HOME
DETAILS

അഴിമതിക്കാരെക്കൊണ്ട് പൊറുതിമുട്ടി റവന്യൂ വകുപ്പ്; പിരിച്ചുവിട്ടത് 72 ഉദ്യോഗസ്ഥരെ

  
August 21 2025 | 02:08 AM

Revenue Department struggles with corruption 72 officials dismissed

കൊച്ചി: റവന്യൂവകുപ്പിൽ അഴിമതിക്കാരായ ഉദ്യേഗസ്ഥർ  ഏറെയെന്ന് വിവരാവകാശരേഖ.ദിനംപ്രതി ജനങ്ങൾക്ക് സേവനങ്ങൾ നൽകുന്ന റവന്യൂവകുപ്പിൽ ഉദ്യോഗസ്ഥർ കൈക്കൂലിവാങ്ങുന്നതും  പിടിക്കപ്പെടുന്നതും പലപ്പോഴായി വാർത്തയായിട്ടുണ്ട്. പലരും വിജിലൻസ് അന്വേഷണവും നേരിടുന്നുമുണ്ട്.

മുഖ്യമന്ത്രിയും  വകുപ്പ് മന്ത്രിയുമൊക്കെ അഴിമതിക്കാർക്ക് കടുത്ത മുന്നറിയിപ്പും നൽകിയിട്ടുണ്ട്. രണ്ടാം പിണറായി സർക്കാരിൻ്റെ ഇതുവരെയുള്ള കാലയളവിൽ റവന്യൂ വകുപ്പിലെ  വിവിധജില്ലകളിലെ ഓഫിസുകളിൽ നിന്നായി 72പേരെ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പേരിൽ പിരിച്ചുവിട്ടെന്നാണ് വിവരാവകാശ അപേക്ഷയിൽ റവന്യൂ വകുപ്പ് അധികൃതർ വ്യക്തമാക്കിയത്. ഇതിൽ നാല് ഡെപ്യൂട്ടി തഹസിൽദാർമാരും  ഒരു അസി.തഹസീൽദാരും, വില്ലേജ് ഓഫിസർമാരും വില്ലേജ് അസിസ്റ്റൻ്റുമാരുമൊക്കെ ഉൾപ്പെടും. ഏറ്റവും കൂടുതൽ പേരെ പിരിച്ചുവിട്ടതാകട്ടെ  ആലപ്പുഴ ജില്ലയിൽ നിന്നാണ്. 16 പേരെയാണ്  ഇവിടെനിന്നും പിരിച്ചുവിട്ടത്. 

വില്ലേജ് ഓഫിസ് , താലൂക്ക് ഓഫിസ് എന്നിവിടങ്ങളിലാണ് കൂടുതൽ അഴിമതിക്കാരുള്ളത്. കൈക്കൂലി, പ്രളയദുരിതാശ്വാസ തട്ടിപ്പ്, പോക്സോ കേസ്, ഹാജരില്ലായ്മ തുടങ്ങി നിരവധി കാരണങ്ങളാണ് ഇവരെ പിരിച്ചുവിടുന്നതിന് ഇടയാക്കിയതെന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാല നൽകിയ അപേക്ഷയിൽ റവന്യൂ വകുപ്പ് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എംജിആർ തുടങ്ങിയ എഐഎഡിഎംകെ ഇന്ന് ആർഎസ്എസിന്റെ അടിമകൾ; ഡിഎംകെയോടാണ് മത്സരം- വിജയ്

National
  •  7 hours ago
No Image

37 വര്‍ഷത്തിന് ശേഷം സിഎംഎസ് കോളജില്‍ യൂണിയന്‍ പിടിച്ച് കെഎസ്‌യു; പിന്നാലെ വാക്കുതർക്കം; പരസ്പരം ഏറ്റുമുട്ടി എസ്എഫ്‌ഐ- കെഎസ്‌യു പ്രവർത്തകർ

Kerala
  •  7 hours ago
No Image

വിദ്യാർത്ഥിയുടെ കർണപടം അടിച്ച് പൊട്ടിച്ച സംഭവം; കാസർകോട് സ്കൂൾ ഹെഡ്മാസ്റ്ററിനെ സ്ഥലംമാറ്റി

Kerala
  •  8 hours ago
No Image

എറണാകുളം പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ; കസ്റ്റഡിയിലെടുത്ത പ്രതികളുടെ മകൾക്ക് ജാമ്യം

Kerala
  •  8 hours ago
No Image

സ്‌കൂൾ തുറക്കുന്നതിന് മുമ്പേ റോഡുകളിൽ 'ട്രാഫിക് ജാം'; ഗതാഗത കുരുക്കിൽപ്പെടാതിരിക്കാൻ റോഡിലിറങ്ങുന്ന സമയം മാറ്റി താമസക്കാർ

uae
  •  8 hours ago
No Image

യുവാക്കൾക്കിടയിൽ പെട്ടെന്നുള്ള മരണം; കോവിഡ് വാക്സിൻ കാരണമല്ലെന്ന് കേന്ദ്ര റിപ്പോർട്ട്

National
  •  8 hours ago
No Image

റേഷൻ കാർഡ് ഉടമകളുടെ ശ്രദ്ധക്ക്; റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ അവസാന തീയതി അടുത്തിരിക്കുന്നു; ഓൺലൈൻ, ഓഫ്‌ലൈൻ രീതികൾ ഇതാ

National
  •  8 hours ago
No Image

കർണാടക സർക്കാർ വയനാടിനായി 10 കോടി രൂപ അനുവദിച്ചു; കന്നഡി​ഗരുടെ നികുതിപ്പണം ഹൈക്കമാൻഡിനെ തൃപ്തിപ്പെടുത്താൻ ഉപയോ​ഗിക്കുന്നതായി ബിജെപിയുടെ വിമർശനം

National
  •  8 hours ago
No Image

ദുബൈയിലേക്ക് വെറും മൂന്ന് മണിക്കൂര്‍: എന്നാൽ വിമാനത്താവളത്തിലെത്താന്‍ പന്ത്രണ്ട് മണിക്കൂര്‍; കനത്ത മഴയില്‍ വലഞ്ഞ് അവധിക്കെത്തിയ പ്രവാസികള്‍

uae
  •  9 hours ago
No Image

പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു

Kerala
  •  9 hours ago