
കൊന്ന് ഡ്രമ്മിനുള്ളിൽ നിറച്ച് യുവാവിന്റെ മൃതദേഹം; ഭാര്യയെയും മക്കളെയും കെട്ടിട ഉടമയുടെ മകനെയും കാണാനില്ല; വീണ്ടും ഞെട്ടിച്ച് 'ഡ്രം മർഡർ'

ജയ്‌പൂർ: രാജസ്ഥാനിലെ ഖൈർതാൽ തിജാര ജില്ലയിലെ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഒരു കെട്ടിടത്തിന് മുകളിൽ ഡ്രമ്മിൽ നിറച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ ശരീരത്തിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. അതേസമയം അദ്ദേഹത്തിന്റെ കുടുംബത്തെ കാണാതായി.
ഉത്തർപ്രദേശിലെ ഷാജഹാൻപൂർ സ്വദേശിയായ ഹൻസ്റാം എന്ന സൂരജ് ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കിഷൻഗഡ്ബാസിലെ ആദർശ് കോളനിയിൽ ഭാര്യയും മൂന്ന് കുട്ടികളുമൊത്ത് ഇയാൾ താമസിച്ച് വരികയായിരുന്നെന്ന് ഡിഎസ്പി രാജേന്ദ്ര സിംഗ് നിർവാൺ പറഞ്ഞു.
മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തിൽ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽക്കാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകൽ വേഗത്തിലാക്കാൻ ശരീരത്തിൽ ഉപ്പ് പുരട്ടിയിരുന്നതായി പൊലിസ് പറഞ്ഞു.
ഒന്നര മാസം മുൻപാണ് ഹൻസ്റാം കെട്ടിടത്തിന് മുകളിൽ ഒരു മുറി വാടകയ്‌ക്കെടുത്ത് താമസം തുടങ്ങിയത്. ശനിയാഴ്ച മുതൽ ഇയാളുടെ ഭാര്യ സുനിതയെയും മക്കളെയും വീട്ടുടമസ്ഥന്റെ മകൻ ജിതേന്ദ്രയെയും കാണാതായതായി പൊലിസ് പറഞ്ഞു.
"മരിച്ചയാൾ മദ്യത്തിന് അടിമയായിരുന്നു, പലപ്പോഴും ജിതേന്ദ്രയോടൊപ്പം മദ്യപിച്ചിരുന്നു. ശനിയാഴ്ച വൈകുന്നേരം മുതൽ ജിതേന്ദ്രയെയും ഹൻസ്രാമിന്റെ കുടുംബാംഗങ്ങളെയും ആരും കണ്ടിട്ടില്ല" ഡിഎസ്പി കൂട്ടിച്ചേർത്തു.
കാണാതായവർക്കായി പൊലിസ് തിരച്ചിൽ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു, കേസ് രജിസ്റ്റർ ചെയ്തു. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്നോ മൃതദേഹം എത്രനേരം ഡ്രമ്മിൽ കിടന്നു എന്നോ ഇതുവരെ വ്യക്തമായിട്ടില്ല.
അതേസമയം, ആളുകളെ കൊലപ്പെടുത്തി ഡ്രമ്മിനുള്ളിൽ ആക്കുന്ന സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. മാർച്ചിൽ ഉത്തർപ്രദേശിലെ മീററ്റിൽ ഒരാളെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി, മൃതദേഹം വെട്ടിനുറുക്കി ഒരു ഡ്രമ്മിൽ ഇട്ടു സിമന്റ് ഇട്ട് മൂടിയിരുന്നു. ദമ്പതികളുടെ മകൾ അയൽക്കാരോട് "പപ്പാ ഡ്രം മേം ഹെയ്ൻ" എന്ന് ആവർത്തിച്ച് പറഞ്ഞതോടെയാണ് കുറ്റകൃത്യം വെളിച്ചത്തുവന്നത്.
ഇതിന് പിന്നാലെ ജൂണിൽ ലുധിയാനയിലെ ഷേർപൂർ പ്രദേശത്ത് നീല ഡ്രമ്മിൽ നിറച്ച നിലയിൽ ഒരു അജ്ഞാതന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.
