HOME
DETAILS

'ആ സ്ത്രീ ആരായാലും അടൂരിനെ പോലെ ഒരാളുടെ പ്രസംഗം തടസ്സപ്പെടുത്തിയത് മര്യാദകേട്'ഇടപെടല്‍ ആളാകാന്‍ വേണ്ടിയെന്നും   ശ്രീകുമാരന്‍ തമ്പി

  
Web Desk
August 05 2025 | 05:08 AM

Sreekumaran Thampi Defends Adoor Gopalakrishnan Criticizes Pushpavathi Poipadams Protest

തിരുവനന്തപുരം: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ന്യായീകരിച്ച്‌നിര്‍മാതാവും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. ഗായികയും സംഗീത നാടക അക്കാദമി ഉപാധ്യക്ഷയുമായ പുഷ്പവതി പൊയ്പാടിനെ അധിക്ഷേപിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

ഗായിക പുഷ്പവതിയെ എനിക്കും അറിയില്ലായിരുന്നു. അവരുടെ പാട്ടുകള്‍ ഞാനും കേട്ടിട്ടില്ല- തമ്പി പറഞ്ഞു. അവര്‍ ആരായാലും ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ് ഒക്കെ കിട്ടിയ ആടൂരിനെ പോലെ ഒരാളുടെ പ്രസംഗം തടസ്സപ്പെടുത്തിയത് മര്യാദകേടാണെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. 

'അടൂര്‍ ഗോപാകൃഷ്ണനെ പോലുള്ള വ്യക്തി പ്രസംഗിക്കുന്ന സമയത്ത് അതിനിടയില്‍ കയറി പ്രതിഷേധിക്കുന്നത് ആളാകാന്‍ വേണ്ടിയാണ്. ഇപ്പോള്‍ അവരെ എല്ലാവരും അറിഞ്ഞില്ലേ. വേണമെങ്കില്‍ അടൂരിന്റെ പ്രസംഗം കഴിഞ്ഞശേഷം കാര്യങ്ങള്‍ പറയാമായിരുന്നു. എനിക്കും പുഷ്പവതിയെ അറിയില്ലായിരുന്നു. ഒരിക്കല്‍ എറണാകുളത്ത് റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് അവരെ ആദ്യം കാണുന്നത്. ഒരു ഫോട്ടോ എടുക്കേട്ടെ എന്ന് ചോദിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന ബന്ധുവാണ് അവര്‍ നാടന്‍പാട്ടുപാടുന്ന ആളാണെന്ന് പറഞ്ഞത്. അത് എന്റെ അറിവില്ലായ്മയായിരിക്കും'. ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

പുഷ്പവതി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ 'പുഷ്പവതി സിനിമാ മേഖലയിലോ' എന്നായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ ചോദ്യം. സംഗീത, നാടക അക്കാദമിയുടെ അധ്യക്ഷയായിട്ട് കാര്യമില്ലെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.


സര്‍ക്കാര്‍ ഫണ്ടുകൊണ്ട് നിര്‍മിച്ച നാല് പടങ്ങളും താന്‍ കണ്ടിരുന്നു. ഒരു പടത്തിനായി ഒന്നരക്കോടി മുടക്കിയതായി തോന്നിയിട്ടില്ല- ശ്രീകുമാരന്‍ തമ്പി പറഞ്ഞു. പണം മോഷ്ടിച്ചോ തിരിമറി നടത്തിയോ എന്നൊന്നും പറയില്ല. 26 പടം നിര്‍മ്മിച്ച പ്രൊഡ്യൂസറാണ് താന്‍. ഒരു പടം കണ്ടാല്‍ എത്ര രൂപ മുടക്കി എന്ന് തനിക്കറിയാം. താന്‍ വഴിപോക്കനല്ലല്ലോ. സിനിമയില്‍ താന്‍ അറുപതാമത്തെ വര്‍ഷമാണ്. സഹായം കൊടുക്കരുതെന്ന് താന്‍ പറയില്ല. മൂന്ന് കോടി കൊടുക്കണം. പഠിപ്പിക്കണമെന്നാണ് പറയുന്നതെന്നും ശ്രീകുമാരന്‍ തമ്പി വ്യക്തമാക്കി.


സിനിമ നയരൂപീകരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സംഘടിപ്പിച്ച സിനിമ കോണ്‍ക്ലേവിലായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം.

Veteran filmmaker and lyricist Sreekumaran Thampi has backed Adoor Gopalakrishnan amid controversy, criticizing singer and Sangeetha Nataka Akademi Vice Chairperson Pushpavathi Poipadam for interrupting Adoor’s speech at a government film conclave in Thiruvananthapuram.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടി സുനിയെ കുടുക്കിയത് കുടിപ്പകയോ? മദ്യപാനം ഒറ്റിയത് എതിര്‍ചേരിയെന്ന് റിപ്പോര്‍ട്ട്

Kerala
  •  5 hours ago
No Image

ഇന്ത്യൻ സൈന്യത്തിന് പുത്തൻ ആയുധങ്ങൾ: 67,000 കോടി രൂപയുടെ പർച്ചേസിന് അനുമതി

Kerala
  •  5 hours ago
No Image

പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ബസിന് തീപിടിച്ചു, ബസ് പൂര്‍ണമായും കത്തി നശിച്ചു; ഒഴിവായത് വന്‍ ദുരന്തം

Kerala
  •  5 hours ago
No Image

വിമാനത്താവളത്തില്‍വച്ച് ഉമ്മയുടെ യാത്ര അകാരണമായി തടഞ്ഞു, എയര്‍ ഇന്ത്യ എക്‌സ്പ്രസിനെതിരേ ഗുരുതര ആരോപണവുമായി മലയാളി യുവതി

uae
  •  5 hours ago
No Image

'കൂടുതൽ തീരുവ ഇപ്പോൾ ഇല്ല'; ഇന്ത്യക്ക് മേൽ തീരുവ വർധന ഭീഷണിയിൽ മലക്കം മറിഞ്ഞ് ട്രംപ്

International
  •  5 hours ago
No Image

'ഇന്ത്യയെ പോലെ ശക്തമായ സുഹൃത്തിനെ ഇല്ലാതാക്കരുത്' ട്രംപിന് മുന്നറിയിപ്പുമായി നിക്കി ഹാലെ 

International
  •  5 hours ago
No Image

കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദേശം: പൊലിസുകാരന്‍ എത്തിയത് എംഎല്‍എയുടെ തോട്ടത്തില്‍- നാലംഗ സംഘം വെട്ടിക്കൊന്നു

National
  •  5 hours ago
No Image

ഉത്തരകാശി മിന്നൽ പ്രളയം: 9 സൈനികരെ കാണാതായതായി റിപ്പോർട്ട്, രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നു

National
  •  6 hours ago
No Image

പാലക്കാട് പൂച്ചയെ വെട്ടിനുറുക്കി ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയ യുവാവിനെതിരേ കേസെടുത്ത് പൊലിസ് 

Kerala
  •  6 hours ago
No Image

ഹൃദയഭേദകം! കുഞ്ഞിന്റെ മൃതദേഹവുമായി ഒരു അമ്മ ബസിലും ബൈക്കിലുമായി യാത്ര ചെയ്തത് 90 കിലോമീറ്റർ

National
  •  6 hours ago