HOME
DETAILS

പ്രതിഷേധം കനത്തു; വഴങ്ങി ഐസിഐസിഐ; മിനിമം ബാലന്‍സ് കുത്തനെ കൂട്ടിയ നടപടി തിരുത്തി

  
Web Desk
August 13 2025 | 17:08 PM

Following protests ICICI Bank has significantly reduced the previously hiked minimum balance requirement

ന്യൂഡൽഹി: പ്രതിഷേധം കനത്തതോടെ കുത്തനെ കൂട്ടിയ മിനിമം ബാലന്‍സ് തുക കുറച്ച് ഐസിഐസിഐ ബാങ്ക്. നഗരങ്ങളിലെ പുതിയ ഉപഭോക്താക്കള്‍ക്കുള്ള സേവിങ്‌സ് അക്കൗണ്ടില്‍ ഇനി മിനിമം ബാലന്‍സ് 15,000 രൂപ മതിയെന്നാണ് തീരുമാനം. നേരത്തെ മിനിമം ബാലന്‍സ് 50,000 രൂപയാക്കി ഉയര്‍ത്തിയ നടപടിയാണ് മരവിപ്പിച്ചത്. 

നേരത്തെ പുറത്തിറക്കിയ നിയമപ്രകാരം മെട്രോ-നഗര മേഖലകളില്‍ മിനിമം ബാലന്‍സ് തുക ഒറ്റയടിക്ക് അഞ്ച് മടങ്ങായി ഉയര്‍ത്തിയിരുന്നു. പതിനായിരം രൂപ ബാക്കി വെച്ചവര്‍ ഇനിമുതല്‍ 50000 രൂപ സേവ് ചെയ്യണമെന്നായിരുന്നു നിര്‍ദേശം. ആഗസ്റ്റ് 1 മുതല്‍ ഇത് ബാധമാക്കിയെന്നായിരുന്നു റിപ്പോര്‍ട്ട്. സര്‍ക്കുലര്‍ പുറത്ത് വന്നതിന് തൊട്ടുപിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ബാങ്കിനെതിരെ ഉയര്‍ന്നത്. ഇതോടെയാണ് നിയമം മാറ്റി ബാങ്ക് രംഗത്തെത്തിയത്. 

ചെറുനഗരങ്ങളിലെ പുതിയ അക്കൗണ്ടുകാരുടെ മിനിമം ബാലന്‍സ് തുകയിലും കുറവ് വരുത്തിയിട്ടുണ്ട്. 25,000ന് പകരം ഇനി 7500 രൂപ അടച്ചാല്‍ മതി. അതേസമയം ഗ്രാമപ്രദേശങ്ങളിലും ചെറുനഗരങ്ങളിലും പഴയ ഉപഭോക്താക്കള്‍ക്ക് മിനിമം ബാലന്‍സ് 5000 രൂപയായിരിക്കും. 

സാധാരണ ഗതിയില്‍ 2000 മുതല്‍ 10000 രൂപ വരെയാണ് മിക്ക ബാങ്കുകളും മിനിമം ബാലന്‍സായി ആവശ്യപ്പെടാറുള്ളത്. 2020ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മിനിമം ബാലന്‍സ് നടപടികള്‍ പൂര്‍ണ്ണമായി റദ്ദാക്കിയിരുന്നു. 

Following widespread protests, ICICI Bank has significantly reduced the previously hiked minimum balance requirement

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടുകൊള്ള തുടർക്കഥ; മാതൃക ഉത്തരേന്ത്യ; പദ്ധതിയിട്ടത് അമിത്ഷാ വന്നപ്പോൾ

Kerala
  •  7 hours ago
No Image

ഹജ്ജ് 2026; തിരഞ്ഞെടുക്കപ്പെട്ടവർ 20നകം പണവും രേഖകളും സമർപ്പിക്കണം; ആദ്യഗഡു  1,52,300 രൂപ

Kerala
  •  8 hours ago
No Image

ലോകം ഉറ്റുനോക്കുന്ന ട്രംപ് - പുടിന്‍ കൂടിക്കാഴ്ച നാളെ; ചില പ്രദേശങ്ങള്‍ പരസ്പരം വിട്ടുനല്‍കി ഉക്രൈനും റഷ്യയും രമ്യതയിലെത്തുമോ? | Trump-Putin meeting

International
  •  8 hours ago
No Image

ഹജ്ജ് ക്വാട്ട നറുക്കെടുപ്പ്; സഊദി പ്രഖ്യാപിക്കുന്നതിന് മുൻപ് ഒരു ലക്ഷം ക്വാട്ട കണക്കാക്കി

National
  •  8 hours ago
No Image

അറസ്റ്റിന് ശേഷമല്ല; കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം

Kerala
  •  8 hours ago
No Image

കശ്മിരിന്റെ സംസ്ഥാന പദവി: ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  8 hours ago
No Image

ഫറോക്ക് പൊലിസിന്റെ പിടിയില്‍ നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍; ഒളിച്ചിരുന്നത് സ്‌കൂളിലെ ശുചിമുറിയില്‍

Kerala
  •  8 hours ago
No Image

വോട്ട് മോഷണം: രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയിട്ട് ഒരാഴ്ച, മൗനം തുടര്‍ന്ന് മോദി; പ്രചാരണം കടുപ്പിച്ച് കോണ്‍ഗ്രസ്

National
  •  9 hours ago
No Image

ന്യൂനമർദ്ദം; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യത

Kerala
  •  9 hours ago
No Image

വിഭജന ഭീതി ദിനാചരണം; വീണ്ടും കത്തയച്ച് ഗവര്‍ണര്‍; എതിര്‍ത്ത് സര്‍ക്കാര്‍

Kerala
  •  15 hours ago