HOME
DETAILS

ഗഗന്‍യാന്‍ ദൗത്യം ഡിസംബറില്‍; ആക്‌സിയം അനുഭവം കരുത്തെന്ന് ശുഭാംശു ശുക്ല

  
August 22 2025 | 02:08 AM

 Gaganyaan mission will on december

ന്യൂഡല്‍ഹി: ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം ഈ വര്‍ഷം ഡിസംബറില്‍ തുടക്കമാകുമെന്ന് ഇസ്രോ ചെയര്‍മാന്‍ ഡോ.വി നാരയണന്‍. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിങ്, ആക്‌സിയം ദൗത്യത്തിന്റെ ഭാഗമായി 18 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞ ശുഭാംശു ശുക്ല, ഗഗന്‍യാന്‍ ദൗത്യാംഗം മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് നാരായണന്‍ എന്നിവരോടൊത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ചെയര്‍മാന്‍ വിശദാംശങ്ങള്‍ വ്യക്തമാക്കിയത്. 

പത്ത് വര്‍ഷത്തിനുള്ളില്‍ ബഹിരാകാശ മേഖലയില്‍ ഇന്ത്യ കുതിച്ചുചാട്ടമുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. 2015 മുതല്‍ 2025വരെ പൂര്‍ത്തിയാക്കിയത് 2005 മുതല്‍ 2015 വരെ പൂര്‍ത്തിയാക്കിയ പദ്ധതികളുടെ ഇരട്ടിയോളമാണ്. കഴിഞ്ഞ ആറുമാസത്തിനിടെ ആക്‌സിയം-4 ഉള്‍പ്പെടെ സുപ്രധാനമായ മൂന്ന് ദൗത്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചുവെന്നും ഡോ.വി നാരായണന്‍ പറഞ്ഞു. 
ഗഗന്‍യാന്‍ ദൗത്യത്തിൽ അനുഭവങ്ങള്‍ കരുത്തുപകരുമെന്ന് ബഹിരാകാശ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശുഭാംശു ശുക്ല പറഞ്ഞു. 18 ദിവസത്തെ ബഹിരാകാശ വാസത്തില്‍ നിന്നുള്ള അനുഭവങ്ങളും അറിവുകളും ഗഗന്‍യാന്‍ ദൗത്യത്തിനും ഇന്ത്യയുടെ സ്വന്തം ഭാരതീയ അന്തരീക്ഷ സ്റ്റേഷനും പകരാനാകും. ബഹിരാകാശത്ത് നിന്ന് ലഭിക്കുന്ന അറിവുകള്‍ വിലമതിക്കാനാകാത്തതാണെന്നും ശുഭാംശു പറഞ്ഞു.

അഗ്നിപരീക്ഷണം വിജയകരം
ഭൂവനേശ്വര്‍: ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് കരുത്തു പകര്‍ന്ന് അഗ്നി 5 ബാലിസ്റ്റിക് മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചു. 5000 കിലോമീറ്ററോളം മധ്യ-ദൂര പരിധിയില്‍ ഉപയോഗിക്കാവുന്നതും ആണവ ശേഷിയുള്ളതുമായ  ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണ വിക്ഷേപണം ഒഡീഷയിലെ ചാന്ദിപ്പൂരില്‍ നടന്നു. 

പ്രതിരോധ ഗവേഷണ വികസന ഏജന്‍സി (ഡി.ആര്‍.ഡി.ഒ)യാണ് അഗ്നി 5 വികസിപ്പിച്ചത്. പ്രതിരോധസേനയുടെ കരുത്തായ അഗ്നി സീരിസിലെ പുതിയ മിസൈലാണ് പരീക്ഷിച്ചത്. ചൈന തലസ്ഥാനമായ ബെയ്ജിങ്, റഷ്യൻ തലസ്ഥാനമായ മോസ്‌കോ, യൂറോപ്, ആഫ്രിക്കയിലെ കെനിയ, നെയ്‌റോബി തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടെ അഗ്നി-5ന്റെ പരിധിയില്‍ വരും. പരീക്ഷണത്തിന് മുന്നോടിയായി ബംഗാള്‍ ഉള്‍ക്കടലിന് മുകളിലൂടെയുള്ള  വ്യോമഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലവ് ജിഹാദ് ആരോപണം; ഉത്തരാഖണ്ഡില്‍ മുസ്‌ലിം വ്യാപാരിയുടെ ബാര്‍ബര്‍ ഷോപ്പ് പൂട്ടിച്ച് ഹിന്ദുത്വര്‍ 

National
  •  8 days ago
No Image

നേപ്പാളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി യുഎഇ

uae
  •  8 days ago
No Image

ഗ്രെറ്റ തെന്‍ബര്‍ഗ് ഉള്‍പ്പെടെ 170 ഫ്‌ളോട്ടില്ല പോരാളികളെ കൂടി ഇസ്രാഈല്‍ നാടുകടത്തി

International
  •  8 days ago
No Image

ഡ്രോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് റായ്ബറേലിയിൽ ദലിത് യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു: ഭർത്താവിനെ കൊന്നവർക്കും അതേ ശിക്ഷ വേണം; നീതി ആവശ്യപ്പെട്ട് കുടുംബം

National
  •  8 days ago
No Image

ചീഫ്ജസ്റ്റിസിന് നേരെയുണ്ടായ ആക്രമണം; അഭിഭാഷകന്റെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ബാർ കൗൺസിൽ ഓഫ് ഇന്ത്യ 

latest
  •  8 days ago
No Image

കേരളത്തിൽ കോൾഡ്രിഫ് സിറപ്പ് വിൽപ്പന നിർത്തി; കുട്ടികളുടെ ചുമ മരുന്നുകൾക്ക് കർശന മാർഗനിർദേശങ്ങളുമായി ആ​രോ​ഗ്യ വകുപ്പ്

Kerala
  •  8 days ago
No Image

'ഒരു പെണ്‍കുട്ടിയുടെ വിവാഹം നടത്തണം'; അധിക സ്വര്‍ണം ഉപയോഗിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം പ്രസിഡന്റിനോട് അനുമതി തേടി; പുതിയ കണ്ടെത്തല്‍

Kerala
  •  8 days ago
No Image

സന്ദർശകരേ ഇതിലേ; റിയാദ് സീസണിന്റെ ആറാം പതിപ്പിന് വെള്ളിയാഴ്ച (ഒക്ടോബർ 10) അരങ്ങുണരും 

Saudi-arabia
  •  8 days ago
No Image

കുന്നംകുളത്ത് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവം; പിടിയിലായ പ്രതി 'സൈക്കോ കില്ലർ' എന്ന് പൊലിസ്

Kerala
  •  8 days ago
No Image

അന്ന് ഷൂ നക്കിയവർ, ഇന്ന് ഷൂ എറിയുന്നു; സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ആക്രമണം സംഘപരിവാറിന്റെ വിദ്വേഷ പ്രചരണത്തിന്റെ ബാക്കിപത്രം; എ എ റഹീം

National
  •  8 days ago