
E20 ഇന്ധനം: ടൊയോട്ടയുടെ വാറണ്ടി നയം വിവാദമാകുന്നു

ന്യൂഡൽഹി: ഓട്ടോമൊബൈൽ രംഗത്തെ ഇപ്പോഴത്തെ പ്രധാന ചർച്ചകൾ E20 ഇന്ധന ലക്ഷ്യത്തിലേക്ക് രാജ്യം കുതിക്കുന്നതിനെകുറിച്ചാണ്. 10 ശതമാനത്തിലധികം എഥനോൾ കലർന്ന പെട്രോളാണ് നിലവിൽ ഇന്ത്യയിൽ വിതരണം ചെയ്യുന്നത്. ഇന്ധന ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് 20 ശതമാനമാക്കി ഉയർത്താനുള്ള പദ്ധതി കേന്ദ്രസർക്കാർ കൊണ്ട് വരുന്നത്. പഴയ വാഹനങ്ങൾക്ക് E20 ഇന്ധനം ദോഷകരമാകുമോ എന്ന ചോദ്യവും ഉയർന്നുവരുന്നുണ്ട്. പുതിയ മോഡലുകൾക്ക് പ്രശ്നമില്ലെങ്കിലും, അതേസമയം പഴയ വാഹനങ്ങൾക്ക് എഞ്ചിൻ കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത വാഹന ഉടമകളെ ആശങ്കയിലാഴ്ത്തുന്നു.
ഈ സാഹചര്യത്തിൽ, ടൊയോട്ടയുടെ ഒരു ഇ-മെയിൽ സന്ദേശമാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ടൊയോട്ടയുടെ അർബൻ ക്രൂയിസർ എന്ന വാഹനത്തിന്റെ ഒരു ഉടമ E20 ഇന്ധനം സുരക്ഷിതമാണോ എന്ന് കമ്പനിയോട് ചോദിച്ചപ്പോൾ, ഞെട്ടിക്കുന്ന മറുപടിയാണ് ലഭിച്ചത്. വാഹനത്തിന്റെ ഓണേഴ്‌സ് മാനുവലിൽ E10 ഇന്ധനമാണ് ശുപാർശ ചെയ്തിരിക്കുന്നതെന്നും, E20 ഇന്ധനം ഉപയോഗിക്കുന്നത് ശുപാർശ ചെയ്യുന്നില്ലെന്നും ടൊയോട്ട അറിയിച്ചു. കൂടാതെ, E20 ഇന്ധനം ഉപയോഗിച്ചതിനാൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചാൽ വാറണ്ടി ലഭിക്കില്ലെന്നുമാണ് കമ്പനി വ്യക്തമാക്കിയത്.
ടൊയോട്ടയുടെ ഈ മറുപടി കണ്ട്, ഇ-മെയിലിന്റെ സ്ക്രീൻഷോട്ട് ടീം ബിഎച്ച്പിയിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഉടമ പങ്കുവെക്കുകയും ചെയ്തു. പോസ്റ്റ് വൈറലായതോടെ, E20 ഇന്ധനത്തിനെതിരെ പൊതുജനവികാരം എതിരാണെന്ന് വ്യക്തമായി. മാരുതി ബ്രെസയുടെ റീബാഡ്ജ്ഡ് പതിപ്പായ അർബൻ ക്രൂയിസർ നിലവിൽ ഇന്ത്യയിൽ വിൽപ്പനയിലില്ല. എന്നാൽ, ടൊയോട്ടയുടെ ഈ നിലപാട് E20 ഇന്ധനം വ്യാപകമാകുന്ന സാഹചര്യത്തിൽ വാഹന ഉടമകൾക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
ഹോണ്ട പോലുള്ള ചില നിർമാതാക്കൾ തങ്ങളുടെ മോഡലുകൾ E20 ഇന്ധനത്തിന് അനുയോജ്യമാക്കിയിട്ടുണ്ട്. ടൊയോട്ടയുടെ ജനപ്രിയ മോഡലുകളായ ഹൈറൈഡർ, ഇന്നോവ ഹൈക്രോസ് എന്നിവയുടെ E10 പതിപ്പുകൾ 2023-ന് മുമ്പ് E20-യ്ക്ക് പൂർണമായി അനുയോജ്യമല്ലായിരുന്നു. 2023-ൽ ഇവ E20-യ്ക്ക് അനുയോജ്യമായി അപ്ഡേറ്റ് ചെയ്തെങ്കിലും, E10 എഞ്ചിനുകൾ E20 ഇന്ധനത്തിൽ ദീർഘകാലം സുരക്ഷിതമായി പ്രവർത്തിക്കുമോ എന്നതിൽ ആശങ്കയുണ്ട്.
