
33 കിലോമീറ്റർ മൈലേജ്: എന്നിട്ടും മാരുതിയുടെ ഈ മോഡലിന്റെ വില്പന കുറഞ്ഞു; പുതിയ എഞ്ചിനിലേക്കുള്ള മാറ്റമാണോ കാരണം?

20 വർഷത്തിലേറെയായി കോംപാക്‌ട് ഹാച്ച്ബാക്ക് വിഭാഗത്തിൽ തിളങ്ങിനിൽക്കുന്ന മോഡലാണ് മാരുതിയുടെ സ്വിഫ്റ്റ്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കിടയിൽ വൻ ആരാധകവൃന്ദവും കാർ നേടിയെടുത്തിട്ടുണ്ട്. ജനപ്രിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി സ്വിഫ്റ്റിന്റെ വിൽപ്പന ഈ വർഷം ജൂലൈയിൽ 16 ശതമാനമാണ് കുറഞ്ഞത്. പുതിയ നാലാം തലമുറ മോഡലിന്റെ ത്രീ-സിലിണ്ടർ എഞ്ചിനിലേക്കുള്ള മാറ്റവും ഡിസൈൻ വ്യതിയാനങ്ങളും ആരാധകരെ അകറ്റിയതാണ് വിൽപ്പനയിലെ ഇടിവിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
2024 ജൂലൈയിൽ 16,854 യൂണിറ്റുകൾ വിറ്റഴിച്ച സ്വിഫ്റ്റ്, 2025 ജൂലൈയിൽ എത്തിയപ്പോൾ 14,190 യൂണിറ്റുകളിലേക്ക് ആയി വിൽപ്പന കുറഞ്ഞു. ഇത് 2,664 യൂണിറ്റുകളുടെ കുറവ് വരും. എന്നിരുന്നാലും, മാസംതോറും 10,000-ത്തിലധികം യൂണിറ്റുകൾ വിറ്റഴിക്കാൻ സ്വിഫ്റ്റിന് കഴിയുന്നുണ്ട്.
പുതിയ എഞ്ചിനും ഫീച്ചറുകളും
1.2 ലിറ്റർ Z-സീരീസ് ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് പുതിയ സ്വിഫ്റ്റിന്റെ ഹൃദയം. 80 bhp കരുത്തും 112 Nm torque-ഉം ആണ് വാഹനം ഉത്പാദിപ്പിക്കുന്നത്. എഞ്ചിൻ 5-സ്പീഡ് മാനുവലിലും എഎംടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടൊപ്പവുമാണ് വരുന്നത്. സ്വിഫ്റ്റിന്റെ പെട്രോൾ വേരിയന്റിന് 25.75 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുന്നുണ്ട്. സിഎൻജി ബൈ-ഫ്യുവൽ മോഡലിന് 32.85 കിലോമീറ്റർ മൈലേജും വാഗ്ദാനം ചെയ്യുന്നു.
സുരക്ഷയും ആധുനിക സൗകര്യങ്ങളും
6 എയർബാഗുകൾ, റോൾഓവർ മിറ്റിഗേഷനോടുകൂടിയ ഇഎസ്‌പി, ഹിൽ ഹോൾഡ്, ഇബിഡിയുള്ള എബിഎസ്, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ എന്നിവ സുരക്ഷ ഉറപ്പാക്കുന്നു. 9 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ പ്ലസ് ടച്ച്‌സ്‌ക്രീൻ, 40-ലധികം കണക്റ്റഡ് കാർ ഫീച്ചറുകൾ, ക്രൂയിസ് കൺട്രോൾ, വയർലെസ് ചാർജർ, 60:40 സ്പ്ലിറ്റ് പിൻ സീറ്റുകൾ, കീലെസ് എൻട്രി തുടങ്ങിയവ ആധുനിക സൗകര്യങ്ങളും സ്വിഫ്റ്റിനെ വേറിട്ടതാക്കുന്നു.
