HOME
DETAILS

ഗസ്സ പൂര്‍ണമായി പിടിച്ചെടുക്കാന്‍ ഉത്തരവിട്ട് നെതന്യാഹു; നീക്കം ബന്ദിമോചനം ഉള്‍പെടെ മൂന്ന് യുദ്ധലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനെന്ന് റിപ്പോര്‍ട്ട് 

  
Web Desk
August 05 2025 | 04:08 AM

Israeli PM Orders Full Takeover of Gaza Frontline to Pressure Hamas for Hostage Release

തെല്‍ അവീവ്: ഗസ്സ മുനമ്പ് പൂര്‍ണമായും പിടിച്ചടക്കാന്‍ ഉത്തരവിട്ട്  ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇതിനായി സൈന്യത്തോട് ഉത്തരവിട്ടതായി ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിനുമേല്‍ സമ്മര്‍ദം ചെലുത്തുക എന്ന ലക്ഷ്യമാണ് പുതിയ നീക്കത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുദ്ധം തുടങ്ങും മുമ്പ് പ്രഖ്യാപിച്ച മൂന്ന് ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനായി ഒരുങ്ങാനായി നെതന്യാഹു സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹമാസിനെ പരാജയപ്പെടുത്തുക, ബന്ദികളെ മോചിപ്പിക്കുക, ഇസ്‌റാഈലിന് ഇനി ഒരു ഭീഷണിയാകാത്ത വിധം ഗസ്സയെ ഇല്ലാതാക്കുക എന്നിവയാണ് ഇപ്പോഴത്തെ പടപ്പുറപ്പാടിന് പിന്നിലെ ലക്ഷ്യങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  

ഞങ്ങള്‍ നിശ്ചയിച്ചിട്ടുള്ള മൂന്ന് യുദ്ധ ലക്ഷ്യങ്ങള്‍ എങ്ങനെ നേടാമെന്ന് ഈ ആഴ്ച അവസാനം ഞാന്‍ ഐ.ഡി.എഫിന് നിര്‍ദ്ദേശം നല്‍കും- നെതന്യാഹു കാബിനറ്റില്‍ പറഞ്ഞു. 


ഇതിനകം ഗസ്സയിലെ 75 ശതമാനം പ്രദേശവും  ഇസ്‌റാഈല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ബന്ദികളെ തടവിലാക്കിയിട്ടുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയ മേഖലകള്‍ ഉള്‍പ്പെടെ ശേഷിക്കുന്ന പ്രദേശങ്ങള്‍ കൂടി പിടിച്ചെടുക്കാനാണ് ഇപ്പോഴത്തെ നീക്കം. പുതിയ നിര്‍ദേശം വേഗത്തില്‍ നടപ്പാക്കിയില്ലെങ്കില്‍ രാജിവെക്കണമെന്ന് നെതന്യാഹു ഐ.ഡി.എഫ് തലവന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും  ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഹമാസ് ബന്ദികളാക്കിയ ഇസ്‌റാഈല്‍ പൗരന്മാരായ ബ്രാസ്ലാവ്സ്‌കിയും എവ്യാതര്‍ ഡേവിഡും വളരെ ദുരിതത്തിലാണെന്ന് കാണിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത് നെതന്യാഹുവിന്റെ ഉത്തരവ്. ഹമാസിന് വെടി നിര്‍ത്തലല്ല വേണ്ടതെന്നാണ് ഈ വീഡിയോ കാണുമ്പോള്‍ മനസ്സിലാകുന്നതെന്നാണ് നെതന്യാഹു പ്രതികരിച്ചത്. 
ബന്ദികളായവര്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കാന്‍ അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിയിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ നെതന്യാഹു ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

അതേസമയം, ബന്ദിമോചനവും വെടിനിര്‍ത്തലും ആവശ്യപ്പെട്ട് ഇസ്‌റാഈലില്‍ പ്രതിഷേധം ശക്തമാണ്. അടിയന്തര വെടിനിര്‍ത്തല്‍ കരാര്‍ ആവശ്യപ്പെട്ട് ശനിയാഴ്ച രാത്രി പതിനായിരക്കണക്കിന് ഇസ്‌റാഈലികള്‍ തെരുവിലിറങ്ങിയിരുന്നു. സമീപകാലത്ത് നടന്ന ഏററവും വലിയ പ്രതിഷേധമാണിത്. 

 

Israeli Prime Minister Benjamin Netanyahu has reportedly ordered the military to fully seize the Gaza frontline. The move aims to pressure Hamas into releasing remaining hostages, fulfilling Israel's war objectives: defeating Hamas, freeing hostages, and neutralizing threats from Gaza.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിലെ പ്രവാസിയാണോ? മൊബൈല്‍ ഐഡി ആപ്പ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിര്‍ദേശങ്ങള്‍ ഇറക്കി പിഎസിഐ

Kuwait
  •  a day ago
No Image

ഓട്ടിസം ബാധിച്ച ആറുവയസുള്ള കുട്ടിയെ അധ്യാപികയായ രണ്ടാനമ്മ പട്ടിണിക്കിടുകയും പൊള്ളിക്കുകയും ചെയ്ത കേസില്‍ വകുപ്പുതല നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a day ago
No Image

ഉത്തരകാശി മിന്നൽ പ്രളയം: ധരാലിയിൽ ഒരു കുടുംബത്തിലെ 26 പേരെ കാണാതായി, സർക്കാർ ഒരു വിവരവും നൽകുന്നില്ലെന്ന് കുടുംബം

National
  •  a day ago
No Image

തമിഴ്‌നാട്ടില്‍ എംഎല്‍എയുടെ  തോട്ടത്തില്‍ വച്ച് എസ്‌ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവച്ചു കൊന്നു

Kerala
  •  a day ago
No Image

Qatar Traffic Alert: കോര്‍ണിഷ്, മിസൈമീര്‍ ഉള്‍പ്പെടെയുള്ള നിരവധി റോഡുകളിലൂടെ യാത്ര തടസ്സപ്പെടും

qatar
  •  a day ago
No Image

ഇന്ത്യയിൽ 98 ലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു: വ്യാജ വാർത്തകളും ദുരുപയോഗവും കാരണം

National
  •  a day ago
No Image

അയർലണ്ടിൽ ഇന്ത്യൻ വംശജർക്കെതിരെ വീണ്ടും വംശീയ ആക്രമണം; മലയാളിയായ ആറ് വയസ്സുകാരിക്കും സൂസ് ഷെഫിനും ക്രൂര മർദനം-Racist Attacks in Ireland

International
  •  a day ago
No Image

സ്‌നേഹത്തിന്റെ വെളിച്ചമായിരുന്നു ശിഹാബ് തങ്ങള്‍: ഫാ. ഗീവര്‍ഗീസ് മാത്യു

uae
  •  a day ago
No Image

 അഴിമുഖത്ത് ശക്തമായ തിരയില്‍ പെട്ട് മത്സ്യബന്ധത്തിനത്തിനു പോയി തിരിച്ചുവരുന്ന  വള്ളം മറിഞ്ഞ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു

Kerala
  •  a day ago
No Image

ധർമ്മസ്ഥലയിൽ സംഘർഷം: സൗജന്യയുടെ അമ്മാവന്റെ വാഹനം ആക്രമിക്കപ്പെട്ടു, പ്രദേശത്ത് കർശന സുരക്ഷ

National
  •  a day ago