HOME
DETAILS

എല്ലാവർക്കും എംജി വിൻഡ്‌സർ ഇവിയെ മതി: ഇനി സ്വന്തമാക്കാൻ കൂടുതൽ മുടക്കണം

  
Web Desk
August 10, 2025 | 5:36 PM

everyone wants mg windsor ev now it costs more to own

കൊച്ചി: ഇലക്ട്രിക് വാഹനങ്ങളുടെ ജനപ്രിയ മോഡലായ എംജി വിൻഡ്‌സർ ഇവിയുടെ വില വീണ്ടും വർധിപ്പിച്ച് ജെഎസ്‌ഡബ്ല്യു എംജി മോട്ടോർ. ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് ക്രോസ്ഓവർ വാഹനമായ വിൻഡ്‌സറിന് 8,000 മുതൽ 15,000 രൂപ വരെ വില വർധനവാണ് വരുത്തിയിരിക്കുന്നത്. അതേസമയം ബേസ്, മിഡ് വേരിയന്റുകളുടെ വിലയിൽ മാറ്റമില്ലെന്ന് കമ്പനി അറിയിച്ചു.

ഇതോടെ എക്‌സ്ക്ല്യൂസിവ് വേരിയന്റിന് 10,000 രൂപയും എസെൻസ് വേരിയന്റിന് 15,000 രൂപയും എസെൻസ് പ്രോ വേരിയന്റിന് 8,000 രൂപയും അധികം നൽകേണ്ടി വരും. എക്‌സ്ക്ല്യൂസിവിന്റെ എക്സ്ഷോറൂം വില 15.04 ലക്ഷത്തിൽ നിന്ന് 15.14 ലക്ഷമായും, എസെൻസിന്റെ വില 16.14 ലക്ഷത്തിൽ നിന്ന് 16.29 ലക്ഷമായും, എസെൻസ് പ്രോയുടെ വില 18.31 ലക്ഷത്തിൽ നിന്ന് 18.39 ലക്ഷമായും ഉയർന്നു. ഇനി എംജി വിൻഡ്‌സർ ഇവി സ്വന്തമാക്കാൻ 13.99 ലക്ഷം മുതൽ 18.39 ലക്ഷം വരെ എക്സ്ഷോറൂം വില മുടക്കേണ്ടി വരും.

വില വർധനവിന് പുറമെ വാഹനത്തിന്റെ ഫീച്ചറുകളിലോ ഡിസൈനിലോ മാറ്റങ്ങളില്ല. 38kWh, 52.9kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. വിൻഡ്‌സർ ഒറ്റ ചാർജിൽ യഥാക്രമം 332 കിലോമീറ്റർ, 449 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 134 bhp കരുത്തും 200 Nm ടോർക്കും നൽകുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന്റെ ഹൃദയം. 7.4kWh AC ചാർജർ ഉപയോഗിച്ച് 9.5 മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായി ചാർജ് ചെയ്യാം. കൂടാതെ, 60kW DC ഫാസ്റ്റ് ചാർജിംഗ് വഴി 50 മിനിറ്റിനുള്ളിൽ 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനും സാധിക്കും.

15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 8.8 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, പനോരമിക് ഗ്ലാസ് റൂഫ്, 9-സ്പീക്കർ ഇൻഫിനിറ്റി സൗണ്ട് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, ലെവൽ 2 ADAS, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ ആധുനിക ഫീച്ചറുകളാണ് എംജി വിൻഡ്‌സർ ഇവിയെ വിപണിയിൽ മുന്നിട്ട് നിർത്തുന്നത്.

ഇലക്ട്രിക് വാഹനങ്ങളോടുള്ള താൽപര്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ, എംജി, ടാറ്റ, ഹ്യുണ്ടായി, കിയ തുടങ്ങിയ ബ്രാൻഡുകൾ തമ്മിലുള്ള മത്സരം ശക്തമാണ്. വ്യത്യസ്ത ബോഡി ശൈലികളിലുള്ള ഇലക്ട്രിക് കാറുകൾ വിപണിയിൽ എത്തുന്നത് ഉപഭോക്താക്കൾക്ക് കൂടുതൽ തെരഞ്ഞെടുപ്പിനുള്ള അവസരം നൽകുന്നു. എന്നാൽ, വിൻഡ്‌സർ ഇവിയുടെ വില വർധന ആരാധകർക്ക് ചെറിയ നിരാശയായേക്കാം.

 

The MG Windsor EV's popularity surges, but its rising price makes owning one a costlier affair for buyers.electric vehicles. mg windsor ev. windsor ev price hike. demand electric ev.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ കോളേജിൽ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾക്ക് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

ഫുട്ബോളിൽ ആ താരം മറഡോണയെ പോലെയാണ്: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം

Cricket
  •  11 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതി; അന്വേഷണച്ചുമതല റൂറൽ എസ്.പി കെ.എസ്. സുദർശന്

Kerala
  •  11 days ago
No Image

മിന്നു മണിയെ വാങ്ങാൻ ആളില്ല; മറ്റൊരു മലയാളി താരത്തെ റാഞ്ചി മുംബൈ ഇന്ത്യൻസ്

Cricket
  •  11 days ago
No Image

റിയാദ് മെട്രോയ്ക്ക് ഗിന്നസ് റെക്കോർഡ്; ലോകത്തിലെ ഏറ്റവും നീളം കൂടിയ ഡ്രൈവറില്ലാ ട്രെയിൻ ശൃംഖല

Saudi-arabia
  •  11 days ago
No Image

പ്രത്യേക അറിയിപ്പ്: കൊച്ചി കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  11 days ago
No Image

ആ താരത്തിനെതിരെ പന്തെറിയാനാണ് ഞാൻ ഏറ്റവും ബുദ്ധിമുട്ടിയത്: മിച്ചൽ സ്റ്റാർക്ക്

Cricket
  •  11 days ago
No Image

രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ; നാട്ടിലേക്ക് പണം അയക്കാൻ തിരക്കുകൂട്ടി യുഎഇ പ്രവാസികൾ

uae
  •  11 days ago
No Image

സീബ്ര ലൈനിലെ നിയമലംഘനം; കാൽനടയാത്രക്കാരെ വാഹനം ഇടിച്ചാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും, വൻ പിഴയും

Kerala
  •  11 days ago
No Image

യുഎഇ ദേശീയ ദിനം; അജ്മാനിലും റാസൽഖൈമയിലും നാളെ ഈദുൽ ഇത്തിഹാദ് പരേഡുകൾ നടക്കും

uae
  •  11 days ago