HOME
DETAILS

വീട്ടമ്മയുടെ കൈവിരലിനു നടുവില്‍ കൂടി തയ്യല്‍ മെഷീനിന്റെ സൂചി കയറി;  കുടുക്കഴിച്ച് അഗ്നിരക്ഷാസേന

  
August 15 2025 | 05:08 AM

Womans Finger Rescued from Sewing Machine in Thiruvalla

 

തിരുവല്ല: തിരുവല്ലയിലെ കിഴക്കന്‍ മുത്തൂരില്‍ തയ്യല്‍ മെഷീനുള്ളില്‍ വീട്ടമ്മയുടെ വിരല്‍ കുടുങ്ങി. കൈവിരല്‍ കുടുങ്ങിയ വീട്ടമ്മ സല്‍മ(32)യെ അഗ്നിരക്ഷാസേനക്കാര്‍ രക്ഷപ്പെടുത്തി. കിഴക്കന്‍ മുത്തൂര്‍ വലിയ വീട്ടില്‍ സല്‍മയ്ക്കാണ് ഇവര്‍ തുണയായത്.

മക്കള്‍ക്ക് സ്‌കൂളില്‍നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ ധരിക്കാനുള്ള വസ്ത്രം തുന്നുന്നതിനിടയിലാണ് സല്‍മയുടെ ഇടത് കൈയുടെ ചൂണ്ടുവിരലിന് മധ്യത്തിലൂടെ മെഷിന്‍ സൂചി കയറിയിറങ്ങുന്നത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

 

സൂചി ഊരി എടുക്കാന്‍ കഴിയാതെ വന്നതോടെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫിസര്‍ കെകെ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘം ഏറെ പണിപ്പെട്ടാണ് മെഷീനില്‍ നിന്ന് സൂചി ഊരി എടുത്തത്.

തുടര്‍ന്ന് സല്‍മയെ ബിലിവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജി ആശുപത്രിയില്‍ കൊണ്ടുപോയി കൈവിരലില്‍ നിന്ന് സൂചി നീക്കം ചെയ്യുകയായിരുന്നു. 

 

 

In Thiruvalla’s Eastern Muthoor, a 32-year-old woman, Salma, got her finger trapped in a sewing machine while stitching clothes for her children’s Independence Day school program. The sewing needle pierced through the middle of her left index finger, and she was unable to remove it. The incident occurred on Thursday morning.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിനിടെ രാജ്ഭവനിലെ അറ്റ് ഹോം വിരുന്ന് ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

Kerala
  •  18 hours ago
No Image

നാഗാലാന്റ് ഗവർണർ ലാ ഗണേശൻ അന്തരിച്ചു

National
  •  19 hours ago
No Image

'ചര്‍ച്ചയില്‍ ധാരണയായില്ലെങ്കില്‍ റഷ്യ കനത്ത സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും'; പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പേ ഭീഷണിയുമായി ട്രംപ്

International
  •  19 hours ago
No Image

വിസാ നിയമങ്ങളില്‍ വമ്പന്‍ പരിഷ്കാരങ്ങളുമായി കുവൈത്ത്; ഈ രാജ്യത്ത് നിന്നുള്ളവര്‍ക്കുള്ള പ്രവേശന വിലക്ക് തുടരും

Kuwait
  •  20 hours ago
No Image

ഡൽഹിയിൽ ഹുമയൂൺ ഖബറിടത്തിന് സമീപമുള്ള ദർഗയുടെ ഭിത്തി തകർന്നുവീണ് അഞ്ച് മരണം

National
  •  20 hours ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം: ശക്തമായ മഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  21 hours ago
No Image

ഇന്റര്‍പോള്‍ അന്വേഷിക്കുന്ന 'മോസ്റ്റ് വാണ്ടഡ്' ചൈനീസ് ക്രിമിനലിനെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്

uae
  •  21 hours ago
No Image

ജമ്മുകശ്മീരിലെ മേഘവിസ്‌ഫോടനം: മരണം 60 ആയി, 500ലേറെ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

National
  •  21 hours ago
No Image

റൊണാള്‍ഡോ ഇന്ത്യയിലേക്ക്; പക്ഷേ കളിക്കുക കേരളത്തിലല്ല, ഈ സംസ്ഥാനത്ത്!

Football
  •  a day ago
No Image

'ഞാന്‍ സംസാരിക്കാം, വേണ്ട ഞാന്‍ സംസാരിച്ചോളാം'; യു.പി നിയമസഭയില്‍ ബിജെപി എംഎല്‍എമാര്‍ തമ്മില്‍ തര്‍ക്കം; പരിഹസിച്ച് അഖിലേഷ് യാദവ്

National
  •  a day ago