HOME
DETAILS

ബന്ദിപ്പൂര്‍ വനത്തില്‍ കാട്ടാനക്ക് മുന്നില്‍ സെല്‍പിയെടുക്കാന്‍ ശ്രമിച്ചയാള്‍ക്ക് 25,000 രൂപ പിഴ 

  
Web Desk
August 15 2025 | 09:08 AM

Man Fined 25000 for Taking Selfie Near Wild Elephant in Bandipur Forest

ബംഗളൂരു: ബന്ദിപ്പൂര്‍ വനത്തില്‍ കാട്ടാനക്ക് മുന്നില്‍ സെല്‍ഫിക്ക് ശ്രമിച്ചയാള്‍ക്ക് വനംവകുപ്പ് കാല്‍ ലക്ഷം രൂപ പിഴ ചുമത്തി. മൈസൂരു നഞ്ചന്‍ഗുഡ് സ്വദേശി ആര്‍. ബസവരാജുവിനാണ് 25,000 രൂപ പിഴയിട്ടത്. കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് ഇയാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. 

സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. എന്നാല്‍ വനംവകുപ്പ് അധികൃതര്‍ ഇയാളെ കണ്ടെത്തി. 

മലയാളി സഞ്ചാരിയാണ് സെല്‍ഫിക്ക് ശ്രമിച്ചതെന്ന മട്ടിലാണ് വിഡിയോ പ്രചരിപ്പിക്കപ്പെട്ടത്. 
എന്നാല്‍, പരിക്കേറ്റ ഇയാള്‍ നഞ്ചന്‍കോട് സ്വദേശിയാണെന്ന് പിന്നീട് തെളിഞ്ഞു. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വനയാത്രയില്‍ പാലിക്കേണ്ട അച്ചടക്കം സംബന്ധിച്ച ബോധവത്കരണത്തിന് ഇയാളുടെ കുറ്റസമ്മത മൊഴിയടങ്ങുന്ന വിഡിയോ ദൃശ്യം ഉപയോഗപ്പെടുത്താനാണ് വനംവകുപ്പിന്റെ നീക്കം.

ദേശീയപാത 181ല്‍ ബന്ദിപ്പൂര്‍ റേഞ്ചില്‍ ആഗസ്റ്റ് 10നായിരുന്നു സംഭവം. കാട്ടാന റോഡ് മുറിച്ചുകടക്കുന്നതിനിടെ ആ വഴി വന്ന പച്ചക്കറി കയറ്റിയ ലോറിയില്‍നിന്ന് ഒരു ചാക്ക് കാരറ്റ് ആന തള്ളിയിടുന്നു.  പിന്നീട് ആന ഇത് കഴിക്കുന്നതിനിടെ കാറില്‍നിന്ന് പുറത്തിറങ്ങിയ ബസവരാജു ആനക്ക് മുന്നില്‍നിന്ന് സെല്‍ഫിക്ക് ശ്രമിക്കുന്നു. ഇത് കണ്ട ആന പ്രകോപിതനായി ബസവരാജുവിന് നേരെ ആന ചീറിയടുത്തു. പിന്തിരിഞ്ഞോടിയ ഇയാള്‍ റോഡില്‍ വീണു. ആന ഇയാളെ ചെറുതായി ചവിട്ടുന്നുണ്ട്. പിന്നആന ഇയാളെ കടന്നുപോവുകയായിരുന്നു.

സംഭവത്തിന്റെ വിഡിയോ ദൃശ്യം വൈറലായതോടെ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒടുവില്‍ ഇയാളെ കണ്ടെത്തി ബന്ദിപ്പൂര്‍ വനം ഓഫിസിലെത്തിച്ച് കുറ്റസമ്മതം എഴുതിവാങ്ങി കാല്‍ ലക്ഷം രൂപ പിഴയും ചുമത്തി. ആരും ഇത്തരം കാര്യങ്ങള്‍ അനുകരിക്കരുതെന്നും വന്യമൃഗങ്ങളെ ശല്യപ്പെടുത്തുകയോ വനംവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുകയോ ചെയ്യരുതെന്നും ഇയാള്‍ പൊതുജനങ്ങളോട് വിഡിയോയിലൂടെ അഭ്യര്‍ഥിച്ചു. വന്യമൃഗങ്ങളെ പ്രകോപിപ്പിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് ഓര്‍മിപ്പിക്കാനാണ് ഇത്തരം ബോധവത്കരണമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിക്കുന്നു.

A man from Nanjangud, Mysuru narrowly escaped an elephant attack while attempting a selfie in Bandipur forest. The Forest Department has fined him ₹25,000 for violating wildlife safety norms.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെട്രാഷ് മൊബൈൽ ആപ്പിൽ കുടുംബാംഗങ്ങളെ എങ്ങനെ രജിസ്റ്റർ ചെയ്യാം; മാർ​ഗനിർദേശങ്ങളുമായി ഖത്തർ ആഭ്യന്ത്രര മന്ത്രാലയം

qatar
  •  5 hours ago
No Image

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനായി തകർത്തടിച്ച് സൂപ്പർതാരത്തിന്റെ തിരിച്ചുവരവ്

Cricket
  •  5 hours ago
No Image

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂരയുടെ ഭാഗം അടര്‍ന്ന് വീണു

Kerala
  •  5 hours ago
No Image

ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ആവർത്തിച്ചുള്ള ലംഘനം; ബോഹ ബുച്ചറിക്ക് പൂട്ടിട്ട് അബൂദബി ഭക്ഷ്യസുരക്ഷാ അതോറിറ്റി

uae
  •  5 hours ago
No Image

ഗോളടിക്കാതെ ലോക റെക്കോർഡ്; ചരിത്രത്തിന്റെ നെറുകയിൽ ബ്രസീലിയൻ താരം

Football
  •  5 hours ago
No Image

യുഎഇ ജീവനക്കാർക്ക് ഇനി ഡിജിറ്റൽ വാലറ്റുകൾ വഴി ശമ്പളം സ്വീകരിക്കാം; പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ഡു

uae
  •  5 hours ago
No Image

ഒക്ടോബർ മുതൽ വാഹനങ്ങളുടെ വില കുത്തനെ കുറയും: കേന്ദ്ര സർക്കാരിന്റെ ജിഎസ്‌ടി പരിഷ്കരണം ഉടൻ; ഇലക്ട്രിക് കാറുകൾക്ക് വില കുറയുമോ ?

auto-mobile
  •  6 hours ago
No Image

യൂറോപ്പിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എൽബ്രസ് കീഴടക്കി റാഷിദ് ഗനെം അൽ ശംസി

uae
  •  6 hours ago
No Image

അങ്ങേയറ്റം നാണക്കേട്, എന്റെ ജീവിതത്തിൽ ഇങ്ങനെയൊന്ന് നടന്നിട്ടില്ല; പൊട്ടിക്കരഞ്ഞതിനെക്കുറിച്ച് നെയ്മർ

Football
  •  6 hours ago
No Image

'ആരോപണം പിന്‍വലിച്ച് മാപ്പ് പറയണം, അല്ലാത്തപക്ഷം ഷെര്‍ഷാദിനെതിരെ നിയമ നടപടി സ്വീകരിക്കും'; പ്രതികരിച്ച്  തോമസ് ഐസക്ക്

Kerala
  •  7 hours ago