ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനത്തിലും പാക് ചാരന്‍; അറസ്റ്റിലായത് ഡിആര്‍ഡിഒ മാനേജര്‍ മഹേന്ദ്ര പ്രസാദ് | Pak Spy Arrested
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏതാനും ആഴ്ചകളായി പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയവര്‍ കൂട്ടത്തോടെ അറസ്റ്റിലാകുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സൈനികര്‍ സോഷ്യല്‍മീഡിയ ഇന്‍ഫഌവന്‍സര്‍മാര്‍ തുടങ്ങി സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലാകുന്നത്. ഏറ്റവുമൊടുവിലായി ഇതാ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനത്തില്‍ (Defence Research and Development Organisation, DRDO) ജോലിചെയ്തുകൊണ്ട് രാജ്യരഹസ്യങ്ങള്‍ പാകിസ്ഥാന് ഒറ്റിക്കെടുത്ത കേസില്‍ ഡിആര്‍ഡിഒ ഗസ്റ്റ് ഹൗസ് മാനേജര്‍ മഹേന്ദ്ര പ്രസാദ് അറസ്റ്റിലായിരിക്കുന്നു. രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ ജില്ലയില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു.
ഉത്തരാഖണ്ഡിലെ അല്‍മോറ സ്വദേശിയായ മഹേന്ദ്ര പ്രസാദ് ജയ്‌സാല്‍മീറിലെ ചന്ദന്‍ പ്രദേശത്തെ ഡിആര്‍ഡിഒ ഗസ്റ്റ് ഹൗസിന്റെ മാനേജരായി രുന്നു.
'തിങ്കളാഴ്ചയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇന്ന് സംയുക്ത ചോദ്യം ചെയ്യല്‍ നടത്തും- ജയ്‌സാല്‍മീര്‍ പോലീസ് സൂപ്രണ്ട് അഭിഷേക് ശിവാരെ പറഞ്ഞു.
മേഖലയിലെ തന്ത്രപരമായ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇയാള്‍ ശത്രുരാജ്യത്തിന് നല്‍കിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ഡിആര്‍ഡിഒ ജയ്‌സാല്‍മീറിലെ പൊക്രാന്‍ ഫയറിംഗ് റേഞ്ചില്‍ മിസൈലുകളുടെയും ആയുധങ്ങളുടെയും പരീക്ഷണങ്ങളും നടത്തുന്നു. ഈ പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദഗ്ധരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയാണ് ഗസ്റ്റ് ഹൗസില്‍ താമസിക്കുന്നത്. ഇയാള്‍ നല്‍കിയ വിവരങ്ങളൂടെ മൂല്യം കൂടുതല്‍ ചോദ്യംചെയ്തതില്‍നിന്ന് മാത്രമെ ലഭ്യമാകൂ.
അതിര്‍ത്തിക്കപ്പുറത്തുള്ള ഐഎസ്‌ഐ ഏജന്റുമായി സൈനിക നീക്കങ്ങളും പ്രതിരോധ പരീക്ഷണങ്ങളും ഉള്‍പ്പെടെയുള്ള ക്ലാസിഫൈഡ് വിവരങ്ങള്‍ പങ്കിട്ടതായി റിപ്പോര്‍ട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഗസ്റ്റ് ഹൗസിന് ചുറ്റുമുള്ള പ്രദേശത്ത് കരസേനയുടെയും വ്യോമസേനയുടെയും സജീവ സൈനിക മേഖലകള്‍ ഉള്‍പ്പെടുന്നു.
മഹേന്ദ്രപ്രസാദ് സൈനിക പ്രവര്‍ത്തനങ്ങളിലേക്ക് പ്രവേശനം നേടിയിട്ടുണ്ടെന്നും വിശദാംശങ്ങള്‍ പാകിസ്ഥാനിലെ രഹസ്യാന്വേഷണ പ്രവര്‍ത്തകര്‍ക്ക് കൈമാറിയതായും പോലീസ് കണ്ടെത്തി. ഇയാളെ വിവിധ ഏജന്‍സികള്‍ മാറിമാറി ചോദ്യംചെയ്യും.
Manager of a Defence Research and Development Organisation (DRDO) guest house was detained in Jaisalmer district on suspicion of spying for Pakistan, police said Tuesday. Mahendra Prasad, a resident of Uttarakhand's Almora, was posted as the manager of DRDO guest house in Jaisalmer.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."