HOME
DETAILS

2000ന് ശേഷം ജനിച്ചവർ മാത്രമാണോ Gen Z; മില്ലേനിയൽസ് മുതൽ ജെൻ ബീറ്റ വരെ നീളുന്ന 'തലമുറ തർക്കങ്ങൾ'

  
August 05 2025 | 17:08 PM

Generation Debates from Millennials to Gen Beta

സോഷ്യൽ മീഡിയ തുറന്നാൽ 90's കിഡ്സും, 2K കിഡ്സും തമ്മിലുള്ള തർക്കങ്ങളാണ് വ്യാപകമായി കാണുന്നത്. ഓരോ ജനറേഷനും തങ്ങളുടെ കാലഘട്ടമാണ് മികച്ചതെന്ന് വാദിക്കുന്ന തിരക്കിലാണ്. 90's പഴഞ്ചൻമാരും, അറുബോറൻമാരുമാണെന്നാണ് ടുകെയുടെ വാദം. എന്നാൽ സമൂഹ​ത്തോട് യാതൊരു പ്രതിബദ്ധയുമില്ലാത്ത- ബുദ്ധി ശൂന്യരും, എടുത്ത് ചാട്ടക്കാരുമായ ടുകെ കിഡ്സിനേക്കാൾ ഭേദം തങ്ങളാണെന്നാണ് 90's കിഡ്സിന്റെ മറുപടി. സോഷ്യൽ മീഡിയയിലും പുറത്തും അങ്ങനെ കൊമ്പുകോർക്കുകയാണ് ഇരുകൂട്ടരും. 

എന്നാൽ യഥാർഥത്തിൽ ആരാണ് 90's കിഡസ്, ആരാണ് ടുകെ കിഡ്സ് എന്ന് ചോദിച്ചാൽ പലർക്കും കൃത്യമായ ഉത്തരമില്ല. 2000ന് ശേഷം ജനിച്ചവരെ ഒട്ടാകെ ടുകെ കിഡ്സ് എന്ന് സാധാരണയായി വിളിക്കാറുണ്ട്. 2000ന് മുൻപ് ജനിച്ചവർ 90's ലും ഉൾപ്പെടും. എന്നാലും ഓരോ ജനറേഷനിലെയും ആളുകളെ തരം തിരിക്കുന്നതിൽ 90's + 2K കിഡ്സ് വിളികളേക്കാൾ മികച്ച പേരുകൾ വേറെയുണ്ട്. മില്ലേനിയൽസ്, ജെൻ സി, ജെൻ ആൽഫ, ജെൻ ബീറ്റ എന്നിവയാണവ. ഇവ കൂടുതലും ആഗോളതലത്തിൽ ഉപയോഗിക്കുന്ന sociological/demographic പദങ്ങളാണ്.

സിംപിളായി പറഞ്ഞാൽ 1981 മുതൽ ഓരോ പതിനഞ്ച് വർഷ കാലായളവിലും ജനിച്ചവരെയാണ് ഇങ്ങനെ തരംതിരിക്കുന്നത്. കേരളത്തിലും പതിയെ ഇത്തരം വാക്കുകൾ പ്രചാരത്തിൽ വന്നിട്ടുണ്ട്. അവ നമുക്കൊന്ന് പരിശോധിക്കാം. 

മില്ലേനിയൽസ് (Millennials) അല്ലെങ്കിൽ Gen Y (ജെൻ വൈ)

ഏകദേശം 1981 നും 1996 നും ഇടയിൽ ജനിച്ചവരെയാണ് ഈ വിഭാഗത്തിൽ പെടുത്തുന്നത്. ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണുകളുടെയും ആദ്യകാല വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചവരാണ് ഇവർ. സാമ്പത്തിക മാന്ദ്യവും ടെക്നോളജിയുടെ വികാസവും ഇവരുടെ ജീവിതരീതിയെയും ചിന്താഗതിയെയും സ്വാധീനിച്ചിട്ടുണ്ട്. 

Gen Z (ജെൻ സി) അല്ലെങ്കിൽ Zoomers (സൂമേഴ്സ്)

 ഏകദേശം 1997 നും 2012 നും ഇടയിൽ ജനിച്ചവരെയാണ് ജെൻ സി ഗ്രൂപ്പിൽ ഉൾപ്പെടുത്തുന്നത്. അതായത്, 2000-ന് ശേഷം ജനിച്ചവർ. ഇവർ "ഡിജിറ്റൽ നേറ്റീവ്‌സ്" ആണ്. ജനിക്കുമ്പോൾ തന്നെ ഇന്റർനെറ്റും സ്മാർട്ട്ഫോണുകളും സാമൂഹിക മാധ്യമങ്ങളും ഇവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഓൺലൈൻ ലോകത്ത് വളരെ സജീവമാണ് ഈ തലമുറ. "സൂമേഴ്സ്" എന്നത് "Gen Z" യെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു അനൗദ്യോഗിക പ്രയോഗമാണ്.