നിരവധി ടൊയോട്ട ഡീലർമാർ E10 എഞ്ചിനുകൾ E20-യിൽ ദീർഘകാലം പ്രവർത്തിപ്പിക്കുന്നത് അപകടകരമാണെന്ന് സമ്മതിച്ചതായി സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ നെറ്റിസൺസ് വെളിപ്പെടുത്തി. E20 ഇന്ധന ഉപയോഗത്തിന്റെ കാര്യത്തിൽ വ്യക്തത വരുത്താൻ ടൊയോട്ട ഔദ്യോഗിക പ്രസ്താവന ഇറക്കുമെന്നാണ് പ്രതീക്ഷ. അതുവരെ, ടൊയോട്ട വാഹന ഉടമകൾ മാനുവലിൽ ശുപാർശ ചെയ്ത E10 ഇന്ധനം ഉപയോഗിച്ച് വാറണ്ടി പരിരക്ഷ നിലനിർത്താൻ ശ്രദ്ധിക്കണമെന്നാണ് നിർദേശം.
Toyota's warranty policy on E20 fuel has ignited controversy, as the company warns that using E20 in vehicles designed for E10 may void warranties, raising concerns among owners amid India's push for higher ethanol-blended fuel
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അടിയന്തര ലാൻഡിങ്: തിരുവനന്തപുരം-ഡൽഹി വിമാനം ചെന്നൈയിൽ ഇറക്കി; കേരളത്തിൽ നിന്നുള്ള നാല് എംപിമാർ വിമാനത്തിൽ
National
• 13 hours ago
എല്ലാവർക്കും എംജി വിൻഡ്‌സർ ഇവിയെ മതി: ഇനി സ്വന്തമാക്കാൻ കൂടുതൽ മുടക്കണം
auto-mobile
• 14 hours ago
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഇന്‍ഡ്യ സഖ്യം
National
• 14 hours ago
സഊദിയിൽ മലയാളി ദമ്പതികളുടെ മകൾ രണ്ട് വയസുകാരി മരണപ്പെട്ടു
Saudi-arabia
• 14 hours ago
ആലുവയിൽ നിന്ന് കാണാതായ സ്കൂൾ കുട്ടികളെ കണ്ടെത്തി
Kerala
• 14 hours ago
വോട്ട് മോഷണത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്; ക്രമക്കേട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെയെന്ന് ആരോപണം
National
• 14 hours ago
മദ്യലഹരിയില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ മേലുദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തു; അറസ്റ്റ്
Kerala
• 15 hours ago
മാനുവൽ മടുത്തോ? 10 ലക്ഷത്തിനുള്ളിൽ ഓട്ടോമാറ്റിക് കാറുകൾ: മികച്ച 5 മോഡലുകൾ പരിചയപ്പെടാം
auto-mobile
• 15 hours ago
നോട്ടീസ് കാണിച്ച് ഭയപ്പെടുത്താമെന്ന് കരുതേണ്ട; ഇരട്ട വോട്ട് ചെയ്തതിന് തെളിവുണ്ട്; കെസി വേണുഗോപാല്‍
Kerala
• 16 hours ago
ഓഗസ്റ്റ് 15ന് എല്ലാ ഇറച്ചി കടകളും അടച്ചിടണമെന്ന് മഹാരാഷ്ട്ര മുനിസിപ്പാലിറ്റി; മട്ടൺ വിളമ്പി പ്രതിഷേധിക്കുമെന്ന് എൻസിപി
National
• 16 hours ago
സോളിറ്റയർ പ്രോഗ്രാമിന് കീഴിലെ ആദ്യ ബുഗാട്ടി കാർ ബ്രൂയിലാർഡ് പുറത്തിറങ്ങി. എന്താണ് സോളിറ്റയർ പ്രോഗ്രാം
auto-mobile
• 17 hours ago
33 കിലോമീറ്റർ മൈലേജ്: എന്നിട്ടും മാരുതിയുടെ ഈ മോഡലിന്റെ വില്പന കുറഞ്ഞു; പുതിയ എഞ്ചിനിലേക്കുള്ള മാറ്റമാണോ കാരണം?
