
വേള്‍ഡ് ഗെയിംസ് 2025: ജിയു ജിറ്റ്സുവില്‍ മൂന്ന് മെഡലുകള്‍ നേടി യുഎഇ; സഈദ് അല്‍ കുബൈസിക്ക് സ്വര്‍ണം

ദുബൈ/ചെങ്ഡു: ചെങ്ഡു വേള്‍ഡ് ഗെയിംസിന്റെ രണ്ടാംദിന മത്സരങ്ങളില്‍ ജിയു ജിറ്റ്സു യു.എ.ഇ ദേശീയ ടീമിലെ താരങ്ങള്‍ മൂന്ന് മെഡലുകള്‍ നേടി. പോര്‍ച്ചുഗല്‍, ദക്ഷിണ കൊറിയ, സഊദി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള എതിരാളികള്‍ക്കെതിരേ ശക്തമായ പോരാട്ടങ്ങള്‍ നടത്തിയ ശേഷം സഈദ് അല്‍ കുബൈസി 85 കിലോ വിഭാഗത്തില്‍ സ്വര്‍ണം സ്വന്തമാക്കി. 77 കിലോ വിഭാഗത്തില്‍ മെഹ്ദി അല്‍ അവ്ലാക്കി വെള്ളി നേടി. 69 കിലോ വിഭാഗത്തില്‍ മുഹമ്മദ് അല്‍ സുവൈദിയും വെള്ളി നേടി.
ഒളിമ്പിക് ഗെയിംസില്‍ ഇതുവരെ ഉള്‍പ്പെടുത്താത്ത കായിക ഇനങ്ങളുടെ ആഗോള പ്രദര്‍ശനമായി കണക്കാക്കപ്പെടുന്ന, ഈവര്‍ഷം ഓഗസ്റ്റ് 7 മുതല്‍ 17 വരെ ചൈനീസ് നഗരമായ ചെങ്ഡുവില്‍ നടക്കുന്ന 12ാമത് വേള്‍ഡ് ഗെയിംസില്‍ 118 രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 5,000 അത്ലറ്റുകള് 34 കായിക ഇനങ്ങളിലായി മത്സരിക്കുന്നു. ഇത് ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര കായിക ഇനങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു.
യു.എ.ഇയിലെ ജിയുജിറ്റ്സു അതിന്റെ മികവും എല്ലാ അവസരങ്ങളിലും വിജയിക്കാനുള്ള കഴിവും തെളിയിച്ചിട്ടുണ്ട്. കായിക രംഗത്തിന്റെ തുടര്‍ച്ചയായ വളര്‍ച്ചയും ഭൂഖണ്ഡാന്തര, ആഗോള വേദികളില്‍ ദേശീയ ടീമിന്റെ നേട്ടങ്ങളും ഇതിനെ പിന്തുണക്കുന്നു.
രാജ്യത്തെ അത്ലറ്റുകള് പ്രാദേശിക, അന്തര്‍ദേശീയ മേഖലകളില്‍ സ്ഥിരമായി നാടിന് അഭിമാനം പകര്‍ന്നിട്ടുണ്ട്. ലോകമെമ്പാടുമുള്ള മികച്ച റാങ്കുള്ള മത്സരാര്‍ഥികളുടെ സാന്നിധ്യം കണക്കിലെടുക്കുമ്പോള്‍, ചൊവ്വാഴ്ച നടന്ന മത്സര ഫലം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നുവെന്നും, യു.എ.ഇയിലെ കായിക താരങ്ങളെ ഉയര്‍ന്ന തലത്തില്‍ പ്രകടനം നടത്താന്‍ സജ്ജമാക്കാനുള്ള ഫെഡറേഷന്റെ തുടര്‍ ശ്രമങ്ങളുടെയും സംരംഭങ്ങളുടെയും ഫലമാണ് ഈ വിജയമെന്നും സഈദ് അല്‍ കുബൈസി പറഞ്ഞു. തങ്ങള്‍ നടത്തിയ കഠിനാധ്വാനത്തിന്റെയും തീവ്രമായ പരിശീലനത്തിന്റെയും സ്വാഭാവിക ഫലമാണിതെന്നും, ഈ ഘട്ടത്തിലെത്താനും ഇത്തരമൊരു ആഗോള മത്സരത്തില്‍ വ്യക്തിമുദ്ര പതിപ്പിക്കാനും തങ്ങളെ സഹായിച്ച യു.എ.ഇ ജിയുജിറ്റ്സു ഫെഡറേഷന് നല്കിയ പിന്തുണയ്ക്ക് നന്ദിയര്‍പ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ ഓപണ്‍ വെയ്റ്റ് പുരുഷ വിഭാഗത്തില്‍ യു.എ.ഇയുടെ മെഹ്ദി അല്‍ അവ്ലാക്കി, സഈദ് അല്‍ കുബൈസി, മുഹമ്മദ് അല്‍ സുവൈദി എന്നിവരും, വനിതാ വിഭാഗത്തില്‍ അസ്മ അല്‍ ഹുസനി, ഷംസ അല്‍ അമ്രി, ഷമ്മ അല്‍ കല്‍ബാനി എന്നിവരും മത്സരിച്ചു.
