
ഇന്ത്യക്കെതിരേ വീണ്ടും യു.എസിന്റെ തീരുവ ഭീഷണി: റഷ്യക്കുള്ള ഉപരോധങ്ങളിൽ ഇളവ് വരുത്തി യു.എസ്

വാഷിങ്ടൺ: റഷ്യൻ എണ്ണ ഇറക്കുമതി തുടർന്നാൽ ഇന്ത്യക്കെതിരേ അധിക തീരുവ ചുമത്തുമെന്ന ഭീഷണിയുമായി യു.എസ്. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസറ്റ് രംഗത്ത്. അലാസ്കയിൽ നടക്കുന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിനും തമ്മിലുള്ള ചർച്ചയുടെ ഫലമനുസരിച്ചായിരിക്കും ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബ്ലൂംബർഗ് ടി.വിക്ക് നൽകിയ അഭിമുഖത്തിൽ, കാര്യങ്ങൾ അനുകൂലമായി മുന്നോട്ടുപോകാത്ത പക്ഷം ഉപരോധങ്ങളോ അധിക തീരുവകളോ ഏർപ്പെടുത്തുമെന്ന് സ്കോട്ട് വ്യക്തമാക്കി. നിലവിൽ, റഷ്യൻ ആയുധങ്ങളും എണ്ണയും വാങ്ങുന്നതിന് യു.എസ് ഇന്ത്യക്കെതിരേ 25% അധിക തീരുവ ചുമത്തിയിരുന്നു. കൂടാതെ, ഈ മാസം ആദ്യം ട്രംപ് ഭരണകൂടം പിഴയായി 25% തീരുവ കൂടി ഏർപ്പെടുത്തിയതോടെ, ഇന്ത്യയിൽ നിന്നുള്ള യു.എസിലേക്കുള്ള കയറ്റുമതി ഭാഗികമായി നിലച്ചിരിക്കുകയാണ്.
ഉക്രൈൻ യുദ്ധത്തെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ റഷ്യ, കുറഞ്ഞ വിലയ്ക്കാണ് ഇന്ത്യക്ക് എണ്ണ വിൽക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളും യു.എസും ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ നീക്കം. ഇന്ത്യയും ചൈനയുമാണ് റഷ്യൻ, ഇറാനിയൻ എണ്ണയുടെ പ്രധാന ഇറക്കുമതിക്കാർ. ഇന്ത്യൻ കമ്പനികൾ വൻതോതിൽ റഷ്യൻ എണ്ണ വാങ്ങുന്നത് റഷ്യക്ക് ഡോളർ ലഭിക്കാനും ഉക്രൈനെതിരേ ആയുധങ്ങൾ വാങ്ങി ഉപയോഗിക്കാനും സഹായിക്കുന്നുവെന്നാണ് യു.എസിന്റെ ആരോപണം. എന്നാൽ, രാജ്യതാൽപര്യം മുൻനിർത്തി ഏത് രാജ്യത്തുനിന്നും എണ്ണ വാങ്ങുമെന്നാണ് ഇന്ത്യയുടെ ഉറച്ച നിലപാട്.
റഷ്യക്കുള്ള ഉപരോധങ്ങളിൽ യു.എസിന്റെ ഇളവ്
റഷ്യ അടുത്തിടെ വില കുറച്ച് എണ്ണ വിതരണം ചെയ്യാമെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യ ഇറക്കുമതി ചെയ്ത എണ്ണയുടെ 40% റഷ്യയിൽ നിന്നായിരുന്നു, 2021ൽ ഇത് 3% മാത്രമായിരുന്നു. ട്രംപ് ഭരണകൂടം പിഴയായി ചുമത്തിയ 25% അധിക തീരുവ ഈ മാസം 27 മുതൽ പ്രാബല്യത്തിൽ വരും.
റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിനുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് അലാസ്കയിൽ നടത്തുന്ന നിർണായക കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി, റഷ്യക്കുമേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ യു.എസ് നേരിയ ഇളവ് വരുത്തി. യു.എസ് ട്രഷറി വകുപ്പിന്റെ വിദേശ ആസ്തി നിയന്ത്രണ വിഭാഗമാണ് താൽക്കാലിക ഇളവ് അനുവദിച്ചത്.
ഈ കൂടിക്കാഴ്ചയിൽ യൂറോപ്യൻ യൂനിയനെയും ഉക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയെയും ഒഴിവാക്കിയത് പ്രതിഷേധത്തിന് കാരണമായി. ഉക്രൈന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന തീരുമാനങ്ങൾ അടിച്ചേൽപ്പിക്കില്ലെന്നാണ് സെലൻസ്കിയുടെയും യൂറോപ്യൻ നേതാക്കളുടെയും നിലപാട്. ഉക്രൈന്റെ ചില പ്രദേശങ്ങൾ റഷ്യക്ക് കൈമാറി വെടിനിർത്തൽ നടപ്പാക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നാണ് സൂചന.
