HOME
DETAILS

അല്‍ അഖ്‌സയിലെ തീവ്ര സയണിസ്റ്റ് മന്ത്രിയുടെ അതിക്രമത്തെ അറബ് പാര്‍ലമെന്റ് അപലപിച്ചു

  
August 05 2025 | 02:08 AM

Arab Parliament condemned the violence committed by Israeli settlers and ministers at Al-Aqsa masjid

ദുബൈ/കെയ്‌റോ: ജറൂസലേം: ഗസ്സയില്‍ ആക്രമണം തുടരുന്നതിനൊപ്പം വുശുദ്ധമാക്കപ്പെട്ട മസ്ജിദുല്‍ അഖ്‌സ വളപ്പില്‍ പ്രവേശിച്ച് തീവ്ര ജൂത നിലപാടുകാരനായ ഇസ്‌റാഈല്‍ മന്ത്രി ബെന്‍ ഗ്വിര്‍ നടത്തിയ പ്രകോപനത്തെ അപലപിച്ച് അറബ് പാര്‍ലമെന്റ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും ഗസ്സയില്‍ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയുടെയും വെസ്റ്റ് ബാങ്കിലെ പിടിച്ചെടുക്കല്‍, കുടിയിറക്കല്‍ നയത്തിന്റെയും തുടര്‍ച്ചയാണെന്നും അറബ് പാര്‍ലമെന്റ് ഊന്നിപ്പറഞ്ഞു.

ഇസ്‌റാഈല്‍ സര്‍ക്കാരിനെ ഉത്തരവാദികളാക്കി, അത്തരം ലംഘനങ്ങള്‍ അവസാനിപ്പിക്കാനും ഫലസ്തീന്‍ ജനതയ്ക്കും അവരുടെ പുണ്യ സ്ഥലങ്ങള്‍ക്കും അന്താരാഷ്ട്ര സംരക്ഷണം നല്‍കാനും രാജ്യാന്തര സമൂഹത്തോട് പാര്‍ലമെന്റ് ആഹ്വാനം ചെയ്തു. കിഴക്കന്‍ ജറുസലം തലസ്ഥാനമായി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ ആവശ്യത്തെ അറബ് പാര്‍ലമെന്റ് പിന്തുണച്ചു.

ഇസ്‌റാഈല്‍ മന്ത്രിയോടൊപ്പം 2000ത്തിലധികം ജൂതരും പള്ളിവളപ്പില്‍ ഞായറാഴ്ച രാവിലെയാണ് അതിക്രമം കാട്ടിയത്. ജൂതര്‍ക്ക് സന്ദര്‍ശന സമയത്ത് പ്രവേശിക്കാമെങ്കിലും അല്‍ അഖ്‌സയില്‍ പ്രാര്‍ഥിക്കാന്‍ അനുമതിയില്ല. എന്നാല്‍ അല്‍ അഖ്‌സ വളപ്പില്‍ ഇസ്‌റാഈല്‍ മന്ത്രിയും കൂടെയുള്ളവരും അവിടെ സന്ദര്‍ശിച്ച് ജൂത പ്രാര്‍ഥന നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൂതരെ തടയാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് അല്‍ അഖ്‌സ ഗാര്‍ഡുകളെ ഇസ്‌റാഈല്‍ പൊലിസ്അറസ്റ്റ് ചെയ്തു. ബെന്‍ ഗ്വിറിന്റെ സന്ദര്‍ശനത്തിനു പിന്നാലെയായിരുന്നു അറസ്റ്റെന്ന് ഇസ്‌ലാമിക് മതകാര്യ മന്ത്രാലയം പറഞ്ഞു. മുഹമ്മദ് ടീന, മുഹമ്മദ് ബദ്‌റാന്‍, അഹമ്മദ് അബു അലിയ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇസ്‌റാഈല്‍ പ്രതിരോധമന്ത്രി ഇസ്‌റായേല്‍ കട്‌സ് ബെന്‍ ഗ്വിറിന്റെ സന്ദര്‍ശനത്തെ ന്യായീകരിക്കുകയാണ് ചെയ്തത്. 

The Arab Parliament has condemned the storming of Al-Aqsa Mosque by groups of settlers, accompanied by Israeli ministers led by National Security Minister Itamar Ben-Gvir, who performed provocative rituals under the protection of Israeli forces

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്യനാട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു

Kerala
  •  2 days ago
No Image

കോഴിക്കോട് ബാലുശ്ശേരിയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  2 days ago
No Image

എഥനോൾ കലർത്തിയ പെട്രോൾ: വാഹനങ്ങൾക്ക് ഗുണമോ ദോഷമോ?

auto-mobile
  •  2 days ago
No Image

ഖോർ ഫക്കാനിൽ ഭൂചലനം: നാശനഷ്ടങ്ങളില്ലെന്ന് എൻസിഎം

uae
  •  2 days ago
No Image

ഏഷ്യകപ്പ് 2025 ഇന്ത്യ-പാകിസ്ഥാൻ മത്സരം; ടിക്കറ്റുകൾ എത്തും മുന്നേ വ്യാജൻമാർ സജീവം, ജാ​ഗ്രത

uae
  •  2 days ago
No Image

ബി.ജെ.പി മുന്‍ വക്താവായ അഭിഭാഷകയെ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചു; വിവാദം

National
  •  2 days ago
No Image

ഇന്ത്യൻ കടൽ കടന്ന ഫൈവ് ഡോർ ജിംനിയുടെ ഡെലിവറി നിർത്തിവച്ചു

auto-mobile
  •  2 days ago
No Image

സായുധ സേനകളുടെ പ്രവർത്തന ശേഷി വർധിപ്പിക്കാൻ 67,000 കോടി രൂപയുടെ പദ്ധതി; അം​ഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

National
  •  2 days ago
No Image

സൂരജ് വധക്കേസ്; സിപിഎം പ്രവര്‍ത്തകന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

Kerala
  •  2 days ago
No Image

'സിയാല്‍ പൊതുസ്വത്ത്'; കൊച്ചി രാജ്യാന്തര വിമാനത്താവളം വിവരാവകാശ പരിധിയില്‍ ഉള്‍പ്പെടും; എതിര്‍വാദം തള്ളി ഹൈക്കോടതി

Kerala
  •  2 days ago