HOME
DETAILS

ഒന്നാം ക്ലാസ് വിദ്യാർഥിയുടെ മരണം: ആശുപത്രിക്കെതിരെ ഗുരുതര വീഴ്ച; കേസെടുക്കാൻ നിർദേശിച്ച് ബാലാവകാശ കമ്മിഷൻ 

  
Web Desk
August 11 2025 | 12:08 PM

first grade students death serious lapses found against hospital child rights commission orders case filing

പത്തനംതിട്ട: റാന്നിയിൽ ഒന്നാം ക്ലാസ് വിദ്യാർഥിയുടെ മരണത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബാലാവകാശ കമ്മിഷൻ. ചികിത്സാ പിഴവാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് കണ്ടെത്തിയ കമ്മിഷൻ, ആശുപത്രി അധികൃതർക്കും ഡോക്ടർക്കുമെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കാൻ നിർദേശിച്ചു. കുട്ടിയുടെ മാതാപിതാക്കൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകാനും ഉത്തരവിട്ടു.

2024 ഫെബ്രുവരിയിൽ റാന്നി മാർത്തോമാ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് ഒന്നാം ക്ലാസ് വിദ്യാർഥി ആരോൺ വി. വർഗീസ് മരിച്ചത്. വലതു കൈയ്ക്ക് ഒടിവുമായി എത്തിയ കുട്ടിയെ ശരിയായ പരിശോധന നടത്താതെ അനസ്തേഷ്യ നൽകിയതാണ് മരണകാരണമെന്ന് ബാലാവകാശ കമ്മിഷന്റെ അന്വേഷണത്തിൽ വ്യക്തമായി.

ചികിത്സ നടത്തിയ ഡോക്ടർ മറ്റൊരു സംസ്ഥാനത്തു നിന്നുള്ളയാളാണെന്നും ഇയാളുടെ യോഗ്യതയിൽ സംശയമുണ്ടെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. ആശുപത്രിയെ സഹായിക്കാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അട്ടിമറി നടത്തിയതായും കണ്ടെത്തിയിരുന്നു.

ഈ ഗുരുതരമായ വീഴ്ചകൾ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിക്കും ഡോക്ടർക്കുമെതിരെ കർശന നടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മീഷൻ നിർദേശിച്ചിട്ടുള്ളത്. മാതാപിതാക്കൾക്ക് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കി.

 

 

In Ranni, Pathanamthitta, a first-grade student, Aaron V. Varghese, died in February 2024 due to alleged medical negligence at Marthoma Hospital. The Child Rights Commission found serious lapses, including improper administration of anesthesia without thorough examination, leading to the child's death. The commission ordered a case of culpable homicide not amounting to murder against the hospital and doctor, whose qualifications are also under scrutiny. Additionally, the hospital was instructed to pay ₹10 lakh as compensation to the parents



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആദ്യം അവരുടെ വീടുകള്‍ തകര്‍ത്ത് അവരെ തെരുവിലേക്ക് ഇറക്കി വിട്ടു, പിന്നെ വോട്ടര്‍ പട്ടികയില്‍ നിന്ന് മായ്ച്ചു കളഞ്ഞു'  ഹിന്ദുത്വ ഭരണകൂടം ഒരു ജനതയുടെ വിലാസമില്ലാതാക്കിയത് ഇങ്ങനെ  

National
  •  a day ago
No Image

മറക്കല്ലേ........ഇന്നാണ് ആ അപൂർവ്വ ആകാശ വിസമയം കാണാൻ സാധിക്കുക; പെർസീഡ്സ് ഉൽക്കാവർഷം

uae
  •  a day ago
No Image

യുഎഇയുടെ അപകട രഹിതദിനം കാംപയിൻ; എങ്ങനെ പങ്കെടുക്കാമെന്നറിയാം

uae
  •  a day ago
No Image

വിരമിച്ച ഇതിഹാസം തകർത്തത് കോഹ്‌ലിയുടെ ടി-20 റെക്കോർഡ്; ചരിത്രം മാറ്റിമറിച്ചു

Cricket
  •  a day ago
No Image

തൃശൂര്‍ വോട്ട് കൊള്ള; സുരേഷ് ഗോപിക്കെതിരെ അന്വേഷണം

Kerala
  •  a day ago
No Image

ഏഷ്യ കപ്പിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാര്? മുന്നിലുള്ളത് രണ്ട് സൂപ്പർ താരങ്ങൾ; റിപ്പോർട്ട്

Cricket
  •  a day ago
No Image

ഷാർജ - തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ അപായ അലാറം; പരിശോധനയിൽ വിമാനത്തിനകത്ത് സി​ഗററ്റ് വലിക്കാൻ ശ്രമിച്ച കൊല്ലം സ്വദേശി പിടിയിൽ

uae
  •  a day ago
No Image

സഊദിയിൽ റൊണാൾഡോക്ക് പുതിയ എതിരാളി; യൂറോപ്പിലെ വമ്പൻ താരത്തെ റാഞ്ചി അൽ ഹിലാൽ

Football
  •  a day ago
No Image

റഷ്യ - യുക്രൈൻ സംഘർഷം; സാമാധാന ശ്രമങ്ങളെക്കുറിച്ച് ചർച്ച നടത്തി സഊദി കിരീടാവകാശിയും യുക്രൈൻ പ്രസിഡണ്ട് സെലൻസ്‌കിയും

Saudi-arabia
  •  a day ago
No Image

 അന്താരാഷ്ട്ര യുവജന ദിനം; യുവ നേതാക്കളെ ശാക്തീകരിക്കുമെന്ന് പ്രതിജ്ഞയെടുത്ത് യുഎഇ

uae
  •  a day ago