The UAE Jiu-Jitsu National Team on Tuesday closed its campaign at the World Games in Chengdu, China, with a total of four medals, following Mohammed Al Suwaidi’s bronze in the men’s open weight division on the final day of its competition.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎസില്‍ ക്ഷേത്രത്തിന് നേരെ ആക്രമണം; ചുമര് വൃത്തികേടാക്കി, നാമഫലകം തകര്‍ത്തു
International
• 18 hours ago
പ്രതിഷേധം കനത്തു; വഴങ്ങി ഐസിഐസിഐ; മിനിമം ബാലന്‍സ് കുത്തനെ കൂട്ടിയ നടപടി തിരുത്തി
National
• 18 hours ago
കുവൈത്ത് വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം പതിമൂന്നായി
Kuwait
• 19 hours ago
തിരുവനന്തപുരത്ത് ഓട്ടോറിക്ഷയുടെ വെളിച്ചം കണ്ണിലടിച്ചതിനെ തുടർന്ന് തർക്കം; ഡ്രൈവർക്ക് കുത്തേറ്റു
Kerala
• 19 hours ago
കുട്ടികളുടെ സുരക്ഷാ ആശങ്കകൾ മുൻനിർത്തി റോബ്ലോക്സ് ഓൺലൈൻ ഗെയിമിന് നിരോധനം ഏർപ്പെടുത്തി ഖത്തർ
qatar
• 19 hours ago
ജി വാഗണിന് എതിരാളിയുമായി ബി എം ഡബ്ല്യൂ: പുതിയ ഓഫ് റോഡ് മോഡൽ പണിപുരയിൽ
auto-mobile
• 19 hours ago
തമിഴ്നാട്ടില്‍ ബിരുദദാന ചടങ്ങിനിടെ ഗവര്‍ണറെ അവഗണിച്ച സംഭവം; വിദ്യാര്‍ഥിനിയുടെ നിലപാടിനെ അഭിനന്ദിച്ച് വി ശിവന്‍കുട്ടി
Kerala
• 19 hours ago
ഫാമിലി വിസിറ്റ് വിസകൾക്ക് ഏർപ്പെടുത്തിയിരുന്ന ശമ്പള പരിധി നീക്കി കുവൈത്ത്
Kuwait
• 19 hours ago
രാഹുൽ ഗാന്ധിയുടെ ജീവന് ഭീഷണി: മഹാത്മാഗാന്ധിയുടെ കൊലപാതകം പോലെ ആവർത്തിക്കപ്പെട്ടേക്കാമെന്ന് അഭിഭാഷകൻ പൂനെ കോടതിയിൽ
National
• 20 hours ago
ഫറോക്കിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പിടിയിലായ പ്രതി ചാടിപ്പോയി
Kerala
• 20 hours ago
പിവി അൻവറിനെതിരെ 12 കോടിയുടെ തട്ടിപ്പ് ആരോപണം; മലപ്പുറം കെഎഫ്സി ഓഫീസിൽ വിജിലൻസ് റെയ്ഡ്
Kerala
• 20 hours ago
ആഗസ്റ്റ് പതിനെട്ട് മുതൽ ഒമാനിൽ മൊബൈൽ പോർട്ടബിലിറ്റി സേവനം താൽക്കലികമായി നിർത്തിവയ്ക്കും
oman
• 20 hours ago
'വോട്ട് കൊള്ള'; രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്കിടയിലേക്ക്; ബിഹാറില്‍ ജനകീയ പദയാത്ര ആഗസ്റ്റ് 17ന്
National
• 20 hours ago
വന്ദേ ഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്; സംഭവം തിരൂർ സ്റ്റേഷന് സമീപം
Kerala
• 20 hours ago
സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ 327 വോട്ടര്‍മാര്‍; കോഴിക്കോട് വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് മുസ്ലിം ലീഗ്
Kerala
• a day ago
ദേശീയപാതയോരത്തെ പെട്രോൾ പമ്പിലെ ടോയ്ലറ്റുകൾ 24 മണിക്കൂറും പൊതുജനങ്ങൾക്ക് തുറന്നിടണം: കേരള ഹൈക്കോടതി
Kerala
• a day ago
ക്ലൗഡ് സീഡിങ് വഴി യുഎഇയിൽ മഴ പെയ്യുന്നത് ഇങ്ങനെ | UAE cloud seeding
uae
• a day ago
മരിച്ചവർക്കൊപ്പം 'ഒരു ചായ കുടി'; അവസരം നൽകിയ ഇലക്ഷന് കമ്മീഷന് നന്ദി; ബിഹാര്‍ വോട്ടര്‍പ്പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടവരുമായി കൂടിക്കാഴ്ച്ച നടത്തി രാഹുല്‍ ഗാന്ധി
National
• a day ago
ഗൂഗിൾ മാപ്സ് ഇനി ചതിക്കില്ല: ആക്സിഡന്റ് ബ്ലാക്ക് സ്പോട്ട് അലേർട്ടുമായി പുതിയ അപ്ഡേറ്റ്
National
• 21 hours ago
രണ്ട് മാസത്തേക്ക് നെയ്മീന് പിടിക്കുന്നതിനും വില്‍ക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍
oman
• 21 hours ago
അവസരവാദി പരാമർശം; നിലപാടിൽ ഉറച്ച് എംവി ഗോവിന്ദൻ; ബി.ജെ.പി ഓഫിസിലേക്ക് കേക്കുമായി വൈദികർ പോയത് അവസരവാദമല്ലാതെ പിന്നെ എന്താണ്?
Kerala
• a day ago