ഭക്ഷ്യസുരക്ഷ: ഓണച്ചന്തകളില്‍ പരിശോധന ശക്തമാക്കണമെന്ന് കലക്ടര്‍
കൊല്ലം: ഓണക്കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് എക്‌സൈസ് ,പൊലിസ് ,റവന്യൂ ,ഫുഡ്‌സേഫ്റ്റി വകുപ്പുകളുടെ സംയുക്ത റെയ്ഡ് ശക്തമാക്കാന്‍ ജില്ലാ കലക്ടര്‍ റ്റി. മിത്ര നിര്‍ദേശിച്ചു.
എല്ലാ ദിവസവും മാര്‍ക്കറ്റുകളിലെയും റസ്റ്റോറന്റുകളിലെയും ഭക്ഷണസാധനങ്ങളുടെ സാമ്പിളുകള്‍ ശേഖരിക്കുകയും അവ ശാസ്ത്രീയമായ പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്യണമെന്നും കലക്ടര്‍ പറഞ്ഞു. വ്യാജമദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഒഴുക്ക് തടയാന്‍ എക്‌സൈസ് അധികാരികള്‍ ഫോറസ്റ്റുമായി ചേര്‍ന്ന് പരിശോധന നടത്തണം.
വാഹനങ്ങളില്‍ മദ്യംകടത്തുന്നത് തടയാന്‍ പ്രത്യേക സ്‌ക്വാഡ് രാത്രിയിലും പരിശോധന നടത്തണം.ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വസ്തുക്കള്‍ തുടങ്ങിയവയുടെ വ്യാപനം തടയുന്നതിന് നടപടിയെടുക്കണം. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ എം.എല്‍.എമാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ലഹരി നിരോധന കമ്മിറ്റി യോഗ തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
അസിസ്റ്റന്റ് കലക്ടര്‍ ആശാ അജിത്, എ.ഡി.എം ഐ.അബ്ദുല്‍ സലാം, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.ആര്‍ അനില്‍കുമാര്‍, അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മിഷണര്‍ കെ. അജിത് കുമാര്‍, ആര്‍.ഡി.ഒ വി.രാജചന്ദ്രന്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."