
ഡൽഹിയിലെ സ്‌കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി; നാല് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ സ്‌കൂളുകളിൽ വീണ്ടും ബോംബ് ഭീഷണി. വ്യാഴാഴ്ച രാവിലെയാണ് ഡൽഹിയിലെ ആറ് സ്‌കൂളുകൾക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്. ഭീഷണിയെ തുടർന്ന് പൊലിസും മറ്റ് അടിയന്തര ഏജൻസികളും തിരച്ചിൽ ആരംഭിച്ചതായി ഡൽഹി ഫയർ സർവീസസിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. നാല് ദിവസത്തിനിടെ ബോംബ് ഭീഷണി ഉയരുന്ന മൂന്നാമത്തെ സംഭവമാണ് ഇന്നുണ്ടായത്.
തലസ്ഥാനത്തെ പ്രസാദ് നഗറിലെ ആന്ധ്രാ സ്‌കൂൾ, ബിജിഎസ് ഇന്റർനാഷണൽ സ്‌കൂൾ, റാവു മാൻ സിംഗ് സ്‌കൂൾ, കോൺവെന്റ് സ്‌കൂൾ, മാക്‌സ് ഫോർട്ട് സ്‌കൂൾ, ദ്വാരകയിലെ ഇന്ദ്രപ്രസ്ഥ ഇന്റർനാഷണൽ സ്‌കൂൾ എന്നിവയുൾപ്പെടെ ആറ് സ്‌കൂളുകളിലാണ് ഭീഷണി ഉണ്ടായത്. രാവിലെ 6.35 നും 7.48 നും ഇടയിൽ ബോംബ് ഭീഷണി സംബന്ധിച്ച കോളുകൾ ലഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിവരം ലഭിച്ചതിന് പിന്നാലെ പൊലിസ് സംഘങ്ങളും, അഗ്നിശമന സേനാംഗങ്ങളും, ബോംബ് നിർമാർജന സ്ക്വാഡുകളും ഉടൻ തന്നെ സ്ഥലത്തെത്തി.
അതേസമയം, ഡൽഹിയിൽ കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ സ്കൂളുകൾക്ക് ബോംബ് ഭീഷണി ലഭിക്കുന്ന മൂന്നാമത്തെ സംഭവമാണിത്. തിങ്കളാഴ്ച (ഓഗസ്റ്റ് 18, 2025) ഡൽഹിയിലുടനീളമുള്ള 32 സ്കൂളുകൾക്ക് സമാനമായ ഭീഷണി ലഭിച്ചു. പിന്നീട് നടത്തിയ പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു.
ഒരു ദിവസത്തിന് ശേഷം ഇന്നലെ (ഓഗസ്റ്റ് 20, 2025) വീണ്ടും സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം എത്തി. ഡൽഹിയിലെ ഏകദേശം 50 സ്കൂളുകൾക്ക് ആണ് ഇ-മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ അതും 'തട്ടിപ്പ്' ആണെന്ന് തിരിച്ചറിയുകയായിരുന്നു. അതേസമയം, ഭീഷണി സന്ദേശം തുടർച്ചയായി ലഭിച്ചിട്ടും സംഭവത്തിന് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താനാവാതെ കുഴയുകയാണ് ഡൽഹി പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒമാനിൽ റബ്ബർബോട്ട് ഒഴുകിപ്പോയി കടലിൽ കുടുങ്ങിയ രണ്ട് പേരുടെ രക്ഷകരായി സിവിൽ ഡിഫൻസ്
oman
• 15 hours ago
യുഎഇയിൽ സ്കൂൾ തുറക്കുന്ന ദിവസം ഡ്രൈവർമാർക്ക് നാല് ബ്ലാക്ക് പോയിന്റ് ഇളവ്; എങ്ങനെയെന്നല്ലേ.........കൂടുതലറിയാം
uae
• 15 hours ago
രോഹിത്തിന്റെ പകരക്കാരനെ കണ്ടെത്തി! ഇന്ത്യൻ ഏകദിന ടീമിന് ഇനി പുതിയ ക്യാപ്റ്റൻ; റിപ്പോർട്ട്
Cricket
• 15 hours ago
