HOME
DETAILS

കാസര്‍ഗോഡ് വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചു തകര്‍ത്ത സംഭവം: പ്രധാനാധ്യാപകനോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം

  
Web Desk
August 19 2025 | 16:08 PM

kasaragod students eardrum damaged headmaster asked to take leave

കാസര്‍ഗോഡ്: കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അസംബ്ലിക്കിടെ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രധാനാധ്യാപകന്‍ എം. അശോകന് അവധിയില്‍ പ്രവേശിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും വരെ അധ്യാപകന്‍ അവധിയില്‍ തുടരണമെന്നാണ് നിര്‍ദേശം. സംഭവത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളാണ് ഈ തീരുമാനത്തിന് കാരണമായത്.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ ഇടപെടലിനെ തുടര്‍ന്ന്, വിദ്യാര്‍ഥി അഭിനവ് കൃഷ്ണയുടെയും പ്രധാനാധ്യാപകന്‍ എം. അശോകന്റെയും മൊഴികള്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി. മധുസൂദനന്‍ രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു.

സംഭവം വിവാദമായതോടെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, അധ്യാപകന്റെ ഭാഗത്ത് ഉദ്ദേശ്യലക്ഷ്യമല്ല, മറിച്ച് അബദ്ധം മാത്രമാണ് സംഭവിച്ചതെന്നാണ് പി.ടി.എ.യുടെ വാദം. ഇതിനിടെ, വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ ബേഡകം പൊലിസ് സ്റ്റേഷനില്‍ പ്രധാനാധ്യാപകനെതിരെ പരാതി നല്‍കി. കൂടാതെ, വിഷയം ഒത്തുതീര്‍പ്പാക്കാനായി അധ്യാപകനും പി.ടി.എ. അംഗങ്ങളും വിദ്യാര്‍ഥിയുടെ വീട്ടിലെത്തി ചികിത്സാ സഹായമായി ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് വിദ്യാര്‍ഥിയുടെ അമ്മ ആരോപിച്ചിരുന്നു.

 

In Kasaragod, a school headmaster, M. Ashokan, was directed to take leave after allegedly damaging a student's eardrum during an assembly at Kundamkuzhi Government Higher Secondary School. Following protests, the General Education Director issued the order, pending further action based on a report from the District Education Deputy Director



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനസമ്പർക്ക പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ

National
  •  18 hours ago
No Image

സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയ്ക്ക് പകരം സിപിഎം ഉയർത്തിയത് കോൺഗ്രസ് പതാക; നിരവധി ആളുകൾ പങ്കെടുത്ത പരിപാടിയിലാണ് 'അബദ്ധം'

Kerala
  •  18 hours ago
No Image

ഹിമാചലിൽ ഭൂകമ്പം; ഒരു മണിക്കൂറിനിടെ രണ്ട് തവണ ഭൂമി കുലുങ്ങി

National
  •  19 hours ago
No Image

പലിശക്കാരുടെ ഭീഷണിയില്‍ പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി; റിട്ട. പോലിസുകാരനെതിരേ പരാതി

Kerala
  •  19 hours ago
No Image

പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ വീട്ടില്‍ക്കയറി യുവാവിനെ കൊലപ്പെടുത്തി

Kerala
  •  19 hours ago
No Image

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക ഒപി കൗണ്ടര്‍; ക്യൂവില്‍ നിന്ന് ബുദ്ധിമുട്ടേണ്ട- സപ്തംബര്‍ ഒന്നു മുതല്‍ ആരംഭിക്കും

Kerala
  •  19 hours ago
No Image

മലപ്പുറം നഗരസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഉപയോഗിച്ചത് വ്യാജ രേഖ; പരിശോധിച്ചത് എസ്എസ്എല്‍സി ബുക്കിന്റെ കോപ്പി മാത്രം- ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ച

Kerala
  •  20 hours ago
No Image

ഒരു മാസത്തിലധികം ജയിലിൽ കിടന്നാൽ മന്ത്രിമാരുടെ സ്ഥാനം തെറിക്കും; ഭരണഘടനാ ഭേദഗതി ബില്ലുമായി കേന്ദ്രം

National
  •  20 hours ago
No Image

ദുബൈയിൽ 200 അൾട്രാ ഫാസ്റ്റ് ഇവി ചാർജറുകൾ പുറത്തിറക്കുമെന്ന് പാർക്കിൻ; ഇവി ചാർജിംഗ് സമയം 30 മിനുട്ടിൽ താഴെയായി കുറയ്ക്കും

uae
  •  20 hours ago
No Image

രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമെന്ന് തേജസ്വി യാദവ്; ബിഹാറിനെ ഇളക്കിമറിച്ച് വോട്ടർ അധികാർ യാത്ര

National
  •  21 hours ago