HOME
DETAILS

മദ്യമൊഴുക്കാൻ ബെവ്കോ; ഓണ്‍ലൈന്‍ വില്‍പ്പനക്ക് അനുമതി തേടി; പ്രതിഷേധം ശക്തം

  
Web Desk
August 11 2025 | 02:08 AM

Kerala Beverages Corporation seeks government to launch online liquor sales

തിരുവനന്തപുരം: ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യുന്ന മാതൃകയിൽ മദ്യവും ഓർഡർ ചെയ്യുന്നതിനും വിൽപന നടത്തുന്നതിനും സർക്കാരിന്റെ അനുമതിതേടി ബിവറേജസ് കോർപറേഷൻ. മൊബൈൽ ആപ്പ് വഴി മദ്യവും ഓർഡർ ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കണമെന്നാണ് ശുപാർശ. ഇതിനായുളള മൊബൈൽ ആപ്ലിക്കേഷൻ നിർമിക്കുന്നതിനുള്ള നടപടികൾ കോർപറേഷൻ തുടങ്ങിയിട്ടുണ്ട്. നേരത്തെയും ഇതു സംബന്ധിച്ച്  ശുപാർശ നൽകിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. 

ഓൺലൈൻ ഭക്ഷണവിതരണ പ്ലാറ്റ് ഫോമായ സ്വിഗ്ഗി പദ്ധതിയോട് താൽപര്യം അറിയിച്ചിട്ടുണ്ട്. ലഹരിവിരുദ്ധ നിലപാടുകൾ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ ആവർത്തിച്ചു പറഞ്ഞതിനുശേഷം, അധികാരത്തിലെത്തിയപ്പോൾ  മദ്യവിൽപനയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ചുവെന്ന വിമർശനം ഇടതുമുന്നണി നേരിടുമ്പോഴാണ് മദ്യമൊഴുക്കാനുള്ള ശുപാർശ സർക്കാരിനുമുന്നിൽ വീണ്ടും എത്തിയിരിക്കുന്നത്. ബെവ്കോ സർക്കാരിന് കഴിഞ്ഞമാസം നൽകിയ അപേക്ഷയുടെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. 

23 വയസ് പൂർത്തിയായവർക്കു മാത്രം മൊബൈൽ ആപ്ലിക്കേഷൻ വഴി മദ്യം ഓർഡർ ചെയ്യാൻ കഴിയുംവിധത്തിലാണ് പദ്ധതി നടപ്പാക്കുകയെന്ന് സർക്കാരിന് സമർപ്പിച്ച ശുപാർശയിൽ ബെവ്കോ പറയുന്നു. ഇതിനായി മദ്യം  ഓർഡർ ചെയ്യുന്നവർ തിരിച്ചറിയൽ കാർഡ് അപ് ലോഡ് ചെയ്യണം. ഒരുതവണ മൂന്നു ലിറ്റർ മദ്യം വരെ ഓർഡർ ചെയ്യാം. മദ്യം ഓർഡർ ചെയ്തു കരിഞ്ചന്തയിൽ വിൽക്കുന്നത് ഒഴിവാക്കുന്നതിനാണ്  പരിധി ഏർപ്പെടുത്തിയിരിക്കുന്നതെന്നും ശുപാർശയിൽ പറയുന്നു. സർക്കാർ അനുമതി നൽകിയാൽ  വിതരണത്തിനായി ടെൻഡർ വിളിക്കും. നേരത്തെ കൊവിഡുകാലത്ത് ഓൺലൈൻ മദ്യവിൽപനയ്ക്ക് ബെവ്കോ നീക്കം നടത്തിയിരുന്നെങ്കിലും നടപ്പായിരുന്നില്ല.

തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ വരാനിരിക്കുന്ന സാഹചര്യത്തിൽ ബെവ്കോയുടെ ശുപാർശ സർക്കാർ അംഗീകരിക്കാനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തൽ. വാർത്ത പുറത്തുവന്നതിനു പിന്നാലെ വിമർശനവുമായി കെ.സി.ബി.സി രംഗത്തെത്തി. മദ്യത്തിൻ്റെ ഓൺലൈൻ വിൽപന വ്യാമോഹം മാത്രമാണെന്നും  ശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്നും കെ.സി.ബി.സി വ്യക്തമാക്കി.

Kerala Beverages Corporation seeks government nod to launch a mobile app for online liquor orders with development work already underway



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഭജന ഭീതി ദിനാചരണം; വീണ്ടും കത്തയച്ച് ഗവര്‍ണര്‍; എതിര്‍ത്ത് സര്‍ക്കാര്‍

Kerala
  •  3 days ago
No Image

യുഎസില്‍ ക്ഷേത്രത്തിന് നേരെ ആക്രമണം; ചുമര്‍ വൃത്തികേടാക്കി, നാമഫലകം തകര്‍ത്തു

International
  •  3 days ago
No Image

പ്രതിഷേധം കനത്തു; വഴങ്ങി ഐസിഐസിഐ; മിനിമം ബാലന്‍സ് കുത്തനെ കൂട്ടിയ നടപടി തിരുത്തി

National
  •  3 days ago
No Image

കുവൈത്ത് വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം പതിമൂന്നായി

latest
  •  3 days ago
No Image

തിരുവനന്തപുരത്ത് ഓട്ടോറിക്ഷയുടെ വെളിച്ചം കണ്ണിലടിച്ചതിനെ തുടർന്ന് തർക്കം; ഡ്രൈവർക്ക് കുത്തേറ്റു

Kerala
  •  3 days ago
No Image

കുട്ടികളുടെ സുരക്ഷാ ആശങ്കകൾ മുൻനിർത്തി റോബ്‌ലോക്സ് ഓൺലൈൻ ഗെയിമിന് നിരോധനം ഏർപ്പെടുത്തി ഖത്തർ

qatar
  •  3 days ago
No Image

ജി വാഗണിന് എതിരാളിയുമായി ബി എം ഡബ്ല്യൂ: പുതിയ ഓഫ്‌ റോഡ് മോഡൽ പണിപുരയിൽ 

latest
  •  3 days ago
No Image

തമിഴ്‌നാട്ടില്‍ ബിരുദദാന ചടങ്ങിനിടെ ഗവര്‍ണറെ അവഗണിച്ച സംഭവം; വിദ്യാര്‍ഥിനിയുടെ നിലപാടിനെ അഭിനന്ദിച്ച് വി ശിവന്‍കുട്ടി

Kerala
  •  3 days ago
No Image

ഫാമിലി വിസിറ്റ് വിസകൾക്ക് ഏർപ്പെടുത്തിയിരുന്ന ശമ്പള പരിധി നീക്കി കുവൈത്ത്

latest
  •  3 days ago
No Image

രാഹുൽ ഗാന്ധിയുടെ ജീവന് ഭീഷണി: മഹാത്മാഗാന്ധിയുടെ കൊലപാതകം പോലെ ആവർത്തിക്കപ്പെട്ടേക്കാമെന്ന് അഭിഭാഷകൻ പൂനെ കോടതിയിൽ

National
  •  3 days ago