A youth was found murdered in Rajasthan’s Khairthal-Tijara district, with his body stuffed inside a drum on a building rooftop. The victim showed injuries caused by sharp weapons. Meanwhile, his family has gone missing, raising further suspicion.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപം കത്തിക്കരിഞ്ഞ നിലയിൽ 43 വോട്ടർ ഐഡി കാർഡുകൾ: നശിപ്പിക്കാനുള്ള ശ്രമമായിരുന്നുവെന്ന് സൂചന; ദൂരൂഹത
National
• 11 hours ago
ദുബൈയിൽ നിങ്ങളുടെ ഡ്രൈവിംഗ് സ്കൂൾ എങ്ങനെ മാറ്റാം; കൂടുതലറിയാം
uae
• 12 hours ago
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമലംഘനങ്ങൾ; മാലിക് എക്സ്ചേഞ്ചിന് 2 മില്യൺ ദിർഹം പിഴയിട്ട് യുഎഇ സെൻട്രൽ ബാങ്ക്
uae
• 12 hours ago
വിജിലൻസ് കോടതി വിധി: അഴിമതി കേസിലെ പ്രതികളെ സംരക്ഷിക്കാൻ മുഖ്യമന്ത്രി സ്വീകരിച്ച നടപടികൾ സത്യപ്രതിജ്ഞാ ലംഘനം; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്
Kerala
• 12 hours ago
ത്വവാഫ് സമയത്ത് ഹജർ അൽ അസ്വദിന് സമീപം തങ്ങരുത്; നിർദേശവുമായി സഊദി ഹജ്ജ്, ഉംറ മന്ത്രാലയം
latest
• 13 hours ago
ഛത്തീസ്ഗഢിൽ ക്രിസ്ത്യൻ ആരാധനാലയത്തിനെതിരെ ആക്രമണം: ദേവാലയവും വീടും പൊളിച്ചുമാറ്റി ബുൾഡോസർ നടപടി
National
• 13 hours ago
പൊതുസ്ഥലങ്ങളിൽ ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്നവർ ജാഗ്രത; വലിയ വില നൽകേണ്ടി വരും
Kuwait
• 13 hours ago
മലപ്പുറം ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 11 വയസുള്ള കുട്ടിയ്ക്ക് രോഗം
Kerala
• 13 hours ago
സെപ്റ്റംബർ ഏഴിന് കുവൈത്തിൽ പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും
Kuwait
• 14 hours ago
ജനസമ്പർക്ക പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ
National
• 14 hours ago
ഹിമാചലിൽ ഭൂകമ്പം; ഒരു മണിക്കൂറിനിടെ രണ്ട് തവണ ഭൂമി കുലുങ്ങി
National
• 15 hours ago
പലിശക്കാരുടെ ഭീഷണിയില്‍ പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി; റിട്ട. പോലിസുകാരനെതിരേ പരാതി
Kerala
• 15 hours ago
പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ വീട്ടില്‍ക്കയറി യുവാവിനെ കൊലപ്പെടുത്തി
Kerala
• 15 hours ago
സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി മുതിര്‍ന്ന പൗരന്മാര്ക്ക് പ്രത്യേക ഒപി കൗണ്ടര്‍; ക്യൂവില്‍ നിന്ന് ബുദ്ധിമുട്ടേണ്ട- സപ്തംബര്‍ ഒന്നു മുതല്‍ ആരംഭിക്കും
Kerala
• 16 hours ago
പ്രവാചകപ്പിറവിയുടെ ഒന്നര സഹസ്രാബ്ദത്തെ വരവേൽക്കാനൊരുങ്ങി ലോകം
Kerala
• 17 hours ago
'മായവിപണിക്ക് ' വാതിൽ തുറന്ന് ഓണമെത്തുന്നു; ഭക്ഷ്യസുരക്ഷാപരിശോധനകൾ തകൃതിയെങ്കിലും സർവത്ര മായം
Kerala
• 17 hours ago.jpeg?w=200&q=75)
ഗസ്സയെ കൈയ്യയച്ചു സഹായിച്ചു യു.എ.ഇ; 75ാമത് വ്യോമ സഹായവും എത്തിച്ചു, ഇതുവരെ കൈമാറിയത് 4,012 ടൺ
uae
• 17 hours ago
വയനാട്ടിൽ വാഹന പരിശോധനയ്ക്കിടെ മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശി പിടിയിൽ
Kerala
• a day ago
മലപ്പുറം നഗരസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഉപയോഗിച്ചത് വ്യാജ രേഖ; പരിശോധിച്ചത് എസ്എസ്എല്‍സി ബുക്കിന്റെ കോപ്പി മാത്രം- ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ച
Kerala
• 16 hours ago
ഒരു മാസത്തിലധികം ജയിലിൽ കിടന്നാൽ മന്ത്രിമാരുടെ സ്ഥാനം തെറിക്കും; ഭരണഘടനാ ഭേദഗതി ബില്ലുമായി കേന്ദ്രം
National
• 16 hours ago
ദുബൈയിൽ 200 അൾട്രാ ഫാസ്റ്റ് ഇവി ചാർജറുകൾ പുറത്തിറക്കുമെന്ന് പാർക്കിൻ; ഇവി ചാർജിംഗ് സമയം 30 മിനുട്ടിൽ താഴെയായി കുറയ്ക്കും
uae
• 17 hours ago