HOME
DETAILS

എറണാകുളം-തൃശൂർ ദേശീയപാതയിൽ വീണ്ടും ഗതാഗതക്കുരുക്ക്; കിലോമീറ്ററുകൾ നീണ്ട് വാഹനങ്ങളുടെ നിര; വഴി തിരിച്ചുവിടുന്നു

  
Web Desk
August 18 2025 | 04:08 AM

thrissur-ernakulam-highway-traffic-jam-chalakudy-murangoor

തൃശൂർ: കഴിഞ്ഞ ദിവസമുണ്ടായ കുരുക്കിന് പിന്നാലെ വീണ്ടും ദേശീയപാതയിൽ തൃശൂർ -  എറണാകുളം റൂട്ടിൽ ഗതാഗതക്കുരുക്ക്. മുരിങ്ങൂർ, ചാലക്കുടി ഭാഗത്താണ് വാഹനങ്ങൾ നിരനിരയായി കുടുങ്ങിക്കിടക്കുന്നത്. വാഹനങ്ങൾ നിയന്ത്രിക്കാൻ ആമ്പല്ലൂരിലും ചാലക്കുടിയിലും കൂടുതൽ പൊലിസിനെ വിന്യസിച്ചിട്ടുണ്ടെങ്കിലും കുരുക്ക് രൂക്ഷമാവുകയാണ്. നിലവിൽ ദേശീയപാതയിൽ നിന്ന് മാറ്റി വാഹനങ്ങൾ വഴി തിരിച്ചുവിടുകയാണ്. ചാലക്കുടി പോട്ട പാലത്തിനു മുൻപും പൊലിസുകാരെ വിന്യസിച്ചു.

വലിയ വാഹനങ്ങൾ ഒഴികെയുള്ളവയെ പൊലിസ് ചെറിയ റോഡിലൂടെയാണ് കടത്തിവിടുന്നത്. മുരിങ്ങൂർ പാലം കയറുന്നതിനുമുൻപ് കാടുകുറ്റി അത്താണി വഴി എയർപോർട്ട് ജംക്‌ഷനു മുന്നിലുള്ള സിഗ്നലിലേക്ക് ചെറിയ വാഹനങ്ങൾക്ക് എത്താം. വലിയ വാഹനങ്ങൾക്ക് മുരിങ്ങൂർ പാലം വഴി യാത്ര തുടരാം. എറണാകുളത്തേക്ക് പോകാൻ അഷ്ടമിച്ചിറ – മാള വഴി തെരഞ്ഞെടുക്കാൻ പൊലിസ് നിർദേശിച്ചു.

 

രണ്ട് ദിവസം മുൻപ് വെള്ളിയാഴ്ച ഇതേറൂട്ടിൽ വലിയ ഗതാഗതക്കുരുക്ക് ആണ് ഉണ്ടായത്. 18 മണിക്കൂറോളം നീണ്ട കുരുക്ക് ഏറെ പണിപ്പെട്ടാണ് ഒഴിവാക്കിയത്. തൃശൂർ – എറണാകുളം പാതയിൽ 12 കിലോമീറ്റർ ദൂരമായിരുന്നു യാത്രക്കാർ ഗതാഗതക്കുരുക്കിൽപെട്ടത്.  മുരിങ്ങൂരിലും ചിറങ്ങരയിലും അടിപ്പാത നിർമാണം നടക്കുന്നതും വാഹനങ്ങൾ കടത്തിവിടാനായി സജ്ജമാക്കിയ ബദൽ റോഡുകൾ തകർന്നതുമാണ് ഗതാഗതകുരുക്ക് രൂക്ഷമാക്കിയത്. 

എൻഎച്ച് 544നു പുറമെ ദേശീയപാത 66ലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. തൃശൂർ–എറണാകുളം ജില്ലാ അതിർത്തിയായ കോട്ടപ്പുറം – മൂത്തകുന്നം ഭാഗത്ത് ഒരു കിലോമീറ്റർ പിന്നിടാൻ ഒരു മണിക്കൂറിലേറെ സമയം എടുക്കുന്നുണ്ട്. 

 

After a recent traffic jam, heavy congestion has again hit the Thrissur–Ernakulam stretch of the national highway. Vehicles remain stuck for long hours near Murangoor and Chalakudy. Despite deploying more police at Amballoor and Chalakudy, the traffic situation remains severe. Vehicles are being diverted to alternative routes, and additional police have been posted near Chalakudy Pott Bridge.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാദാപുരത്ത് 23കാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  7 hours ago
No Image

കനത്ത മഴ തുടരുന്നു; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  7 hours ago
No Image

മെട്രാഷ് മൊബൈൽ ആപ്പിൽ കുടുംബാംഗങ്ങളെ എങ്ങനെ രജിസ്റ്റർ ചെയ്യാം; മാർ​ഗനിർദേശങ്ങളുമായി ഖത്തർ ആഭ്യന്ത്രര മന്ത്രാലയം

qatar
  •  7 hours ago
No Image

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനായി തകർത്തടിച്ച് സൂപ്പർതാരത്തിന്റെ തിരിച്ചുവരവ്

Cricket
  •  7 hours ago
No Image

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂരയുടെ ഭാഗം അടര്‍ന്ന് വീണു

Kerala
  •  8 hours ago
No Image

ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ആവർത്തിച്ചുള്ള ലംഘനം; ബോഹ ബുച്ചറിക്ക് പൂട്ടിട്ട് അബൂദബി ഭക്ഷ്യസുരക്ഷാ അതോറിറ്റി

uae
  •  8 hours ago
No Image

ഗോളടിക്കാതെ ലോക റെക്കോർഡ്; ചരിത്രത്തിന്റെ നെറുകയിൽ ബ്രസീലിയൻ താരം

Football
  •  8 hours ago
No Image

യുഎഇ ജീവനക്കാർക്ക് ഇനി ഡിജിറ്റൽ വാലറ്റുകൾ വഴി ശമ്പളം സ്വീകരിക്കാം; പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ഡു

uae
  •  8 hours ago
No Image

ഒക്ടോബർ മുതൽ വാഹനങ്ങളുടെ വില കുത്തനെ കുറയും: കേന്ദ്ര സർക്കാരിന്റെ ജിഎസ്‌ടി പരിഷ്കരണം ഉടൻ; ഇലക്ട്രിക് കാറുകൾക്ക് വില കുറയുമോ ?

auto-mobile
  •  8 hours ago
No Image

യൂറോപ്പിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എൽബ്രസ് കീഴടക്കി റാഷിദ് ഗനെം അൽ ശംസി

uae
  •  9 hours ago