HOME
DETAILS

ടാറ്റയുടെ കാറുകൾ വാങ്ങാനുള്ള ഏറ്റവും നല്ല സമയം: ​നിങ്ങളെ കാത്തിരിക്കുന്നത് ഗംഭീര ഓഫറുകൾ

  
Web Desk
August 11 2025 | 11:08 AM

best time to buy tata cars amazing offers await you

ഇന്ത്യൻ വാഹന വിപണിയിൽ മഹീന്ദ്രയോടും ഹ്യുണ്ടായിയോടും മത്സരിച്ച് നാലാം സ്ഥാനത്തേക്ക് ടാറ്റ മോട്ടോർസ് പിന്തള്ളപ്പെട്ടെങ്കിലും ജനങ്ങൾക്കിടയിൽ ടാറ്റാ എന്ന ബ്രാൻഡിനോടുള്ള വിശ്വാസം പേപ്പർ കടലാസുകളിൽ ഒതുങ്ങി പോകുന്ന ഒന്നല്ല. രത്തൻ ടാറ്റയുടെ വിയോഗത്തോടെ ബ്രാൻഡിന്റെ തിളക്കം മങ്ങിയെന്ന് ചിലർ കരുതിയെങ്കിലും, ടാറ്റ മോട്ടോർസ് തോറ്റുമടങ്ങാൻ ഒരുക്കമല്ല. 2025 ഓഗസ്റ്റ് മാസത്തേക്ക് കമ്പനി പ്രഖ്യാപിച്ചിട്ടുള്ള ആകർഷകമായ വിലക്കുറവുകൾ വാഹനപ്രേമികൾക്ക് ആവേശമാകുകയാണ്. ടിയാഗോ മുതൽ ഫ്ലാഗ്ഷിപ്പ്  സഫാരി എസ്‌യുവി വരെയുള്ള മോഡലുകൾക്ക് 1.05 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടുകളാണ് ഇപ്പോൾ കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.

ടിയാഗോയും ടിഗോറും: ആകർഷകമായ ഓഫറുകൾ

ടാറ്റയുടെ എൻട്രി ലെവൽ ഹാച്ച്ബാക്കായ ടിയാഗോയ്ക്ക് 55,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. ബേസ് XE വേരിയന്റ് ഒഴികെയുള്ളവയ്ക്ക് 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്നു. ടിഗോർ കോംപാക്‌ട് സെഡാനാകട്ടെ, 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച്, സ്‌ക്രാപ്പേജ് ബോണസുകളും ചേർന്ന് 60,000 രൂപ വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

2025-08-1116:08:73.suprabhaatham-news.png
 
 

പഞ്ച് എസ്‌യുവി

ടാറ്റയുടെ ഏറ്റവും ജനപ്രിയ മോഡലായ പഞ്ച് എസ്‌യുവിക്ക് ഓഗസ്റ്റിൽ വൻ ഡിസ്‌കൗണ്ടുകൾ. സിഎൻജി വേരിയന്റുകൾക്ക് 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ഉൾപ്പെടെ 85,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. പെട്രോൾ മോഡലിന് 65,000 രൂപ വരെ കിഴിവുണ്ട്. എന്നാൽ, ബേസ്-സ്പെക്ക് പഞ്ച് പ്യുവർ പെട്രോൾ, സിഎൻജി വേരിയന്റുകൾക്ക് ഓഫറുകൾ ലഭ്യമല്ല.

2025-08-1116:08:06.suprabhaatham-news.png
 
 

നെക്‌സോൺ: എല്ലാ പവർട്രെയിനുകൾക്കും ഓഫർ

നെക്‌സോൺ എസ്‌യുവിയിൽ 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ചേർന്ന് 50,000 രൂപ വരെ ലാഭിക്കാം. പെട്രോൾ, ഡീസൽ, സിഎൻജി വേരിയന്റുകൾക്കെല്ലാം ഈ ഓഫർ ബാധകമാണ്. എന്നാൽ, സ്മാർട്ട്+, സ്മാർട്ട്+ S സിഎൻജി വേരിയന്റുകൾക്ക് ഡിസ്‌കൗണ്ട് ലഭിക്കില്ല.

