HOME
DETAILS

യൂത്ത് കോൺഗ്രസ് അധ്യക്ഷപദവി; അബിൻ വർക്കിയോ അഭിജിത്തോ? ചർച്ച സജീവം

  
ഇ.പി മുഹമ്മദ്
August 22 2025 | 02:08 AM

youth congress president election

ഇ.പി മുഹമ്മദ്

കോഴിക്കോട്: ആരോപണങ്ങളെ തുടർന്ന് പ്രതിക്കൂട്ടിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ യൂത്ത് കോൺഗ്രസ് അധ്യക്ഷപദവി രാജിവച്ചതിനെ തുടർന്ന് പുതിയ അധ്യക്ഷനായി ചർച്ചകൾ തകൃതി. സംഘടനാ തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് രാജിവച്ചാൽ രണ്ടാമത് എത്തിയ വൈസ് പ്രസിഡന്റിന് ചുമതല നൽകണമെന്നാണ് ചട്ടം. 
വൈസ് പ്രസിഡന്റുമാരിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയത് അബിൻ വർക്കിയാണ്. ഇതുപ്രകാരം അബിൻ വർക്കിക്ക് താൽക്കാലിക ചുമതല നൽകിയേക്കും.

അതേസമയം, സ്ഥിരം അധ്യക്ഷനായി അബിനെ ചുമതലപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനം വൈകും. സാമുദായിക, ഗ്രൂപ്പ്  സമവാക്യങ്ങളാണ് ഇക്കാര്യത്തിൽ വിലങ്ങുതടി. കെ.പി.സി.സി പ്രസിഡന്റും കെ.എസ്.യു പ്രസിഡന്റും ക്രിസ്ത്യൻ സമുദായത്തിൽ നിന്നായതിനാൽ അതേ സമുദായത്തിൽ നിന്നുള്ളയാളെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കുന്നത് സാമുദായിക സന്തുലനത്തെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് നേതൃത്വം. 

അതിനാൽ സംഘടനാ തെരഞ്ഞെടുപ്പിന്റെ ചട്ടങ്ങൾ പരിഗണിക്കാതെ സംസ്ഥാനത്തെ പാർട്ടിക്ക് ഗുണകരമായ രീതിയിൽ ഹൈക്കമാൻഡ് തീരുമാനം ഉണ്ടാവണമെന്നാണ് ഒരുവിഭാഗം നേതാക്കളുടെ നിലപാട്. എന്നാൽ, സാമുദായിക പ്രാതിനിധ്യം ചൂണ്ടിക്കാട്ടി അബിൻ വർക്കിക്ക് പകരം മറ്റൊരാള കൊണ്ടുവരുന്നത് അനീതിയാവുമെന്ന അഭിപ്രായവും പാർട്ടിയിൽ ശക്തമാണ്. 
സംഘടനാതലത്തിൽ രാഹുലിനൊപ്പം ഉയർന്നുവന്ന നേതാവാണ് അബിൻ. പാർട്ടി പ്രവർത്തനത്തിലും ചാനൽ ചർച്ചകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന അബിൻ വർക്കി തന്നെയാണ് ഈ പദവിക്ക് ഏറ്റവും അനുയോജ്യനെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. 
അബിൻ വർക്കിയെ പ്രസിഡന്റാക്കുന്നതിനോടാണ് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് താൽപര്യം. എ ഗ്രൂപ്പുകാരനായ രാഹുൽ രാജിവച്ച പദവി അതേ ഗ്രൂപ്പിന് തന്നെ നൽകണമെന്ന ആവശ്യവും ശക്തമാണ്. കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെയാണ് എ ഗ്രൂപ്പ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നത്. ഈയിടെ പുനഃസംഘടിപ്പിച്ച യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയിൽ അഭിജിത്തിനെ ഉൾപ്പെടുത്താത്തത് ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യം കൂടി പരിഗണിച്ച് അഭിജിത്തിനെ പ്രസിഡന്റാക്കണമെന്നാണ് എ വിഭാഗം ആവശ്യപ്പെടുന്നത്.

അതേസമയം, മറ്റു പേരുകളും നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. തൃശൂരിൽ നിന്നുള്ള വൈസ് പ്രസിഡന്റ് ഒ.ജെ ജനീഷ്, ഈയിടെ ദേശീയ സെക്രട്ടറിയായ ബിനു ചുള്ളിയിൽ എന്നിവർക്കൊപ്പം കെ.എസ്.യു മുൻ നേതാവ് ജെ.എസ് അഖിലിന്റെ പേരും ചർച്ചയാകുന്നുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കുന്നതിന് കൈക്കൂലി; കാസർഗോഡ് കെഎസ്ഇബി സബ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ

Kerala
  •  7 hours ago
No Image

രക്തദാന ക്യാമ്പയിനില്‍ പങ്കെടുത്ത് സഊദി കിരീടാവകാശി; രക്തദാനം ചെയ്യാന്‍ താമസക്കാരോട് അഭ്യര്‍ത്ഥനയും

Saudi-arabia
  •  7 hours ago
No Image

എന്റെ ചെറുപ്പത്തിലെ മികച്ച താരം റൊണാൾഡോയായിരുന്നു, എന്നാൽ ഇപ്പോൾ മറ്റൊരാളാണ്: മുള്ളർ

Football
  •  8 hours ago
No Image

എടിഎം കൗണ്ടറിൽ 16-കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; 45-കാരൻ അറസ്റ്റിൽ

Kerala
  •  8 hours ago
No Image

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിൽ കെ.കെ. ലതിക അടക്കമുള്ളവർക്കെതിരെ പരാതി നൽകി ടി സിദ്ദീഖിന്റെ ഭാര്യ ഷറഫുന്നീസ  

Kerala
  •  8 hours ago
No Image

വിദേശ തൊഴിലാളികൾക്കായി പെൻഷൻ, സമ്പാദ്യ പദ്ധതി ആരംഭിക്കാനൊരുങ്ങി സഊദി അറേബ്യ

Saudi-arabia
  •  8 hours ago
No Image

ഗ്യാസ് സ്റ്റേഷനിലെ സ്‌ഫോടനം ഒഴിവാക്കാന്‍ ധീരപ്രവര്‍ത്തനം നടത്തിയ സ്വദേശി പൗരനെ ആദരിച്ച് സല്‍മാന്‍ രാജാവ്; യുവാവിന് ലഭിച്ചത് ഒരു ദശലക്ഷം റിയാലെന്ന് റിപ്പോര്‍ട്ട്

Saudi-arabia
  •  8 hours ago
No Image

വേണ്ടത് വെറും ഒരു ഗോൾ; കിരീടപ്പോരിൽ ഫുട്ബോൾ ലോകം കീഴടക്കാൻ റൊണാൾഡോ

Football
  •  9 hours ago
No Image

ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് പ്രതികളെ നാടുകടത്തി യുഎഇ

uae
  •  9 hours ago
No Image

'വാല് തൂങ്ങി നടക്കുന്നവർക്ക് സ്ഥാനം, ബിജെപി നേതൃത്വത്തോട് പുച്ഛം; രൂക്ഷവിമർശനവുമായി മഹിള മോർച്ച നേതാവ്

Kerala
  •  9 hours ago