The U.S. has threatened to impose additional tariffs on India for continuing to purchase Russian oil, with U.S. Treasury Secretary Scott Besrest stating that the decision depends on the outcome of talks between Presidents Trump and Putin in Alaska. The U.S. has already imposed a 50% tariff on Indian exports, impacting trade.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയില്‍ വന്‍ ഗതാഗത കുരുക്ക്; രാത്രി 11 മണിക്കു തുടങ്ങിയ ബ്ലോക്ക് ഇപ്പോഴും തുടരുന്നു
Kerala
• 7 hours ago
കിഷ്ത്വാർ മേഘവിസ്ഫോടനം: മരണസംഖ്യ 65 ആയി ഉയർന്നു; 150-ലധികം പേർക്ക് പരുക്ക്; കാണാതായ ആളുകൾക്കായി രക്ഷാപ്രവർത്തനം തുടരുന്നു
National
• 8 hours ago
വേനലവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി; യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നേക്കാമെന്ന് വിദഗ്ധര്‍
uae
• 8 hours ago
ദുബൈയിലെ പ്രത്യേക ബസ് ലെയ്‌നുകള്‍ ഈ പ്രദേശങ്ങളില്‍; സ്വകാര്യ കാറുകള്‍ ബസ് ലൈനുകള്‍ ഉപയോഗിച്ചാലുള്ള പിഴകള്‍ ഇവ
uae
• 8 hours ago
കുവൈത്ത് വിഷമദ്യ ദുരന്തം: കണ്ണൂർ സ്വദേശി സച്ചിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; ദുരന്തത്തിൽ അകപ്പെട്ടവർ ജീവൻ നിലനിർത്തുന്നത് വെന്റിലേറ്റർ സഹായത്തോടെ
International
• 8 hours ago
പ്രായപൂര്‍ത്തിയാകാത്ത മകന്‍ മോഷ്ടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; പിതാവിനോട് 74,081 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി
uae
• 9 hours ago
താമരശ്ശേരിയിൽ നാലാം ക്ലാസുകാരിയുടെ മരണം: അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; ജാഗ്രതയിൽ ആരോഗ്യവകുപ്പ്
Kerala
• 9 hours ago
കുവൈത്ത് വിഷമദ്യ ദുരന്തം; മരണം 23 ആയി, 31 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍
Kuwait
• 9 hours ago
അലാസ്ക ഉച്ചകോടി: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പരാജയം; ട്രംപ്-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു
International
• 9 hours ago
സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിനിടെ രാജ്ഭവനിലെ അറ്റ് ഹോം വിരുന്ന് ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
Kerala
• 18 hours ago
'ചര്‍ച്ചയില്‍ ധാരണയായില്ലെങ്കില്‍ റഷ്യ കനത്ത സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും'; പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പേ ഭീഷണിയുമായി ട്രംപ്
International
• 19 hours ago
വിസാ നിയമങ്ങളില്‍ വമ്പന്‍ പരിഷ്കാരങ്ങളുമായി കുവൈത്ത്; ഈ രാജ്യത്ത് നിന്നുള്ളവര്‍ക്കുള്ള പ്രവേശന വിലക്ക് തുടരും
Kuwait
• 20 hours ago
ഡൽഹിയിൽ ഹുമയൂൺ ഖബറിടത്തിന് സമീപമുള്ള ദർഗയുടെ ഭിത്തി തകർന്നുവീണ് അഞ്ച് മരണം
National
• 20 hours ago
മഴ മുന്നറിയിപ്പില്‍ മാറ്റം: ശക്തമായ മഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 20 hours ago
'നിരവധി രോഗപീഡകളാല്‍ വലയുന്ന 73കാരന്..വിചാരണയോ ജാമ്യമോ ഇല്ലാത്ത 1058 ജയില്‍ നാളുകള്‍' സ്വാതന്ത്ര്യ ദിനത്തില്‍ ഉപ്പയെ കുറിച്ച് പോപുലര്‍ഫ്രണ്ട് നേതാവ് ഇ. അബൂബക്കറിന്റെ മകളുടെ കുറിപ്പ്
openvoice
• a day ago
അജ്മാനിലെ റോഡുകളിലും പൊതുനിരത്തുകളിലും ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നിരോധനം
uae
• a day ago
ശക്തമായ മഴയത്ത് ദേശീയപാതയില്‍ കുഴിയടയ്ക്കല്‍
Kerala
• a day ago
ഒറ്റപ്പാലത്ത് തൊഴുത്തില്‍ കെട്ടിയ പശുക്കള്‍ പിടയുന്നതു കണ്ട് നോക്കിയപ്പോള്‍ ജനനേന്ദ്രിയത്തിലടക്കം മുറിവുകള്‍; മൂന്ന് പശുക്കള്‍ക്കു നേരെ ആക്രമണം
Kerala
• a day ago
ഇന്റര്‍പോള്‍ അന്വേഷിക്കുന്ന 'മോസ്റ്റ് വാണ്ടഡ്' ചൈനീസ് ക്രിമിനലിനെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്
uae
• 21 hours ago
ജമ്മുകശ്മീരിലെ മേഘവിസ്ഫോടനം: മരണം 60 ആയി, 500ലേറെ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം
National
• 21 hours ago
റൊണാള്‍ഡോ ഇന്ത്യയിലേക്ക്; പക്ഷേ കളിക്കുക കേരളത്തിലല്ല, ഈ സംസ്ഥാനത്ത്!
Football
• a day ago