HOME
DETAILS

ചേർത്തലയിൽ ഗോഡൗൺ നിർമാണത്തിനിടെ അപകടം; കോൺക്രീറ്റ് തട്ട് ഇടിഞ്ഞുവീണ് നാല് തൊഴിലാളികൾക്ക് പരിക്ക്

  
August 22 2025 | 05:08 AM

Cherthala Godown Construction Accident Four Workers Injured as Concrete Slab Collapses

ചേർത്തല: പള്ളിപ്പുറം പഞ്ചായത്തിലെ കാവുങ്കൽ വെള്ളിമുറ്റം ഭാഗത്ത് സ്വകാര്യ കമ്പനിയുടെ ഗോഡൗൺ നിർമാണത്തിനിടെ കോൺക്രീറ്റ് തട്ട് ഇടിഞ്ഞുവീണ് നാല് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. കൊച്ചിയിലെ ഒരു കോൺട്രാക്ടർക്ക് കീഴിലാണ് ഗോഡൗൺ നിർമാണം നടന്നിരുന്നത്. അപകടസമയത്ത് 30-ലേറെ തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നതായാണ് റിപ്പോർട്ട്.

കെട്ടിടത്തിന്റെ മേൽതട്ടിൽ കോൺക്രീറ്റ് മിശ്രിതം നിറയ്ക്കുന്നതിനിടെയാണ് തട്ട് ഇടിഞ്ഞുവീണത്. ഇതോടെ  കമ്പി, പട്ടിക, ആണി എന്നിവ കുത്തിയാണ് തൊഴിലാളികൾക്ക് പരിക്കേറ്റത്. പരിക്കേറ്റവരിൽ കൊച്ചി സ്വദേശിയായ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റ എല്ലാ തൊഴിലാളികളെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

നിർമാണപ്രവർത്തനങ്ങളിൽ ഗുരുതരമായ അപാകതകളുണ്ടെന്ന് പ്രദേശവാസികൾ ആരോപിച്ചു. ഈ പ്രദേശം മുമ്പ് കൃഷിക്കായി ഉപയോഗിച്ചിരുന്ന പാടശേഖരമായിരുന്നുവെന്നും, പാടം നികത്തി അനധികൃതമായാണ് നിർമാണം നടത്തുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. ചതുപ്പുനിറഞ്ഞ ഈ പ്രദേശത്ത് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് നിർമാണം നടക്കുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടുറോഡിൽ മന്ത്രി പുത്രനും കോൺഗ്രസ് നേതാവും തമ്മിൽ തർക്കം; മാധവ് സുരേഷിനെ പൊലിസ് കസ്റ്റഡിയിലെടുത്തു

Kerala
  •  17 hours ago
No Image

പാലക്കാട് ആദിവാസി മധ്യവയസ്കനെ ഹോംസ്റ്റേയിൽ പൂട്ടിയിട്ട് ക്രൂരമർദനം; പട്ടിണിക്കിട്ടത് ആറു ദിവസം

Kerala
  •  18 hours ago
No Image

കോഴിക്കോട്ട് സംസ്ഥാന ട്രാന്‍സ്ജന്‍ഡര്‍ കലോത്സവത്തിന് തുടക്കമായി

Kerala
  •  18 hours ago
No Image

ഗസ്സയില്‍ കൊന്നൊടുക്കല്‍ തുടരുന്നതിനിടെ ബന്ദി മോചനത്തിനും യുദ്ധം അവസാനിപ്പിക്കാനും 'അടിയന്തര ചര്‍ച്ച' ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കി നെതന്യാഹു

International
  •  18 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കില്ല; സംഘടനാപരമായ നടപടി മാത്രം മതിയെന്ന് കോണ്‍ഗ്രസ്

Kerala
  •  19 hours ago
No Image

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തിനായി ചരടുവലി; ഒപ്പമുള്ളവര്‍ക്കായി കളത്തിലിറങ്ങാന്‍ മുതിര്‍ന്ന നേതാക്കളും

Kerala
  •  19 hours ago
No Image

യുഎഇയില്‍ 6 മാസത്തിനിടെ കണ്ടെത്തിയത് 400ലധികം 'വ്യാജ സ്വദേശിവല്‍ക്കരണ' കേസുകള്‍

uae
  •  19 hours ago
No Image

ഉപരാഷ്ട്രപതി തെരഞ്ഞടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായി

Kerala
  •  20 hours ago
No Image

ഗഗന്‍യാന്‍ ദൗത്യം ഡിസംബറില്‍; ആക്‌സിയം അനുഭവം കരുത്തെന്ന് ശുഭാംശു ശുക്ല

National
  •  20 hours ago
No Image

യുഎഇയില്‍ തൊഴില്‍തേടുകയാണോ? ഇതാ കരിയര്‍മേളയുമായി കെഎംസിസി; 750 ഒഴിവുകള്‍ 

uae
  •  20 hours ago