Gen Alpha (ജെൻ ആൽഫ)

 2010 നും 2024 നും ഇടയിൽ ജനിച്ചവരെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. Gen Z-യെക്കാൾ കൂടുതൽ ടെക്നോളജി അധിഷ്ഠിത ലോകത്താണ് ഇവർ വളരുന്നത്. പൂർണ്ണമായും ടാബ്‌ലെറ്റുകൾ, മൊബെെൽ ഫോണുകൾ, ഇന്റർനെറ്റിന്റെ വ്യാപക ഉപ​യോ​ഗം, AI തുടങ്ങിയവയുമായി ഇടപഴകി വളരുന്നവരാണ്. ഇവരെക്കുറിച്ച് പഠനങ്ങൾ നടന്നുവരുന്നതേയുള്ളൂ.

Gen Beta (ജെൻ ബീറ്റ)

ഏകദേശം 2025 ന് ശേഷം ജനിക്കാൻ പോകുന്നവരെയാണ് ഈ വിഭാഗത്തിൽ സാധാരണയായി ഉൾപ്പെടുത്താൻ സാധ്യതയുള്ളത്. അതായത്, 2020-ന് ശേഷം ജനിച്ചവർ (പ്രത്യേകിച്ച് 2025-ന് ശേഷം ജനിക്കുന്നവർ) ഈ വിഭാഗത്തിൽ വരും. ഇവരുടെ പ്രത്യേകതകളെക്കുറിച്ച് ഇപ്പോൾ പ്രവചിക്കാൻ കഴിയില്ല, കാരണം ഈ തലമുറയുടെ ജനനം തുടങ്ങുന്നതേയുള്ളൂ. എന്നാൽ കൂടുതൽ നൂതനമായ സാങ്കേതികവിദ്യകളും സാമൂഹിക മാറ്റങ്ങളും ഇവരുടെ ജീവിതത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ സാധ്യതയുണ്ട്.

ചുരുക്കത്തിൽ, 2000-ന് ശേഷം ജനിച്ചവരെ പൊതുവായി "Gen Z" എന്നും, 2010-ന് ശേഷം ജനിച്ചവരെ "Gen Alpha" എന്നും, 2020-ന് ശേഷം ജനിക്കുന്നവരെ "Gen Beta" എന്നും വിളിച്ച് വരുന്നു. 

Generation Debates from Millennials to Gen Beta



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ബാലുശ്ശേരിയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  21 hours ago
No Image

എഥനോൾ കലർത്തിയ പെട്രോൾ: വാഹനങ്ങൾക്ക് ഗുണമോ ദോഷമോ?

auto-mobile
  •  21 hours ago
No Image

ഖോർ ഫക്കാനിൽ ഭൂചലനം: നാശനഷ്ടങ്ങളില്ലെന്ന് എൻസിഎം

uae
  •  21 hours ago
No Image

ഏഷ്യകപ്പ് 2025 ഇന്ത്യ-പാകിസ്ഥാൻ മത്സരം; ടിക്കറ്റുകൾ എത്തും മുന്നേ വ്യാജൻമാർ സജീവം, ജാ​ഗ്രത

uae
  •  21 hours ago
No Image

ബി.ജെ.പി മുന്‍ വക്താവായ അഭിഭാഷകയെ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചു; വിവാദം

National
  •  a day ago
No Image

ഇന്ത്യൻ കടൽ കടന്ന ഫൈവ് ഡോർ ജിംനിയുടെ ഡെലിവറി നിർത്തിവച്ചു

auto-mobile
  •  a day ago
No Image

സായുധ സേനകളുടെ പ്രവർത്തന ശേഷി വർധിപ്പിക്കാൻ 67,000 കോടി രൂപയുടെ പദ്ധതി; അം​ഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

National
  •  a day ago
No Image

സൂരജ് വധക്കേസ്; സിപിഎം പ്രവര്‍ത്തകന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

Kerala
  •  a day ago
No Image

'സിയാല്‍ പൊതുസ്വത്ത്'; കൊച്ചി രാജ്യാന്തര വിമാനത്താവളം വിവരാവകാശ പരിധിയില്‍ ഉള്‍പ്പെടും; എതിര്‍വാദം തള്ളി ഹൈക്കോടതി

Kerala
  •  a day ago
No Image

ഭാര്യ മറ്റൊരാൾക്കൊപ്പം പോയി; പൊലിസ് സ്റ്റേഷനിലെത്തിയ ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു; സംഭവം കുന്നംകുളത്ത്

Kerala
  •  a day ago