വിലയും വാറണ്ടിയും
6.49 ലക്ഷം മുതൽ 9.64 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. 3 വർഷം ഉപയോഗിക്കുമ്പോളോ 1 ലക്ഷം കിലോമീറ്ററോ ഉള്ള വാറണ്ടിയും മാരുതി വാഗ്ദാനം ചെയ്യുന്നുണ്ട്.
എസ്‌യുവികളുടെ ജനപ്രിയത വർധിക്കുന്ന ഈ കാലത്ത്, സ്വിഫ്റ്റിന്റെ വിൽപ്പനയിലെ ഇടിവ് താൽക്കാലികം മാത്രമായിരിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. മാരുതി സുസുക്കിയുടെ ഈ ഇതിഹാസ ഹാച്ച്ബാക്ക് ഇന്ത്യൻ വിപണിയിൽ തന്റെ സ്ഥാനം തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Despite offering an impressive 33 km mileage, Maruti's model is experiencing a sales drop. Speculation points to the recent shift to a new engine as a possible reason for the decline
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പിവി അൻവറിനെതിരെ 12 കോടിയുടെ തട്ടിപ്പ് ആരോപണം; മലപ്പുറം കെഎഫ്സി ഓഫീസിൽ വിജിലൻസ് റെയ്ഡ്
Kerala
• 2 hours ago
ആഗസ്റ്റ് പതിനെട്ട് മുതൽ ഒമാനിൽ മൊബൈൽ പോർട്ടബിലിറ്റി സേവനം താൽക്കലികമായി നിർത്തിവയ്ക്കും
oman
• 2 hours ago
'വോട്ട് കൊള്ള'; രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്കിടയിലേക്ക്; ബിഹാറില്‍ ജനകീയ പദയാത്ര ആഗസ്റ്റ് 17ന്
National
• 2 hours ago
വന്ദേ ഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്; സംഭവം തിരൂർ സ്റ്റേഷന് സമീപം
Kerala
• 2 hours ago
ഗൂഗിൾ മാപ്സ് ഇനി ചതിക്കില്ല: ആക്സിഡന്റ് ബ്ലാക്ക് സ്പോട്ട് അലേർട്ടുമായി പുതിയ അപ്ഡേറ്റ്
National
• 3 hours ago
രണ്ട് മാസത്തേക്ക് നെയ്മീന്‍ പിടിക്കുന്നതിനും വില്‍ക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍
oman
• 3 hours ago
അവസരവാദി പരാമർശം; നിലപാടിൽ ഉറച്ച് എംവി ഗോവിന്ദൻ; ബി.ജെ.പി ഓഫിസിലേക്ക് കേക്കുമായി വൈദികർ പോയത് അവസരവാദമല്ലാതെ പിന്നെ എന്താണ്?
