
'പുഷ്പവതിയുടെ വിമർശനത്തിനാണ് കയ്യടി വേണ്ടത്'; അടൂർ ഗോപാലകൃഷ്ണനെതിരെ കെ രാധാകൃഷ്ണൻ എംപി

ഡൽഹി: ചലച്ചിത്ര രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംഘടിപ്പിച്ച കോൺക്ലേവിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമർശത്തിനെതിരെ കെ രാധാകൃഷ്ണൻ എംപി. അടൂരിന്റെ വാക്കുകൾക്കല്ല, പ്രതിഷേധിച്ച പുഷ്പവതിയുടെ വിമർശനത്തിനാണ് കയ്യടി ലഭിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അടൂരിന്റെ പരാമർശം അപലപനീയവും പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാവുന്ന കുറ്റമാണെന്നും എംപി ഡൽഹിയിൽ വ്യക്തമാക്കി. അടൂർ തന്റെ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തന്റെ വാക്കുകൾക്കെതിരെ പ്രതിഷേധിച്ച പുഷ്പവതിക്കെതിരെ അടൂർ തിരിച്ചടിച്ചു. തന്റെ പ്രസംഗം തടസ്സപ്പെടുത്താൻ പുഷ്പവതിക്ക് എന്ത് അവകാശമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. പുഷ്പവതി സിനിമയുമായി ബന്ധമില്ലാത്ത വ്യക്തിയാണെന്നും, താൻ 'വരത്തൻ' അല്ലെന്നും അടൂർ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. "പുഷ്പവതിക്ക് പബ്ലിസിറ്റി കിട്ടി. പരിപാടിയിൽ പങ്കെടുക്കാൻ അവർക്ക് എന്ത് അധികാരമാണ്? വഴിയേ പോകുന്നവർക്ക് എന്തും പറയാമെന്നാണോ? ഇത് ചന്തയല്ല. മന്ത്രി എന്തിനാണ് തടയാതിരുന്നത്? ഞാൻ ഒരു അധിക്ഷേപവും നടത്തിയിട്ടില്ല. ജാതിയെക്കുറിച്ച് പരാമർശിച്ചിട്ടില്ല. മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തു. ഓടുംമുമ്പ് നടക്കാൻ പഠിക്കണം. അക്ഷരം പഠിക്കാതെ കവിത എഴുതാൻ കഴിയുമോ? മന്ത്രിക്ക് ഇത് പരിശീലനത്തിലൂടെ വരുന്നതാണെന്ന് അറിയില്ല," അടൂർ കൂട്ടിച്ചേർത്തു.
അടൂരിന്റെ പരാമർശത്തെ ന്യായീകരിച്ച് മന്ത്രി വി.എൻ. വാസവൻ രംഗത്തെത്തി. അടൂരിന്റെ പരാമർശം ദുരുദ്ദേശ്യത്തോടെയല്ലെന്നും, അത് വളച്ചൊടിച്ച് വിവാദമാക്കിയതാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ, മന്ത്രി ബിന്ദു അടൂരിന്റെ പരാമർശത്തെ തള്ളി. "നീതി നിഷേധിക്കപ്പെട്ടവർക്ക് അത് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. സ്ത്രീകൾക്കും പട്ടികജാതി വിഭാഗങ്ങളിലുള്ളവർക്കും അവരുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാൻ ആവശ്യമായ ഫണ്ട് നൽകുന്നതിൽ തെറ്റില്ല," മന്ത്രി ബിന്ദു വ്യക്തമാക്കി.