auto-mobile
• 17 hours ago
കുവൈത്തിൽ വ്യാജ പൊലിസ്, സൈനിക ബാഡ്ജുകൾ വിറ്റ സിറിയൻ പൗരൻ പിടിയിൽ
Kuwait
• 18 hours ago
'ഫ്രീഡം സെയില്‍' പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ; കിടിലന്‍ നിരക്കില്‍ ടിക്കറ്റ് സ്വന്തമാക്കാം | Air India Freedom Sale
uae
• 18 hours ago
ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ യോഗത്തിനെതിരെ ബജ്‌റംഗ്ദള്‍ പ്രതിഷേധം; യോഗത്തിനെത്തിയവരെ മര്‍ദിച്ചെന്ന് പാസ്റ്റര്‍
National
• 19 hours ago
ഗസ്സ പിടിച്ചെടുക്കാനുള്ള നീക്കത്തില്‍ അന്താരാഷ്ട്രതലത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ട് ഇസ്‌റാഈല്‍; ഗസ്സയില്‍ പട്ടിണിക്കിട്ട് കൊന്ന കുഞ്ഞുങ്ങളുടെ എണ്ണം 100 ആയി
International
• 20 hours ago
മാര്‍ക്കറ്റിംഗിന്റെ ഭാഗമായി നിരന്തരം വിളിച്ചു ശല്യപ്പെടുത്തി; പരാതിക്കാരന് 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി
uae
• 20 hours ago
'റോഡുകൾ സുരക്ഷിതമായ യാത്രയ്ക്കുള്ളതാണ്, അഭ്യാസങ്ങൾക്കുള്ള വേദിയല്ല': സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റാൻ കാർ സ്റ്റണ്ട്; കാറുകള്‍ പിടിച്ചെടുത്ത് ദുബൈ പൊലിസ്
uae
• 21 hours ago
'സുരേഷ് ഗോപിയെ കാണ്മാനില്ല' പരാതി നല്കി കെ.എസ്.യു തൃശൂര്‍ ജില്ലാ പ്രസിഡന്റ്
Kerala
• a day ago
വോട്ട് മോഷണത്തിനെതിരായ പോരാട്ടത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം; 'വോട്ട് ചോരി' ക്യാംപയ്നുമായി കോണ്‍ഗ്രസ്, വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം, മിസ് കാള്‍ ഇട്ടും പിന്തുണക്കാം/ Rahul Gandhi
National
• a day ago
മാരുതിയുടെ കിടിലൻ ഓഫറുകൾ; 1.55 ലക്ഷം രൂപ വരെ കിഴിവും സമ്മാനങ്ങളും
auto-mobile
• 18 hours ago
നോയിഡയില്‍ വ്യാജ പൊലിസ് സ്റ്റേഷന് നടത്തിയ ആറംഗ സംഘം പിടിയില്‍; സംഭവം വ്യാജ എംബസി കേസില്‍ വയോധികനെ അറസ്റ്റു ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍
National
• 19 hours ago
വോട്ടര്‍പ്പട്ടിക ക്രമക്കേട്; രാഹുല്‍ ഗാന്ധിക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്
National
• 19 hours ago