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ് വിദ്യാലയം ഈ നേട്ടത്തിലേക്കെത്തിയത്. ഇവയില്‍ പലതും സംസ്ഥാനത്തെ മറ്റു വിദ്യാലയങ്ങള്‍ക്ക് മാതൃകയാവുകയാണ്.
രാവിലെ ഏഴുമണിക്ക് നടക്കുന്ന പി.ടി.എ യോഗങ്ങള്‍, വിദ്യാലയപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ വിദ്യാലയത്തില്‍ എത്തുന്ന രക്ഷിതാക്കള്‍ (ഒപ്പത്തിനൊപ്പം), വിദ്യാലയത്തെ ആകര്‍ഷകമാക്കുന്ന 'മിനുക്കം' പദ്ധതി, പഞ്ചായത്ത് മെമ്പര്‍മാര്‍ പത്താംക്ലാസില്‍ പഠിക്കുന്ന കുട്ടികളെ ദത്തെടുക്കുന്ന 'ഞാനുണ്ട് കൂടെ' പദ്ധതി എന്നിവ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
'സഹപാഠിക്കൊരു സ്‌നേഹവീട് ' വച്ചുകൊടുത്ത് ഈ വിദ്യാലയത്തിന്റെ സാമൂഹ്യ ഇടപെടലുകള്‍ക്ക് പ്രശംസ കൈവരിക്കാനിടയായി. പ്രവാസിമലയാളികളുടെ 'ലെറ്റേഴ്‌സ് ' പദ്ധതിയും നടക്കുന്നു.
തിരുവനന്തപുരം അട്ടക്കുളങ്ങര സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവരില്‍ നിന്ന് സി.എച്ച് മുഹമ്മദ്‌കോയ മെമ്മോറിയല്‍ റോളിങ് ട്രോഫിയും കാഷ് അവാര്‍ഡും പ്രശസ്തിപത്രവും പി.ടി.എ പ്രസിഡന്റ് സിസിമോന്‍ തോമസ്, വൈസ് പ്രസിഡന്റ് കെ.എം മുഹമ്മദ്ബഷീര്‍, കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീകുമാരി, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തംഗം സി. രാജന്‍, മുന്‍ പി.ടി.എ പ്രസിഡന്റ് ബിജുജോസ്, വിദ്യാലയവികസന സമിതി ചെയര്‍മാന്‍ ജോസ്, പ്രിന്‍സിപ്പല്‍ ജി. കൃഷ്ണകുമാര്‍, പ്രധാനധ്യാപകന്‍ വേണു പുഞ്ചപ്പാടം, സ്റ്റാഫ് സെക്രട്ടറി എ.പി കേളു, പി.ടി.എ എക്‌സിക്യൂട്ടിവ് അംഗങ്ങളാ യ ജോമോന്‍, അത്തിക്ക് റഹ്മാന്‍, സുരേന്ദ്രന്‍, കാസിം, സാജിത, പ്രസന്നകുമാര്‍, രാമാനുജന്‍, അഹദ്, ഋജു, ഗീത എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."