
മാമി തിരോധാനത്തിന് രണ്ട് വർഷം; ഉത്തരമില്ലാതെ ക്രൈംബ്രാഞ്ച്

കോഴിക്കോട്: റിയൽ എസ്‌റ്റേറ്റ് ബിസിനസുകാരനായ മുഹമ്മദ് ആട്ടൂരിനെ (മാമി) കാണാതായിട്ട് ഇന്ന് രണ്ട് വർഷം. മാമി എവിടെയാണെന്നോ, എന്താണ് സംഭവിച്ചതെന്നോ രണ്ട് വർഷമായുള്ള അന്വേഷണത്തിൽ കേരള പൊലിസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. 11 മാസമായി ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നതെങ്കിലും മാമി തിരോധാനവുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകളൊന്നും ഇതുവരെയും ലഭിച്ചിട്ടില്ല.
തിരോധാനവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങളുണ്ടെന്ന് സംശയിക്കുന്ന ഫോണിന്റെ സൈബർ ഫൊറൻസിക്കിൽ നിന്നുള്ള വിവരങ്ങളും ലഭിച്ചിട്ടില്ല. മാമിയുമായി ഏറ്റവും അടുപ്പമുള്ളയാളുടെ മൊബൈൽ ഫോൺ ആണ് വിശദമായ പരിശോധനക്കായി ഗുജറാത്തിലെ ഫൊറൻസിക് സയൻസ് ലബോറട്ടിയിലെ സൈബർ ഫൊറൻസിക് വിഭാഗം പരിശോധിക്കുന്നത്. മാസങ്ങൾക്ക് മുൻപ് കൈമാറിയ ഫോണിന്റെ പരിശോധന ഉടൻ പൂർത്തീകരിക്കുമെന്നാണ് വിവരം.
മാമിയെ കാണാതായ ദിവസം മുതൽ 18 മണിക്കൂർ 28 മിനിറ്റിനുള്ളിൽ നടന്ന സംഭവങ്ങളാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. ലോക്കൽ പൊലിസ് നടത്തിയ അന്വേഷണത്തിൽ മാമിക്കൊപ്പമുണ്ടായിരുന്നവരുടെ ചില വിവരങ്ങൾ ലഭിച്ചിരുന്നു. ഇക്കാര്യം ക്രൈംബ്രാഞ്ചും പരിശോധിച്ചിട്ടുണ്ട്. ഫൊറൻസിക്കിൽ നിന്നുള്ള വിവരങ്ങൾ കൂടി ലഭിക്കുന്നതോടെ ചിത്രം വ്യക്തമാകും.
മാമി തലക്കുളത്തൂരിൽ എത്തിയതായി ലോക്കൽ പൊലിസിന്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഏഴ് മാസമാണ് ലോക്കൽ പൊലിസ് അന്വേഷണം നടത്തിയത്. എന്നാൽ കേസ് വിവാദമായതോടെ എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. എന്നിട്ടും കേസിൽ പുരോഗതിയുണ്ടാകാതിരുന്നതോടെ ആക്ഷൻകമ്മിറ്റി സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. എസ്.പി കെ.വി സന്തോഷിന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി യു.പ്രേമനാണ് അന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഉംറ വിസക്ക് ഇനി നേരിട്ട് അപേക്ഷിക്കാം, ഏജന്റുമാര്‍ വേണ്ട; സംവിധാനം ഒരുക്കി സഊദി അറേബ്യ
Saudi-arabia
• 14 hours ago
ഡൽഹിയിലെ സ്‌കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി; നാല് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം
National
• 14 hours ago
ഒമാനിൽ റബ്ബർബോട്ട് ഒഴുകിപ്പോയി കടലിൽ കുടുങ്ങിയ രണ്ട് പേരുടെ രക്ഷകരായി സിവിൽ ഡിഫൻസ്
oman
• 14 hours ago
യുഎഇയിൽ സ്കൂൾ തുറക്കുന്ന ദിവസം ഡ്രൈവർമാർക്ക് നാല് ബ്ലാക്ക് പോയിന്റ് ഇളവ്; എങ്ങനെയെന്നല്ലേ.........കൂടുതലറിയാം
