HOME
DETAILS

തുടർച്ചയായ മൂന്നാം ദിവസവും മഴയിൽ മുങ്ങി മുംബൈ; യാത്രക്കാർക്ക് മുന്നറിയിപ്പുമായി വിമാനകമ്പനികൾ

  
August 18 2025 | 05:08 AM

mumbai rains today flights issued alert to passengers

മുംബൈ: തുടർച്ചയായ മൂന്നാം ദിവസവും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുംബൈ നഗരത്തിലും മുംബൈ സബർബൻ ജില്ലകളിലും 'റെഡ്' അലർട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യത. കനത്ത മഴയെത്തുടർന്ന്, സെൻട്രൽ, വെസ്റ്റേൺ ലൈനുകളിൽ ലോക്കൽ ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. (Mumbai Rains)

കനത്ത മഴ നഗരത്തെ സാരമായി ബാധിച്ചു. പല ഇടങ്ങളിലും വെള്ളപ്പൊക്കത്തിനും ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്നതിനും മഴ കാരണമായി. നഗരത്തിന്റെ ചില ഭാഗങ്ങളിൽ വെള്ളക്കെട്ട് തുടരുന്നതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. മുംബൈയിലെ ബോറിവാലി, താനെ, കല്യാൺ, മുളുന്ദ്, പവായ്, സാന്താക്രൂസ്, ചെമ്പൂർ, വോർലി, നവി മുംബൈ, കൊളാബ എന്നിവിടങ്ങളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴ, വെള്ളക്കെട്ട്, ഗതാഗത തടസ്സങ്ങൾ എന്നിവ നിലനിൽക്കുന്നതിനാൽ, യാത്രക്കാർ മുൻകൂട്ടി യാത്ര ആസൂത്രണം ചെയ്യാനും വിമാനത്തിന്റെ ടൈം സ്റ്റാറ്റസ് പരിശോധിക്കാനും ഇൻഡിഗോയും ആകാശ എയറും അറിയിച്ചു. രണ്ട് എയർലൈനുകളും അവരുടെ ഔദ്യോഗിക എക്സ് ഹാൻഡിൽ വഴിയാണ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയത്.

വിമാനത്താവളത്തിലെ പ്രധാന റൂട്ടുകളിൽ വെള്ളം കെട്ടിക്കിടക്കുന്നത് മൂലം വിമാന സർവീസുകൾ വൈകാൻ സാധ്യതയുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു. യാത്രക്കാർ പരമാവധി നേരത്തെ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടണമെന്നും വിമാനക്കമ്പനികൾ അറിയിച്ചു.

 

The India Meteorological Department (IMD) has issued a red alert for Mumbai city and suburban districts after heavy rains lashed the region for the third consecutive day. More intense rainfall is expected within the next two hours. Local trains on Central and Western lines are running late due to waterlogging and disruptions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാദാപുരത്ത് 23കാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  7 hours ago
No Image

കനത്ത മഴ തുടരുന്നു; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  7 hours ago
No Image

മെട്രാഷ് മൊബൈൽ ആപ്പിൽ കുടുംബാംഗങ്ങളെ എങ്ങനെ രജിസ്റ്റർ ചെയ്യാം; മാർ​ഗനിർദേശങ്ങളുമായി ഖത്തർ ആഭ്യന്ത്രര മന്ത്രാലയം

qatar
  •  7 hours ago
No Image

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനായി തകർത്തടിച്ച് സൂപ്പർതാരത്തിന്റെ തിരിച്ചുവരവ്

Cricket
  •  7 hours ago
No Image

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂരയുടെ ഭാഗം അടര്‍ന്ന് വീണു

Kerala
  •  8 hours ago
No Image

ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ആവർത്തിച്ചുള്ള ലംഘനം; ബോഹ ബുച്ചറിക്ക് പൂട്ടിട്ട് അബൂദബി ഭക്ഷ്യസുരക്ഷാ അതോറിറ്റി

uae
  •  8 hours ago
No Image

ഗോളടിക്കാതെ ലോക റെക്കോർഡ്; ചരിത്രത്തിന്റെ നെറുകയിൽ ബ്രസീലിയൻ താരം

Football
  •  8 hours ago
No Image

യുഎഇ ജീവനക്കാർക്ക് ഇനി ഡിജിറ്റൽ വാലറ്റുകൾ വഴി ശമ്പളം സ്വീകരിക്കാം; പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ഡു

uae
  •  8 hours ago
No Image

ഒക്ടോബർ മുതൽ വാഹനങ്ങളുടെ വില കുത്തനെ കുറയും: കേന്ദ്ര സർക്കാരിന്റെ ജിഎസ്‌ടി പരിഷ്കരണം ഉടൻ; ഇലക്ട്രിക് കാറുകൾക്ക് വില കുറയുമോ ?

auto-mobile
  •  8 hours ago
No Image

യൂറോപ്പിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എൽബ്രസ് കീഴടക്കി റാഷിദ് ഗനെം അൽ ശംസി

uae
  •  9 hours ago