HOME
DETAILS

നിറമില്ലാത്ത പൂമ്പാറ്റകൾക്കും പറക്കേണ്ടേ മന്ത്രി സാറേ... ആഘോഷങ്ങളിലെ യൂനിഫോം; വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനത്തോട് വിയോജിപ്പ് 

  
August 15 2025 | 06:08 AM

colorless butterflies too must fly minister sir uniforms in celebrations disagreement with education ministers announcement

കണ്ണൂർ: ആഘോഷദിവസങ്ങളിൽ വിദ്യാർഥികൾക്ക് യൂനിഫോം നിർബന്ധമാക്കില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം കൈയടിയോടെ സ്വീകരിച്ചപ്പോൾ വിയോജിപ്പുകളും ഏറെ. കുഞ്ഞുങ്ങൾ വർണപ്പൂമ്പാറ്റകളായി പറന്നുരസിക്കട്ടെ എന്നാണ് മന്ത്രി പറഞ്ഞത്. എപ്പോഴും  വർണപ്പൂമ്പാറ്റകളാകാൻ സാധിക്കില്ലെന്നാണ് പ്രധാന വിമർശനം. ‌

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെ വന്ന കമന്റുകളിൽ 90 ശതമാനവും വിയോജിപ്പുകളാണ്. മുമ്പ് ബുധനാഴ്ചകളിൽ വർണവസ്ത്രങ്ങൾ ധരിക്കാൻ അനുമതിയുണ്ടായിരുന്നു. അന്ന് മിന്നിത്തിളങ്ങുന്ന വസ്ത്രങ്ങൾ ധരിച്ചെത്തിയിരുന്ന കുട്ടികൾക്കൊപ്പം യൂനിഫോമിലെത്തിയ കുട്ടികൾ സങ്കടക്കാഴ്ചയായിരുന്നു. എല്ലാ ദിവസവും യൂനിഫോം ആകുമ്പോഴുള്ള ‘സൗകര്യങ്ങൾ’ കൂടിയാണ് നിറവൈവിധ്യം ചില കുട്ടികളിൽ ചോർത്തിക്കളഞ്ഞത്. രണ്ടുതരം പൗരരെ സൃഷ്ടിക്കുന്നെന്ന തിരിച്ചറിവിലാണ് ബുധനാഴ്ചകളിലും യൂനിഫോം നിർബന്ധമാക്കിയത്. തുല്യതയുടെ പാഠം കൂടിയാണ് അതുവഴി പകർന്നുനൽകിയത്. മാറ്റത്തിനനുസരിച്ച് ഓടിയെത്താൻ കഴിയാത്ത കുടുംബങ്ങളും കുട്ടികളും ഇപ്പോഴും  ഉണ്ടെന്നു തന്നെയാണ് അധ്യാപകരും സാമൂഹികപ്രവർത്തകരും പങ്കുവയ്ക്കുന്നത്.

മന്ത്രിയുടെ തീരുമാനത്തിന് പിന്നാലെ ഓണാഘോഷത്തിന് എങ്ങനെ ഒരുങ്ങിവരണം, ഏത് കളർകോഡ് വേണം തുടങ്ങിയ ചർച്ചകൾ നടക്കുന്നുണ്ട്. ഒരു ക്ലാസിൽ 30 കുട്ടികളുണ്ടെങ്കിൽ 25 പേർക്കും സാധിക്കുമായിരിക്കാം. എന്നാൽ ബാക്കിയുള്ളവർക്ക് സാഹചര്യം ഉണ്ടാവില്ല. ഇതിനുപുറമേ യൂനിഫോം നൽകുന്ന സുരക്ഷയും കരുതലും കളർ ഡ്രസുകൾക്ക് നൽകാനാകില്ലെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്. ആഘോഷവേളകളിൽ കുട്ടികൾ എല്ലാവരും സ്‌കൂളിൽ എത്തിയോ, ക്ലാസിലോ കോംപൗണ്ടിലോ ഉണ്ടോ എന്നൊക്കെ മനസിലാക്കാൻ സാധിക്കണമെന്നില്ല. യൂനിഫോമിൽ ആണെങ്കിൽ ഏത് സ്‌കൂളിലെ വിദ്യാർഥിയാണെന്ന് തിരിച്ചറിയാം. മുങ്ങുന്ന കുട്ടികളെ ആളുകൾ കൈയോടെ പൊക്കാറുമുണ്ട്. എന്നാൽ കളർ ഡ്രസിൽ പലർക്കും പുറത്തിറങ്ങിനടക്കാനുള്ള അവസരവും ലഭിക്കും. ഇത് പലപ്പോഴും ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട്.