uae
• 15 hours ago
രോഹിത്തിന്റെ പകരക്കാരനെ കണ്ടെത്തി! ഇന്ത്യൻ ഏകദിന ടീമിന് ഇനി പുതിയ ക്യാപ്റ്റൻ; റിപ്പോർട്ട്
Cricket
• 15 hours ago
ഇനി ഇടനിലക്കാരെന്തിന്; ഹജ്ജ്-ഉംറ തീർത്ഥാടകർക്ക് നേരിട്ട് ബുക്ക് ചെയ്യാം; 'നുസുക് ഉംറ' പ്ലാറ്റ്‌ഫോം ആരംഭിച്ച് സഊദി അറേബ്യ
Saudi-arabia
• 15 hours ago
ഗസ്സയ്ക്ക് വേണ്ടി ശബ്ദമുയർത്തി ബ്രിട്ടനിലെ നൂറുകണക്കിന് ബിസിനസ് ഉടമകൾ; ചാൾസ് രാജാവിന്റെ മുൻഉപദേഷ്ടാവ് മുതൽ കോടീശ്വരന്മാർ രംഗത്ത്
Business
• 15 hours ago
96 വർഷങ്ങൾക്ക് ശേഷം ചരിത്രം പിറന്നു; ഇതാ ഇന്ത്യൻ ഫുട്ബോളിന്റെ 'ഡയമണ്ട്'
Football
• 16 hours ago
കുട്ടികളെ ദോഷകരമായി സ്വാധീനിക്കുന്നു; റോബ്‌ലോക്സ് ഗെയിം നിരോധിക്കാനൊരുങ്ങി കുവൈത്ത്
Kuwait
• 16 hours ago
വിവാഹാഘോഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം
Kerala
• 16 hours ago
ഇതിഹാസം തിരിച്ചെത്തി; ലോകകപ്പിനൊരുങ്ങുന്ന അർജന്റീന ഇനി ഡബിൾ സ്ട്രോങ്ങ്
Football
• 17 hours ago
39ാമത് അബൂദബി ശക്തി അവാര്‍ഡ് പ്രഖ്യാപിച്ചു; ടികെ രാമകൃഷ്ണന് പുരസ്കാരം ഡോ. എ.കെ നമ്പ്യാര്‍ക്ക്
uae
• 17 hours ago
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; എഐസിസി നടപടിയെടുത്തേക്കും, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിലും വിമര്‍ശനം
Kerala
• 17 hours ago
അപകടം നടന്നാല്‍ അതു കാണാനായി 'സ്ലോ' അക്കേണ്ട; 1,000 ദിര്‍ഹം പിഴയും ബ്ലാക്ക് പോയിന്റും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• 17 hours ago
പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് ഇന്ന് സമാപനം; പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം
Kerala
• 18 hours ago
സുൽത്താനെ ടവർ ലൊക്കേഷൻ ചതിച്ചു; വീടിന്റെ മച്ചിന്മേൽനിന്ന് പൊക്കി പൊലിസ്
Kerala
• 19 hours ago
കൊച്ചി- ലക്ഷദ്വീപ് സർവിസ് അടുത്തമാസം ആരംഭിക്കും; ദ്വീപിലേക്ക് പറക്കാം സീപ്ലെയിനിൽ
Kerala
• 19 hours ago
അഴിമതിക്കാരെക്കൊണ്ട് പൊറുതിമുട്ടി റവന്യൂ വകുപ്പ്; പിരിച്ചുവിട്ടത് 72 ഉദ്യോഗസ്ഥരെ
Kerala
• 19 hours ago
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; ജസ്റ്റിസ് ബി സുദർശൻ റെഡ്ഢി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും
National
• 17 hours ago
രാഹുല്‍ മാങ്കൂട്ടത്തിനെതിരേ യുവ എഴുത്തുകാരി ; തന്നെ മോശമായി ചിത്രീകരിച്ചെന്നും ഇരയാക്കിയ നിരവധി പേരെ അറിയാമെന്നും ഹണി ഭാസ്കര്‍
Kerala
• 17 hours ago
കേരളത്തിന്റെ ക്രിക്കറ്റ് പൂരത്തിന് ഇന്ന് തുടക്കം; ഏതെല്ലാം ചാനലിൽ കളി കാണാം?
Cricket
• 18 hours ago