നോട്ടീസ് കാണിച്ച് ഭയപ്പെടുത്താമെന്ന് കരുതേണ്ട; ഇരട്ട വോട്ട് ചെയ്തതിന് തെളിവുണ്ട്; കെസി വേണുഗോപാല്‍
തിരുവനന്തപുരം: വോട്ടര്‍പ്പട്ടിക ക്രമക്കേട് ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ച തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ശകുന്‍ റാണിയുടെ പേരില്‍ രണ്ട് വോട്ട് ചെയ്തതിന് തെളിവുണ്ടെന്നും, നോട്ടീസ് കാണിച്ച് ഭയപ്പെടുത്താമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ വിചാരിക്കേണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
'ചോദ്യം ചോദിച്ച ഞങ്ങള്‍ക്കെതിരെയാണ് നടപടിയെങ്കില്‍ എടുക്കട്ടെ, സത്യം ഞങ്ങള്‍ പുറത്ത് കൊണ്ടുവരും. തെളിവുകള്‍ എല്ലാം കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഡ്യ സഖ്യത്തിലെ എംപിമാരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. ബിജെപിക്ക് എന്തും പറയാം. ഞങ്ങളുടെ ചോദ്യം തെരഞ്ഞെടുപ്പ് കമ്മീഷനോടാണ്. മറുപടി കിട്ടുന്നത് വരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
കര്‍ണാടക ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടന്ന വോട്ടര്‍പ്പട്ടിക ക്രമക്കേടിന്റെ തെളിവുകള്‍ ഹാജരാക്കിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് കര്‍ണാടക തെരഞ്ഞെടുപ്പ് കമ്മീണര്‍ നോട്ടീസ് അയച്ചിരുന്നു. ഇരട്ട വോട്ട് ചെയ്‌തെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ച ശകുന്‍ റാണി എന്നയാള്‍ ഒരു തവണ മാത്രമാണ് വോട്ട് ചെയ്തതെന്നാണ് കമ്മീഷന്‍ വാദം. അതിനാല്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ വ്യാജമാണെന്നും, രാഹുല്‍ ഗാന്ധി പുറത്തുവിട്ട രേഖകളുടെ ആധികാരികത തെളിയിക്കണമെന്നും കമ്മീഷന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം 'വോട്ട് മോഷണ'ത്തിന്റെ തെളിവുകൾ പുറത്തുവിട്ടതിന് പിന്നാലെ അതിനെതിരായ പോരാട്ടത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചിരിക്കുകയാണ് കോൺഗ്രസ്. തെരഞ്ഞെടുപ്പ് കമീഷനെയും കേന്ദ്രസർക്കാറിനെയും പ്രതിക്കൂട്ടിലാക്കിയ വോട്ട് കൊള്ളക്കെതിരെ രാജ്യത്തെ ജനങ്ങളുടെ പിന്തുണ തേടി 'വോട്ട് ചോരി' പോർട്ടൽ ആരംഭിച്ചിരിക്കുകയാണ് പാർട്ടി. ദേശവ്യാപക പ്രചരണത്തിനാണ് കോൺഗ്രസ് തുടക്കം കുറിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി എന്ന വെബ്‌സൈറ്റ് ഡൊമെയ്‌ന് അനുബന്ധമായി 'വോട്ട് ചോരി' പോർട്ടൽ ആരംഭിച്ചാണ് കോൺഗ്രസ് ജനങ്ങൾക്കിടയിലേക്കിറങ്ങിയത്.
https://rahulgandhi.in/awaazbharatki/votechori എന്ന വെബ്‌സൈറ്റ് വഴി ജനങ്ങൾക്ക് രജിസ്റ്റർ ചെയ്ത് പിന്തുണ നൽകാനുള്ള അവസരവും ഒരുക്കുന്നുണ്ട്. വോട്ട് കൊള്ളയുടെ ഗുരുതരമായ വശങ്ങൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോ സന്ദേശവും ഈ വെബ്‌സൈറ്റിലുണ്ട്.
AICC General Secretary K. C. Venugopal has responded to the Election Commission’s notice issued to Rahul Gandhi over alleged voter list irregularities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."