HOME
DETAILS

വിഎസിനെ ഓര്‍മിച്ച് മകന്‍ അരുണ്‍കുമാര്‍; 'ഒരു സ്വാതന്ത്ര്യ സമരസേനാനിയുടെ മകന് അഭിമാനിക്കാവുന്ന ദിവസം' 

  
Web Desk
August 15 2025 | 07:08 AM

Arun Kumar Remembers Father VS Achuthanandan on Independence Day

 


ആലപ്പുഴ: സ്വാതന്ത്ര്യദിനത്തില്‍ പിതാവ് വിഎസ് അച്യുതാനന്ദനെ അനുസ്മരിച്ച് മകന്‍ വിഎ അരുണ്‍കുമാര്‍. രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനം... ഒരു സ്വാതന്ത്ര്യസമരസേനാനിയുടെ മകന് അഭിമാനിക്കാവുന്ന ദിവസം- അരുണ്‍കുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

'1939ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ നിന്നാരംഭിച്ച്, സഹന സമര വീഥികളിലൂടെ, ജനകീയ പ്രക്ഷോഭം മുതല്‍ രക്തരൂക്ഷിതമായ പുന്നപ്ര-വയലാര്‍ സമരങ്ങളടക്കമുള്ള ഐതിഹാസിക പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്ത്, കൊടിയ മര്‍ദനങ്ങളും പീഡനങ്ങളും തൃണവല്‍ഗണിച്ച് ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി എന്ന് ചരിത്രം രേഖപ്പെടുത്തിയ എന്റെ അച്ഛന്‍... ജനങ്ങളുടെ വിഎസ്.'

 

'സ്വാതന്ത്ര്യസമരത്തിന്റെ തീക്കാറ്റില്‍ ബ്രിട്ടീഷ് ഭരണകൂടവും നാട്ടു രാജാക്കന്മാരും അടിയറ പറഞ്ഞപ്പോള്‍, രാജ്യം സ്വതന്ത്രമായപ്പോള്‍ അച്ഛന്‍ തടവറയിലായിരുന്നു...' അരുണ്‍കുമാര്‍ കുറിപ്പില്‍ അനുസ്മരിച്ചു.

അരുണ്‍കുമാറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനം..

ഒരു സ്വാതന്ത്ര്യസമരസേനാനിയുടെ മകന് അഭിമാനിക്കാവുന്ന ദിവസം.

1939ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ നിന്നാരംഭിച്ച്, സഹന സമര വീഥികളിലൂടെ, ജനകീയ പ്രക്ഷോഭം മുതല്‍ രക്തരൂക്ഷിതമായ പുന്നപ്ര-വയലാര്‍ സമരങ്ങളടക്കമുള്ള ഐതിഹാസിക പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്ത്, കൊടിയ മര്‍ദനങ്ങളും പീഡനങ്ങളും തൃണവല്‍ഗണിച്ച് ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി എന്ന് ചരിത്രം രേഖപ്പെടുത്തിയ എന്റെ അച്ഛന്‍... ജനങ്ങളുടെ വിഎസ്.

 

 

സ്വാതന്ത്ര്യസമരത്തിന്റെ തീക്കാറ്റില്‍ ബ്രിട്ടീഷ് ഭരണകൂടവും നാട്ടു രാജാക്കന്മാരും അടിയറ പറഞ്ഞപ്പോള്‍, രാജ്യം സ്വതന്ത്രമായപ്പോള്‍ അച്ഛന്‍ തടവറയിലായിരുന്നു....

ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ വീരസേനാനികളുടെയും ധീര രക്തസാക്ഷികളുടെയും ത്യാഗസ്മരണകള്‍ അലയൊലിതീര്‍ക്കുന്ന ഈ വേളയില്‍ സ്വാതന്ത്ര്യത്തിലേക്കുള്ള കനല്‍വഴികള്‍ നമുക്ക് ഓര്‍ക്കാം.

ജയ് ഹിന്ദ്

 

 

 

On India’s 79th Independence Day, V.S. Arun Kumar paid tribute to his father, veteran leader and freedom fighter V.S. Achuthanandan, through a heartfelt Facebook post.

He recalled his father’s journey starting from the State Congress in 1939, leading historic struggles like the Punnapra-Vayalar uprising, and enduring severe assaults and imprisonment for the nation’s freedom. Arun Kumar noted that when India finally gained independence, his father was still behind bars — a testament to his sacrifices for the motherland.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ മഴ കാരണം പൊന്‍മുടിയിലേക്കുള്ള സന്ദര്‍ശനം നിരോധിച്ചു

Kerala
  •  a day ago
No Image

വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈലിന്റെ ഇ-1 കുടിയേറ്റ പദ്ധതി; ഗസ്സയില്‍ നരവേട്ട, എതിര്‍പ്പ് പ്രസ്താവനകളിലൊതുക്കി ലോകം

International
  •  a day ago
No Image

കൊച്ചിയില്‍ ഫ്‌ളാറ്റില്‍ വനിത ഡോക്ടര്‍ മരിച്ച നിലയില്‍

Kerala
  •  a day ago
No Image

ജലനിരപ്പ് ഉയരുന്നു; വിവിധ നദികളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

ബന്ദിപ്പൂര്‍ വനത്തില്‍ കാട്ടാനക്ക് മുന്നില്‍ സെല്‍പിയെടുക്കാന്‍ ശ്രമിച്ചയാള്‍ക്ക് 25,000 രൂപ പിഴ 

National
  •  a day ago
No Image

കൊടൈക്കനാലിലേക്കു അഞ്ചു ബൈക്കുകളില്‍ അഞ്ചുപേരുടെ യാത്ര; യാത്രയ്ക്കിടെ കാട്ടുപന്നി കുറെകെ ചാടി, യുവാവിന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

പരിഷ്‌കരിച്ച സേവനങ്ങള്‍ക്ക് തുടക്കം; ഇനി മുതല്‍ ന്യൂജെന്‍ 112- മാറ്റങ്ങള്‍ അറിയാം

Kerala
  •  a day ago
No Image

അവാര്‍ഡ് വാങ്ങാന്‍ കാത്തു നില്‍ക്കാതെ ജസ്‌ന പോയി; കോഴികള്‍ക്ക് തീറ്റ കൊടുക്കുന്നതിനിടെ പാമ്പുകടിയേറ്റാണ് ജസ്‌നയുടെ മരണം

Kerala
  •  a day ago
No Image

നെഹ്റു ഇല്ല, ​ഗാന്ധിജിക്ക് മുകളിൽ സവർക്കർ: പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന പോസ്റ്റർ വിവാദത്തിൽ; മന്ത്രാലയത്തിന്റെ ചുമതല ഹർദീപ് സിംഗ് പുരിക്കും സഹമന്ത്രി സുരേഷ് ഗോപിയ്ക്കും; വ്യാപക വിമർശനം

National
  •  a day ago