2025-08-1116:08:62.suprabhaatham-news.png
 
 

ആൾട്രോസും കർവും: പ്രീമിയം ഹാച്ച്ബാക്കിന് വൻ ലാഭം

ആൾട്രോസ് പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് 85,000 രൂപ വരെ ഓഫറുകൾ ലഭ്യമാണ്. കർവ് കൂപ്പെ എസ്‌യുവിക്ക് ക്യാഷ് ഡിസ്‌കൗണ്ട് ഇല്ലെങ്കിലും, എക്‌സ്‌ചേഞ്ച്, സ്‌ക്രാപ്പേജ് ബോണസുകളായി 30,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും.

2025-08-1116:08:25.suprabhaatham-news.png
 
 

ഹാരിയറും സഫാരിയും: ഫ്ലാഗ്ഷിപ്പ് എസ്‌യുവികൾക്ക് ഒരു ലക്ഷം വരെ കിഴിവ്

ഹാരിയർ എസ്‌യുവിയുടെ അഡ്വഞ്ചർ പ്ലസ്, അഡ്വഞ്ചർ പ്ലസ് ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 1 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. ഫിയർലെസ് X പ്ലസ്, പ്യുവർ പ്ലസ്, പ്യുവർ പ്ലസ് S ട്രിമുകൾക്ക് 50,000 രൂപ വരെ കിഴിവുണ്ട്. ഫിയർലെസ് നിരയിലെ മറ്റ് ട്രിമുകൾക്ക് 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ലഭ്യമാണ്. സഫാരിക്കും സമാനമായ ഓഫറുകൾ ഉണ്ട്, വിശദമായ വിവരങ്ങൾ ഷോറൂമുകളിൽ ലഭിക്കും.

2025-08-1116:08:47.suprabhaatham-news.png
 
 
 
 

സുരക്ഷയും ഫീച്ചറുകളും ഒത്തുചേർന്ന ടാറ്റ കാറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ വർഷം ഓഗസ്റ്റ് അസുലഭ അവസരമാണ്.

 

 

Discover the perfect time to buy Tata cars with incredible offers and discounts waiting for you. Don't miss out on these exciting deals!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫറോക്ക് പൊലിസിന്റെ പിടിയില്‍ നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍; ഒളിച്ചിരുന്നത് സ്‌കൂളിലെ ശുചിമുറിയില്‍

Kerala
  •  8 hours ago
No Image

വോട്ട് മോഷണം: രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയിട്ട് ഒരാഴ്ച, മൗനം തുടര്‍ന്ന് മോദി; പ്രചാരണം കടുപ്പിച്ച് കോണ്‍ഗ്രസ്

National
  •  8 hours ago
No Image

ന്യൂനമർദ്ദം; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യത

Kerala
  •  8 hours ago
No Image

വിഭജന ഭീതി ദിനാചരണം; വീണ്ടും കത്തയച്ച് ഗവര്‍ണര്‍; എതിര്‍ത്ത് സര്‍ക്കാര്‍

Kerala
  •  15 hours ago
No Image

യുഎസില്‍ ക്ഷേത്രത്തിന് നേരെ ആക്രമണം; ചുമര്‍ വൃത്തികേടാക്കി, നാമഫലകം തകര്‍ത്തു

International
  •  16 hours ago
No Image

പ്രതിഷേധം കനത്തു; വഴങ്ങി ഐസിഐസിഐ; മിനിമം ബാലന്‍സ് കുത്തനെ കൂട്ടിയ നടപടി തിരുത്തി

National
  •  16 hours ago
No Image

കുവൈത്ത് വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം പതിമൂന്നായി

latest
  •  16 hours ago
No Image

തിരുവനന്തപുരത്ത് ഓട്ടോറിക്ഷയുടെ വെളിച്ചം കണ്ണിലടിച്ചതിനെ തുടർന്ന് തർക്കം; ഡ്രൈവർക്ക് കുത്തേറ്റു

Kerala
  •  16 hours ago
No Image

കുട്ടികളുടെ സുരക്ഷാ ആശങ്കകൾ മുൻനിർത്തി റോബ്‌ലോക്സ് ഓൺലൈൻ ഗെയിമിന് നിരോധനം ഏർപ്പെടുത്തി ഖത്തർ

qatar
  •  16 hours ago
No Image

ജി വാഗണിന് എതിരാളിയുമായി ബി എം ഡബ്ല്യൂ: പുതിയ ഓഫ്‌ റോഡ് മോഡൽ പണിപുരയിൽ 

latest
  •  17 hours ago