ഇനി ഇടനിലക്കാരെന്തിന്; ഹജ്ജ്-ഉംറ തീർത്ഥാടകർക്ക് നേരിട്ട് ബുക്ക് ചെയ്യാം; 'നുസുക് ഉംറ' പ്ലാറ്റ്‌ഫോം ആരംഭിച്ച് സഊദി അറേബ്യ
Saudi-arabia
• 16 hours ago
ഗസ്സയ്ക്ക് വേണ്ടി ശബ്ദമുയർത്തി ബ്രിട്ടനിലെ നൂറുകണക്കിന് ബിസിനസ് ഉടമകൾ; ചാൾസ് രാജാവിന്റെ മുൻഉപദേഷ്ടാവ് മുതൽ കോടീശ്വരന്മാർ രംഗത്ത്
Business
• 16 hours ago
96 വർഷങ്ങൾക്ക് ശേഷം ചരിത്രം പിറന്നു; ഇതാ ഇന്ത്യൻ ഫുട്ബോളിന്റെ 'ഡയമണ്ട്'
Football
• 16 hours ago
കുട്ടികളെ ദോഷകരമായി സ്വാധീനിക്കുന്നു; റോബ്‌ലോക്സ് ഗെയിം നിരോധിക്കാനൊരുങ്ങി കുവൈത്ത്
Kuwait
• 16 hours ago
വിവാഹാഘോഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം
Kerala
• 17 hours ago
ഒമാനിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 2.2 തീവ്രത രേഖപ്പെടുത്തി
oman
• 17 hours ago
ഇതിഹാസം തിരിച്ചെത്തി; ലോകകപ്പിനൊരുങ്ങുന്ന അർജന്റീന ഇനി ഡബിൾ സ്ട്രോങ്ങ്
Football
• 17 hours ago
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; എഐസിസി നടപടിയെടുത്തേക്കും, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിലും വിമര്‍ശനം
Kerala
• 18 hours ago
അപകടം നടന്നാല്‍ അതു കാണാനായി 'സ്ലോ' അക്കേണ്ട; 1,000 ദിര്‍ഹം പിഴയും ബ്ലാക്ക് പോയിന്റും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• 18 hours ago
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; ജസ്റ്റിസ് ബി സുദർശൻ റെഡ്ഢി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും
National
• 18 hours ago
രാഹുല്‍ മാങ്കൂട്ടത്തിനെതിരേ യുവ എഴുത്തുകാരി ; തന്നെ മോശമായി ചിത്രീകരിച്ചെന്നും ഇരയാക്കിയ നിരവധി പേരെ അറിയാമെന്നും ഹണി ഭാസ്കര്‍
Kerala
• 18 hours ago
കൊച്ചി- ലക്ഷദ്വീപ് സർവിസ് അടുത്തമാസം ആരംഭിക്കും; ദ്വീപിലേക്ക് പറക്കാം സീപ്ലെയിനിൽ
Kerala
• 19 hours ago
അഴിമതിക്കാരെക്കൊണ്ട് പൊറുതിമുട്ടി റവന്യൂ വകുപ്പ്; പിരിച്ചുവിട്ടത് 72 ഉദ്യോഗസ്ഥരെ
Kerala
• 19 hours ago
വ്യാജ വോട്ട്; മലപ്പുറത്ത് അഞ്ച് പേർക്കെതിരേ കേസ്
Kerala
• 19 hours ago
ലഹരിക്കേസ്; 'പാപക്കറ' വീഴാതിരിക്കാൻ ആഭ്യന്തരവകുപ്പ്
Kerala
• 19 hours ago
കേരളത്തിന്റെ ക്രിക്കറ്റ് പൂരത്തിന് ഇന്ന് തുടക്കം; ഏതെല്ലാം ചാനലിൽ കളി കാണാം?
Cricket
• 18 hours ago
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി; ഫോണ്‍ സെല്ലിന്റെ ഭിത്തിയില്‍ ഒളിപ്പിച്ച നിലയില്‍
Kerala
• 18 hours ago
പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് ഇന്ന് സമാപനം; പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം
Kerala
• 19 hours ago