HOME
DETAILS

ഛത്തിസ്ഗഡില്‍ വീണ്ടും ഹിന്ദുത്വവാദി ആക്രമണം; കുര്‍ബാനയിലേക്ക് ജയ് ശ്രീറാം വിളിച്ചെത്തി, സ്ത്രീകളെയടക്കം മര്‍ദിച്ചു, സ്റ്റേഷനില്‍വച്ചും മര്‍ദ്ദനം; കൂടാതെ മതംമാറ്റം ആരോപിച്ച് അറസ്റ്റും

  
Web Desk
August 11, 2025 | 1:31 AM

Hindutva activists attack Christians again in Chhattisgarh

റായ്പൂര്‍: മലയാളി കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമവും അറസ്റ്റും ഉണ്ടാക്കിയ പ്രതിഷേധം കെട്ടങ്ങും മുമ്പ് ബി.ജെ.പി ഭരിക്കുന്ന ഛത്തിസ്ഗഡില്‍ വീണ്ടും ക്രൈസ്തവര്‍ക്കുനേരെ ഹിന്ദുത്വവാദികളുടെ അഴിഞ്ഞാട്ടം. റായ്പൂരില്‍ പതിവ് ഞായറാഴ്ച കുര്‍ബാനയ്‌ക്കെത്തിയവരെ തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദളിന്റെയും ദുര്‍ഗാവാവാഹിനിയുടെയും പ്രവര്‍ത്തകരാണ് ആക്രമിച്ചത്. റായ്പൂരിലെ രവിശങ്കര്‍ സര്‍വകലാശാലയ്ക്ക് സമീപമുള്ള കുക്കുര്‍ ബേദ പ്രദേശത്തെ വീട്ടിലാണ് സംഭവം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പങ്കെടുത്ത പ്രാര്‍ഥനാചടങ്ങിലേക്ക് ജയ് ശ്രീറാം മുദ്രാവാക്യങ്ങളുമായെത്തി അക്രമികള്‍ ചടങ്ങ് തടസ്സപ്പെടുത്തുകയായിരുന്നു. പിന്നാലെ കൂടുതല്‍ പേരെത്തി കെട്ടിടത്തിന് പുറത്തിരുന്ന് ഹനുമാന്‍ ചാലിസയും ജയ് ശ്രീറാമും ചൊല്ലുകയുംചെയ്തു. 

ഗോത്രവര്‍ഗക്കാരെ പണംകൊടുത്തും പ്രലോഭിപ്പിച്ചും മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു അതിക്രമം. അക്രമികളെ പ്രതിരോധിക്കാന്‍ പ്രാര്‍ഥനയ്‌ക്കെത്തിയവരും ശ്രമിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. വിവരമറിഞ്ഞെത്തിയ പൊലിസ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.

ഹിന്ദുത്വസംഘടനകള്‍ നല്‍കിയ പരാതിയില്‍ വിവാദ മതപരിവര്‍ത്തന നിരോധനനിയമപ്രകാരം കന്യാസ്ത്രിയെയും വൈദികനെയും സഹായിയെയും അറസ്റ്റ്‌ചെയ്തു. സ്റ്റേഷനില്‍വച്ച് പൊലിസിന്റെ സാന്നിധ്യത്തിലും ഇവരെ അക്രമികള്‍ മര്‍ദിച്ചതായി പരാതിയുണ്ട്. മതപരിവര്‍ത്തന ആരോപണത്തില്‍ അന്വേഷണം നടക്കുകയാണെന്നും ആക്രമണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും സരസ്വതി നഗര്‍ പൊലിസ് പറഞ്ഞു.

രേഖാമൂലമുള്ള പരാതികള്‍ ഇരു പാര്‍ട്ടികളില്‍ നിന്നും പൊലിസ് വാങ്ങി. മൊഴികളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിച്ച് സമാധാനം സ്ഥാപിക്കാനും ജനങ്ങളോട് സംയമനം പാലിക്കാനും എ.എസ്.പി ദൗലത്ത് റാം അഭ്യര്‍ത്ഥിച്ചു.

രണ്ടാഴ്ച മുമ്പ് മലയാളി കന്യാസ്ത്രീകളെ റെയില്‍വേ സ്റ്റേഷനില്‍വച്ച് ബജ്‌റംഗ്ദള്‍ , ദുര്‍ഹാവാഹിണിയുടെയും പ്രവര്‍ത്തകര്‍ തടയുകയും ആക്ഷേപിക്കുകയും ചെയ്തിരുന്നു. മതംമാറ്റം ആരോപിച്ച് അറസ്റ്റ്‌ചെയ് ഇവര്‍ ഒരാഴ്ചയ ജയിലില്‍ കിടന്ന ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. സംഭവം പാര്‍ലമെന്റിലും പുറത്തും ഉള്‍പ്പെടെ പ്രതിഷേധത്തിനും കാരണമായി.

In Chhattisgarh, Hindutva extremist group Bajrang Dal’s activists crowded a Christian prayer meeting on Sunday and beat up churchgoers. Claiming religious conversion, the group staged protests there while the prayer hall authorities accused the Bajrang Dal protesters of beating up those who arrived there for prayers



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ കോളേജിൽ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾക്ക് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

ഫുട്ബോളിൽ ആ താരം മറഡോണയെ പോലെയാണ്: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം

Cricket
  •  11 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതി; അന്വേഷണച്ചുമതല റൂറൽ എസ്.പി കെ.എസ്. സുദർശന്

Kerala
  •  11 days ago
No Image

മിന്നു മണിയെ വാങ്ങാൻ ആളില്ല; മറ്റൊരു മലയാളി താരത്തെ റാഞ്ചി മുംബൈ ഇന്ത്യൻസ്

Cricket
  •  11 days ago
No Image

റിയാദ് മെട്രോയ്ക്ക് ഗിന്നസ് റെക്കോർഡ്; ലോകത്തിലെ ഏറ്റവും നീളം കൂടിയ ഡ്രൈവറില്ലാ ട്രെയിൻ ശൃംഖല

Saudi-arabia
  •  11 days ago
No Image

പ്രത്യേക അറിയിപ്പ്: കൊച്ചി കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  11 days ago
No Image

ആ താരത്തിനെതിരെ പന്തെറിയാനാണ് ഞാൻ ഏറ്റവും ബുദ്ധിമുട്ടിയത്: മിച്ചൽ സ്റ്റാർക്ക്

Cricket
  •  11 days ago
No Image

രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ; നാട്ടിലേക്ക് പണം അയക്കാൻ തിരക്കുകൂട്ടി യുഎഇ പ്രവാസികൾ

uae
  •  11 days ago
No Image

സീബ്ര ലൈനിലെ നിയമലംഘനം; കാൽനടയാത്രക്കാരെ വാഹനം ഇടിച്ചാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും, വൻ പിഴയും

Kerala
  •  11 days ago
No Image

യുഎഇ ദേശീയ ദിനം; അജ്മാനിലും റാസൽഖൈമയിലും നാളെ ഈദുൽ ഇത്തിഹാദ് പരേഡുകൾ നടക്കും

uae
  •  11 days ago