Kerala
• 4 hours ago
യുഎഇയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവ പ്രവാസിയെ തട്ടിക്കൊണ്ടുപോയി; ഒന്നരക്കോടി ആവശ്യപ്പെട്ട് ഫോണ്‍ കോള്‍
uae
• 4 hours ago
സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ 327 വോട്ടര്‍മാര്‍; കോഴിക്കോട് വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് മുസ്‌ലിം ലീഗ്
Kerala
• 4 hours ago
ദേശീയപാതയോരത്തെ പെട്രോൾ പമ്പിലെ ടോയ്‌ലറ്റുകൾ 24 മണിക്കൂറും പൊതുജനങ്ങൾക്ക് തുറന്നിടണം: കേരള ഹൈക്കോടതി
Kerala
• 5 hours ago
മരിച്ചവർക്കൊപ്പം 'ഒരു ചായ കുടി'; അവസരം നൽകിയ ഇലക്ഷന്‍ കമ്മീഷന് നന്ദി; ബിഹാര്‍ വോട്ടര്‍പ്പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടവരുമായി കൂടിക്കാഴ്ച്ച നടത്തി രാഹുല്‍ ഗാന്ധി
National
• 5 hours ago
ഡിസിഎ പരീക്ഷാഫലത്തിൽ പിഴവ്: വെബ്സൈറ്റ് അപ്‌ഡേറ്റ് ചെയ്തപ്പോൾ വിജയിച്ച വിദ്യാർഥികൾ തോറ്റതായി പരാതി: വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിൽ
Kerala
• 5 hours ago
ഓൺലൈൻ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് 7,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി
uae
• 5 hours ago
ഇത്തിഹാദ് റെയിൽ യുഎഇയിൽ സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും; റെയിൽവേ സ്റ്റേഷനുകൾ പുതിയ വാണിജ്യ കേന്ദ്രങ്ങളാകുമെന്ന് വിദഗ്ധർ
uae
• 6 hours ago
യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിന് പരിഹാരം; എറണാകുളം-ഷൊർണ്ണൂർ മെമു ട്രെയിൻ നിലമ്പൂർ വരെ നീട്ടി
Kerala
• 7 hours ago
ബിരുദദാന ചടങ്ങിനിടെ വേദിയില്‍ തമിഴ്‌നാട് ഗവര്‍ണറെ അവഗണിച്ച് പി.എച്ച്.ഡി വിദ്യാര്‍ഥിനി; തമിഴ് ജനതയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നയാളില്‍ നിന്ന് ബിരുദം സ്വീകരിക്കില്ലെന്ന്
National
• 7 hours ago
ഒടുവില്‍ കണ്ടു കിട്ടി; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിക്കുക പോലും ചെയ്യാത്ത കേന്ദ്രമന്ത്രി സിസ്റ്റര്‍ മേരിയുടെ വീട്ടില്‍, സുരേഷ്‌ഗോപിയുടെ സന്ദര്‍ശനം വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെ
Kerala
• 8 hours ago
കേരളത്തില്‍ നിന്ന് ഹജ്ജിന് 8530 പേര്‍ക്ക് അവസരം
Saudi-arabia
• 8 hours ago
'നിങ്ങളുടെ വോട്ട് മോഷ്ടിക്കുന്നത്, നിങ്ങളുടെ അവകാശങ്ങള്‍ മോഷ്ടിക്കുന്നത് ..നിങ്ങളുടെ വ്യക്തിത്വം മോഷ്ടിക്കുന്നതിന് തുല്യമാണ് വോട്ട് കൊള്ളക്കെതിരെ പോരാട്ടം തുടര്‍ന്ന് രാഹുല്‍
വോട്ട് കൊള്ളക്കെതിരെ പ്രചാരണ വീഡിയോ
National
• 8 hours ago
സ്വാതന്ത്ര്യ ദിനം; ഓഗസ്റ്റ് 15ന് ബുർജ് ഖലീഫ ഇന്ത്യൻ ത്രിവർണ പതാകയുടെ നിറങ്ങളിൽ തിളങ്ങും
uae
• 9 hours ago
'ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുന്നതിനു മുമ്പ് തന്നെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തു' സോണിയ ഗാന്ധിക്കെതിരെ ബി.ജെ.പി
National
• 6 hours ago
അപ്പാര്‍ട്ട്മെന്റില്‍ നിയമവിരുദ്ധമായി കോസ്മെറ്റിക് ശസ്ത്രക്രിയകള്‍ ചെയ്തു; ദുബൈയില്‍ മൂന്ന് സ്ത്രീകള്‍ പിടിയില്‍
uae
• 6 hours ago
പട്ടാമ്പിയിൽ ബസ് ബൈക്കിലിടിച്ചു; ബസ് അമിത വേഗതയിലെന്നാരോപിച്ച് നാട്ടുകാർ ബസ് തടഞ്ഞു; സ്ഥലത്ത് സംഘർഷവും വാക്കേറ്റവും
Kerala
• 7 hours ago