HOME
DETAILS

വ്യാജ വോട്ട്; മലപ്പുറത്ത് അഞ്ച് പേർക്കെതിരേ കേസ്

  
August 21 2025 | 02:08 AM

Fake votes Case against five people in Malappuram

മലപ്പുറം: വ്യാജ വോട്ട് ചേർത്തുവെന്ന പരാതിയിൽ മലപ്പുറം നഗരസഭയിലെ അഞ്ച് പേർക്കെതിരേ പൊലിസ് കേസെടുത്തു. 
എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ വയസ് തിരുത്തി വോട്ടർപട്ടികയിൽ ചേർക്കാൻ സമർപ്പിച്ചവർക്കെതിരേയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. നഗരഭാ സെക്രട്ടറിയുടെ ചുമതലയുള്ള മുനിസിപ്പൽ എൻജിനീയർ പി.ടി ബാബുവിന്റെ പരാതിയിലാണ്  പൊലിസ് നടപടി. ഹിയറിങ്ങിനായി നഗരസഭയിൽ സമർപിച്ച രേഖകൾ തിരുത്തി കൃത്രിമം കാണിച്ചുവെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ നഗരസഭാ പരിധിയിലെ മുഹമ്മദ് നിഹാൽ, ഫാത്തിമ ഹിബ, മുഹമ്മദ് സിനാൻ, മുഹമ്മദ് റഫ്‌സൽ, ഫാരിഷ സഫ എന്നിവരെ പ്രതി ചേർത്ത് പൊലിസ് അന്വേഷണം ആരംഭിച്ചു. ബി.എൻ.എസ് ആക്ട് 336(വ്യാജരേഖ നിർമിക്കൽ),340(വ്യാജ രേഖ ഉപയോഗിക്കൽ) എന്നീ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിട്ടുള്ളത്. 

ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. സംഭവത്തിന്റെ പശ്ചാതലത്തിൽ നഗരസഭയിലെ എൻജിനീയറിങ് വിഭാഗം സൂപ്രണ്ട് ഷിബു അഹമ്മദിനെ കഴിഞ്ഞദിവസം ചുമതലകളിൽ നിന്ന് നീക്കിയിരുന്നു. ഉദ്യോഗസ്ഥനെതിരേ സസ്‌പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ ആവശ്യപ്പെട്ട് ഭരണസമിതി തദ്ദേശ സ്വയം ഭരണ വകുപ്പ് ഡയരക്ടർ, ജോ.ഡയരക്ടർ, ജില്ലാ കലക്ടർ എന്നിവർക്ക് ഇന്ന് പരാതിനൽകും. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. കൂടാതെ സംസ്ഥാന ഇലക്ഷൻ  കമ്മിഷൻ, ജില്ലാ പൊലിസ് സൂപ്രണ്ട്, ജില്ലാ കലക്ടർ എന്നിവർ ഉൾപ്പെടെയുള്ളവർക്ക് നൽകിയ പരാതികളും പരിഗണനയിലാണ്. 

അതേസമയം, വ്യാജ വോട്ട് വിഷയത്തിൽ ചൂടേറിയ വാഗ്വാദങ്ങൾക്ക് ഇന്നലെ ചേർന്ന നഗരസഭ കൗൺസിൽ യോഗം സാക്ഷിയായി. രേഖകൾ വ്യാജമായി ചമച്ച് വിദ്യാർഥികളെ തട്ടിപ്പിന് പ്രേരിപ്പിക്കുന്നതും പൊലിസ് സ്റ്റേഷനിൽ കയറ്റുന്നതും നല്ല പ്രവണതയല്ലെന്നും രാഷ്ട്രീയ ലക്ഷ്യംവച്ച് വിദ്യാർഥികളെ ഇതിനായി ഉപയോഗിച്ചവരെയും കേസിൽ പ്രതിചേർക്കണമെന്നും അവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും നഗരസഭാ ചെയർമാൻ മുജീബ് കാടേരി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയില്‍ ജില്ല ശിശു സംരക്ഷണ ഓഫീസിലേക്ക് വ്യാജ ബോംബ് ഭീഷണി; മെയില്‍ എത്തിയത് മദ്രാസ് ടൈഗേഴ്‌സിന്റെ പേരില്‍

Kerala
  •  6 hours ago
No Image

യുഎഇയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആധാര്‍ കാര്‍ഡും അപാര്‍ ഐഡിയും ആവശ്യമുണ്ടോ?; സിബിഎസ്ഇയുടെ പുതിയ നിയമം പറയുന്നതിങ്ങനെ

uae
  •  6 hours ago
No Image

കെഎസ്ആർടിസി ബസിന്റെ സൈഡ് മിറർ തകർത്ത് ഡ്രൈവറെ മർദിച്ച സംഭവത്തിൽ യുവാക്കൾ അറസ്റ്റിൽ

Kerala
  •  6 hours ago
No Image

എംജിആർ തുടങ്ങിയ എഐഎഡിഎംകെ ഇന്ന് ആർഎസ്എസിന്റെ അടിമകൾ; ഡിഎംകെയോടാണ് മത്സരം- വിജയ്

National
  •  7 hours ago
No Image

37 വര്‍ഷത്തിന് ശേഷം സിഎംഎസ് കോളജില്‍ യൂണിയന്‍ പിടിച്ച് കെഎസ്‌യു; പിന്നാലെ വാക്കുതർക്കം; പരസ്പരം ഏറ്റുമുട്ടി എസ്എഫ്‌ഐ- കെഎസ്‌യു പ്രവർത്തകർ

Kerala
  •  7 hours ago
No Image

വിദ്യാർത്ഥിയുടെ കർണപടം അടിച്ച് പൊട്ടിച്ച സംഭവം; കാസർകോട് സ്കൂൾ ഹെഡ്മാസ്റ്ററിനെ സ്ഥലംമാറ്റി

Kerala
  •  8 hours ago
No Image

എറണാകുളം പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ; കസ്റ്റഡിയിലെടുത്ത പ്രതികളുടെ മകൾക്ക് ജാമ്യം

Kerala
  •  8 hours ago
No Image

സ്‌കൂൾ തുറക്കുന്നതിന് മുമ്പേ റോഡുകളിൽ 'ട്രാഫിക് ജാം'; ഗതാഗത കുരുക്കിൽപ്പെടാതിരിക്കാൻ റോഡിലിറങ്ങുന്ന സമയം മാറ്റി താമസക്കാർ

uae
  •  8 hours ago
No Image

യുവാക്കൾക്കിടയിൽ പെട്ടെന്നുള്ള മരണം; കോവിഡ് വാക്സിൻ കാരണമല്ലെന്ന് കേന്ദ്ര റിപ്പോർട്ട്

National
  •  8 hours ago
No Image

റേഷൻ കാർഡ് ഉടമകളുടെ ശ്രദ്ധക്ക്; റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ അവസാന തീയതി അടുത്തിരിക്കുന്നു; ഓൺലൈൻ, ഓഫ്‌ലൈൻ രീതികൾ ഇതാ

National
  •  8 hours ago