 

 

The headline expresses dissent against the Education Minister's announcement, likening students to "colorless butterflies" who deserve freedom. It criticizes the imposition of uniforms during celebrations, suggesting it restricts individuality

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാണ്ടിക്കാട് നിന്നും തട്ടിക്കൊണ്ടുപോയ യുവപ്രവാസിയെ മോചിപ്പിച്ചത് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ; പൊലിസ് പടിയിലായവരില്‍ മുന്‍ മാനേജരും

Kerala
  •  a day ago
No Image

'അമ്മ'യെ നയിക്കാന്‍ വനിതകള്‍; ശ്വേത മേനോന്‍ പ്രസിഡന്റ്,ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍

Kerala
  •  a day ago
No Image

സംസ്ഥാനത്ത് കൊടും കുറ്റവാളികള്‍ക്ക് സംരക്ഷണം കിട്ടുന്നുവെന്ന് സിപിഐ; കൊടി സുനിയെ പോലുള്ളവര്‍ക്ക് ജയില്‍ വിശ്രമ കേന്ദ്രം

Kerala
  •  a day ago
No Image

ശക്തമായ മഴ കാരണം പൊന്‍മുടിയിലേക്കുള്ള സന്ദര്‍ശനം നിരോധിച്ചു

Kerala
  •  a day ago
No Image

വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈലിന്റെ ഇ-1 കുടിയേറ്റ പദ്ധതി; ഗസ്സയില്‍ നരവേട്ട, എതിര്‍പ്പ് പ്രസ്താവനകളിലൊതുക്കി ലോകം

International
  •  a day ago
No Image

കൊച്ചിയില്‍ ഫ്‌ളാറ്റില്‍ വനിത ഡോക്ടര്‍ മരിച്ച നിലയില്‍

Kerala
  •  a day ago
No Image

ജലനിരപ്പ് ഉയരുന്നു; വിവിധ നദികളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

ബന്ദിപ്പൂര്‍ വനത്തില്‍ കാട്ടാനക്ക് മുന്നില്‍ സെല്‍പിയെടുക്കാന്‍ ശ്രമിച്ചയാള്‍ക്ക് 25,000 രൂപ പിഴ 

National
  •  a day ago
No Image

കൊടൈക്കനാലിലേക്കു അഞ്ചു ബൈക്കുകളില്‍ അഞ്ചുപേരുടെ യാത്ര; യാത്രയ്ക്കിടെ കാട്ടുപന്നി കുറെകെ ചാടി, യുവാവിന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago


No Image

അവാര്‍ഡ് വാങ്ങാന്‍ കാത്തു നില്‍ക്കാതെ ജസ്‌ന പോയി; കോഴികള്‍ക്ക് തീറ്റ കൊടുക്കുന്നതിനിടെ പാമ്പുകടിയേറ്റാണ് ജസ്‌നയുടെ മരണം

Kerala
  •  a day ago
No Image

വിഎസിനെ ഓര്‍മിച്ച് മകന്‍ അരുണ്‍കുമാര്‍; 'ഒരു സ്വാതന്ത്ര്യ സമരസേനാനിയുടെ മകന് അഭിമാനിക്കാവുന്ന ദിവസം' 

Kerala
  •  a day ago
No Image

നെഹ്റു ഇല്ല, ​ഗാന്ധിജിക്ക് മുകളിൽ സവർക്കർ: പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന പോസ്റ്റർ വിവാദത്തിൽ; മന്ത്രാലയത്തിന്റെ ചുമതല ഹർദീപ് സിംഗ് പുരിക്കും സഹമന്ത്രി സുരേഷ് ഗോപിയ്ക്കും; വ്യാപക വിമർശനം

National
  •  a day ago
No Image

ആലപ്പുഴ എക്സ്പ്രസ് ട്രെയിനിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം: ശുചിമുറിയിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

Kerala
  •  a day ago