Dalit singer Pushpavathi protested veteran filmmaker Adoor Gopalakrishnan’s controversial remarks at the Kerala Film Policy Conclave, where he criticized the ₹1.5 crore funding for SC/ST and women filmmakers, alleging it could lead to corruption. Pushpavathi, supported by activists and filmmakers, condemned his stance as anti-progressive. K Radhakrishnan MP and others backed her, emphasizing the importance of such funding for marginalized communities. A complaint was filed against Adoor under the SC/ST Act.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സർക്കാർ മെഡിക്കൽ കോളജുകളിൽ മരുന്ന് ക്ഷാമം രൂക്ഷം; മുഴുവൻതുക ലഭിക്കാതെ സമരം നിർത്തില്ലെന്ന് വിതരണക്കാർ
Kerala
• 21 hours ago
'പൊട്ടുമോ ഹൈഡ്രജന്‍ ബോംബ്?' രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്താസമ്മേളനത്തിന് ഇനി മിനിറ്റുകള്‍, ആകാംക്ഷയോടെ രാജ്യം
National
• 21 hours ago
പി.എം കുസും പദ്ധതി; ക്രമക്കേട് സമ്മതിച്ച് മന്ത്രി; അനര്‍ട്ട് ടെന്‍ഡര്‍ നടത്തിയത് സര്‍ക്കാര്‍ അനുമതിയില്ലാതെ
Kerala
• 21 hours ago
ആക്രമണം ശേഷിക്കുന്ന ആശുപത്രികള്‍ക്ക് നേരേയും വ്യാപിപ്പിച്ച് ഇസ്‌റാഈല്‍, ഇന്ന് രാവിലെ മുതല്‍ കൊല്ലപ്പെട്ടത് 83 പേര്‍, കുട്ടികളുടെ ആശുപത്രിക്ക് നേരെ ബോംബ് വര്‍ഷിച്ചത് മൂന്ന് തവണ
International
• 21 hours ago
വനം, വന്യജീവി ഭേദഗതി ബില്ലുകൾ ഇന്ന് സഭയിൽ; പ്രതീക്ഷയോടെ മലയോര കർഷകർ
Kerala
• a day ago
ദുബൈയില്‍ പാര്‍ക്കിന്‍ ആപ്പില്‍ രണ്ട് പുതിയ അക്കൗണ്ട് ഇനങ്ങള്‍ ഉടന്‍
uae
• a day ago
കരിപ്പൂരിൽ ഇത്തവണ ഹജ്ജ് ടെൻഡറിനില്ല; സഊദി സർവിസ് ജനുവരിയിൽ
Kerala
• a day ago
കുട്ടികൾക്ക് ആധാറില്ല; ജോലി നഷ്ടപ്പെട്ട് അധ്യാപകർ
Kerala
• a day ago
'മുസ്ലിം മുക്ത ഭാരതം സ്വപ്‌നം'; കടുത്ത വിദ്വേഷ വിഡിയോയുമായി അസം ബി.ജെ.പി; നിയമനടപടിക്ക് കോൺഗ്രസ്
National
• a day ago
ബിജെപിയുടെ 'വിരമിക്കൽ പ്രായ'മായ 75 പിന്നിട്ടിട്ടും വിരമിക്കലിനെക്കുറിച്ച് സൂചനനൽകാതെ മോദി; വിരമിക്കൽ ഓർമിപ്പിച്ച് കോൺഗ്രസ്
National
• a day ago
അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 11 പേര്‍ ചികിത്സയില്‍
Kerala
• a day ago
ബിജെപി ഇല്ലായിരുന്നെങ്കില്‍ അസം മുസ്ലിങ്ങള്‍ പിടിച്ചെടുത്തേനേ... തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയത പരത്തി ബിജെപിയുടെ എഐ വീഡിയോ
National
• a day ago
റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള്‍ രഹസ്യമായി വിദേശ ലാബില്‍ എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ
International
• a day ago
ഗസ്സയിലെ സയണിസ്റ്റ് നരനായാട്ട്: ഇസ്റാഈലിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് യൂറോപ്പ്യൻ യൂണിയൻ; കനത്ത തിരിച്ചടി
International
• a day ago
‘സിഎം വിത്ത് മി’ പദ്ധതിയുമായി സർക്കാർ; ജനങ്ങളുമായുള്ള ആശയവിനിമയം ശക്തമാക്കാൻ പുതിയ സംരംഭം
Kerala
• a day ago
ഇതെന്ത് തേങ്ങ; പച്ചത്തേങ്ങ വില കുത്തനെ ഉയരുന്നു; വിളവ് കുറവും ഇറക്കുമതി തടസ്സവും പ്രതിസന്ധി
Kerala
• a day ago
വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ കളര്‍ ഫോട്ടോയും, സീരിയല്‍ നമ്പറും; പരിഷ്കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
National
• a day ago
പാർക്കിംഗ് കൂടുതൽ എളുപ്പമാക്കാൻ പാർക്കിൻ; ആപ്പിൽ ബിസിനസ്, ഫാമിലി അക്കൗണ്ടുകൾ കൂടി അവതരിപ്പിക്കും
uae
• a day ago
തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍
Kerala
• a day ago
ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്ഫോടനം; വീട്ടുജോലിക്കാരി അതീവ ഗുരുതരാവസ്ഥയിൽ
uae
• a day ago
അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി
uae
• a day ago