HOME
DETAILS

ജില്ലാ പഞ്ചായത്ത് പദ്ധതി നടത്തിപ്പ്: കോടികളുടെ ക്രമക്കേട് കണ്ടെത്തി

  
backup
September 06 2016 | 21:09 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4-4


തൊടുപുഴ: ഇടുക്കി ജില്ലാ പഞ്ചായത്ത് 2014-15 വര്‍ഷത്തിലെ പദ്ധതി നടത്തിപ്പില്‍ കോടികളുടെ ക്രമക്കേട് നടന്നതായി ഓഡിറ്റ് വിഭാഗം കണ്ടെത്തി.
പദ്ധതി നടത്തിപ്പില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോജിച്ച് പൊതുപണം ദുരുപയോഗം നടത്തിതായും ഉത്തരവാദികളായവരില്‍ നിന്ന് പണം ഈടാക്കാനും വിജിലന്‍സ് അന്വേഷണം നടത്തി മാതൃകപരമായ ശിക്ഷനടപടികള്‍ സ്വീകരിക്കണമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ടാറ്റ കമ്പനിയുടെ റോഡില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ചെലവഴിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയും വ്യാജ ഗുണഭോക്തൃ കമ്മറ്റി രൂപീകരിച്ചും പട്ടികജാതി വിഭാഗങ്ങളുടെ ഫണ്ട് വകമാറ്റി ചെലവഴിച്ചും പദ്ധതികള്‍ നടപ്പിലാക്കാതെ ഫണ്ട് മാറിയെടുത്തും ടാറ്റ കമ്പനിയുടെ ജീവനക്കാരെ ബിനാമി ഗുണഭോക്തൃ ലിസ്റ്റില്‍പ്പെടുത്തിയും ഗ്രാമപഞ്ചായത്ത് പണി പൂര്‍ത്തികരിച്ച റോഡില്‍ ജില്ലാ പഞ്ചായത്ത് നിര്‍മ്മാണം നടത്തിയതായി കാണിച്ച് ഫണ്ട് എഴുതിമാറിയെടുത്തുമാണ് ഡിവിഷന്‍ അംഗങ്ങളും ഉദ്യോഗസ്ഥരും യോജിച്ച് കോടികണക്കിന് രൂപയുടെ ക്രമക്കേടുകള്‍ നടത്തിയത്.
ദേവികുളം - സൈലന്റ് വാലി റോഡ് ടാറ്റാ കമ്പനിയുടെ റോഡ് 10 ലക്ഷം ചെലവഴിച്ച് 230 മീറ്റര്‍ കോണ്‍ക്രീറ്റ് ചെയ്തു രണ്ട് ഡിവിഷനുകളിലെ പഞ്ചായത്തുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡുകള്‍ മാത്രമാണ് ജില്ലാ പഞ്ചായത്തിന് നിര്‍മ്മാണം നടത്താന്‍ കഴിയുള്ളുയെന്ന വ്യവസ്ഥ ലംഘിച്ചാണ് നിര്‍മ്മാണം നടത്തിയത്. ദേവികുളം ചെണ്ടുവര സൂപ്പര്‍ ഫക്ടറി റോഡ് 10 ലക്ഷം ചെലവഴിച്ച് കോണ്‍ക്രിറ്റ് നടത്തി.
പട്ടികജാതി സങ്കേതങ്ങള്‍ തിട്ടപ്പെടുത്തുന്ന സര്‍വ്വേ അടിസ്ഥാനമാക്കി വേണം പട്ടികജാതി പദ്ധതികള്‍ നടപ്പിലാക്കാന്‍ എന്ന മാര്‍ഗ്ഗ രേഖ പാലിക്കാതെയും ബിനാമികളെ ഉപയോഗിച്ചും ക്രമക്കേട് നടത്തിയതായി കണ്ടെത്തി. വട്ടവട ശല്ലിക്കുളം എസ്.സി കോളനി സംരക്ഷണ ഭിത്തി 10 ലക്ഷം,ദേവികുളം കൊരണ്ടിക്കാട് റേഷന്‍ കട റോഡ് 10 ലക്ഷം, ഉപ്പുതറ കിഴുകാനം എസ്.സി കോളനി നടപാത 15 ലക്ഷം,അടിമാലി മച്ചിപ്ലാവ് റോഡില്‍ ഡ്രെയ്‌നേജ് നിര്‍മ്മാണം 6 ലക്ഷം, മറയൂര്‍ പള്ളനാട് കനാല്‍ നിര്‍മ്മാണം, നെടുങ്കണ്ടം കുരിശുപള്ളി റോഡ് 5 ലക്ഷം, പീരുമേട് ചുഴുപ്പ് കൊങ്ങാട്ട് എസ്.സി കോളനി 15 ലക്ഷം, ഇ-ക്യഷി 50 ലക്ഷം തുടങ്ങിയ മുപ്പതിലധികം പദ്ധതികളിലാണ് ക്രമക്കേട് കണ്ടെത്തിയത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  31 minutes ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  4 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  5 hours ago