HOME
DETAILS

രാജ്യത്തെ സ്വകാര്യ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എസ്.സി, എസ്.ടി, ഒ.ബി.സി സംവരണത്തിന് പാര്‍ലമെന്ററി സമിതി ശുപാര്‍ശ

  
August 22 2025 | 00:08 AM

Parliamentary committee recommends reservation for SC ST OBC in private higher education institutions

ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കണമെന്ന് പാര്‍ലമെന്ററി സമിതി ശുപാര്‍ശ. ഒ.ബി.സി 27 ശതമാനം, എസ്.സി 15 ശതമാനം, എസ്.ടി 7.5 ശതമാനം എന്നിങ്ങനെ ഏര്‍പ്പെടുത്തണമെന്നാണ് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് അധ്യക്ഷനായ വിദ്യാഭ്യാസം, സ്ത്രീകള്‍, കുട്ടികള്‍, യുവജനങ്ങള്‍, കായികം എന്നിവയെക്കുറിച്ചുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി സഭയില്‍വച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്.

ഇത്തരം സ്ഥാപനങ്ങളില്‍ ഒ.ബി.സി വിദ്യാര്‍ഥികളുടെ എണ്ണം ഗണ്യമായി കുറവാണെന്നും എസ്.സി, എസ്.ടി വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുറവാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ബിറ്റ്‌സ്പിലാനി, ഒ.പി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂനിവേഴ്‌സിറ്റി, ശിവ് നാടാര്‍ യൂനിവേഴ്‌സിറ്റി എന്നീ മൂന്ന് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓരോ സ്ഥാപനത്തിലും എസ്.ടി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ എണ്ണം 1 ശതമാനത്തില്‍ താഴെ മാത്രമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് സാമൂഹിക നീതി കൈവരിക്കുന്നതിനുള്ള ഒരു പ്രധാന ഉപകരണം വിദ്യാഭ്യാസമാണ്. സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിലവില്‍ സംവരണമില്ലാത്തത് തടസമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

സ്വകാര്യ സര്‍വകലാശാലകളിലെ വാര്‍ഷിക ഫീസ് വലുതായതിനാല്‍ പിന്നോക്ക വിഭാഗങ്ങളെ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണത്തിലൂടെ നടപടി സ്വീകരിക്കണം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15(5) സ്വകാര്യ എയ്ഡഡ്, അണ്‍ എയ്ഡഡ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംവരണ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ടെങ്കിലും സ്വകാര്യ സ്ഥാപനങ്ങള്‍ അതിന്റെ പരിധിയില്‍ വരുന്നില്ല.

ഐ.ഐ.ടികള്‍, ഐ.ഐ.എമ്മുകള്‍, കേന്ദ്ര സര്‍വകലാശാലകള്‍ തുടങ്ങി കേന്ദ്ര ധനസഹായമുള്ള സ്ഥാപനങ്ങള്‍ക്ക് ബാധകമായ 2006 ലെ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് സംവരണവുമായി ബന്ധപ്പെട്ട നിയമം ഈ സ്ഥാപനങ്ങള്‍ക്കും ബാധകമാക്കി പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തണം.

പിന്നോക്കക്കാരെ ഉള്‍ക്കൊള്ളിക്കണമെങ്കില്‍ ഈ സ്ഥാപനങ്ങള്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുകയും അതിനായി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും ചെയ്യണം. ഇതിന് സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണം. 25 ശതമാനം സംവരണത്തിനായി സ്വകാര്യ സ്‌കൂളുകള്‍ക്ക് നല്‍കുന്ന റീഇംബേഴ്‌സ്‌മെന്റിന് സമാനമായ മാതൃകയാണ് വേണ്ടതെന്നും റിപ്പോര്‍ട്ട് പറയുന്നു.

A parliamentary panel has recommended 27%, 15% and 7.5% reservation for OBC, SC and ST students, respectively, in private higher education institutions, noting the “considerably low” number of OBC students and “abysmally low” number of SC and ST students in select private institutions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി രണ്ട് ജിഎസ്ടി സ്ലാബുകള്‍; 90 ശതമാനം ഉല്‍പന്നങ്ങള്‍ക്കും വില കുറയും

National
  •  a day ago
No Image

മഹാരാഷ്ട്രയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നൈട്രജൻ ഗ്യാസ് ചോർച്ച: നാല് തൊഴിലാളികൾ മരിച്ചു

National
  •  a day ago
No Image

കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്കും മുംബൈയിലേക്കും ഡൽഹിയിലേക്കും കൂടുതൽ സർവിസുകൾ

Saudi-arabia
  •  a day ago
No Image

ട്രംപിന്റെ സമാധാന ചർച്ചകൾക്കിടെ യുക്രൈനിൽ റഷ്യയുടെ കനത്ത മിസൈൽ ആക്രമണം

International
  •  a day ago
No Image

മരുഭൂമിയില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഇന്ത്യക്കാരന്റെ; സാക്കിര്‍ എത്തിയത് മകളുടെ വിവാഹത്തിന് പണം സമ്പാദിക്കാന്‍

Saudi-arabia
  •  a day ago
No Image

ഒരേസമയം പത്ത് യാത്രക്കാരെ വരെ കൈകാര്യം ചെയ്യും; ലോകത്തിലെ ആദ്യ എഐ പവേര്‍ഡ് കോറിഡോര്‍ ദുബൈ വിമാനത്താവളത്തില്‍

uae
  •  a day ago
No Image

പാലക്കാട് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിലെ സ്‌ഫോടനം: കര്‍ശന നടപടിയെന്ന് മന്ത്രി

Kerala
  •  a day ago
No Image

പ്രായപൂർത്തിയാകാത്ത ഇതരസംസ്ഥാന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കാമുകനായി തെരച്ചിൽ

Kerala
  •  a day ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുള്ള പഴയ ചിത്രം ഉപയോഗിച്ച് അധിക്ഷേപം; പരാതിയുമായി ഷറഫുന്നീസ ടി സിദ്ധീഖ്

Kerala
  •  a day ago
No Image

തൃശൂർ കോർപ്പറേഷന് പണി കൊടുക്കാൻ നോക്കി 8ന്റേ പണി തിരിച്ചുവാങ്ങി ബിജെപി കൗൺസിലർമാർ; തൃശൂർ ബിനി ഹെറിറ്റേജ് കേസിൽ 6 ബിജെപി കൗൺസിലർമാർക്കും അഭിഭാഷകനും 5 ലക്ഷം വീതം പിഴ വിധിച്ച് ഹൈക്കോടതി

Kerala
  •  a day ago