
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തിനായി ചരടുവലി; ഒപ്പമുള്ളവര്‍ക്കായി കളത്തിലിറങ്ങാന്‍ മുതിര്‍ന്ന നേതാക്കളും

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചൊഴിഞ്ഞതോടെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ ഗ്രൂപ്പ് നീക്കങ്ങള്‍ തുടങ്ങി. തങ്ങള്‍ക്ക് താല്‍പര്യമുള്ള സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനായി മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തിറങ്ങിയതോടെ മത്സരത്തിനും ചൂടേറി.
അധ്യക്ഷസ്ഥാനത്തേക്ക് ദേശീയ സെക്രട്ടറി ബിനു ചുള്ളിയില്‍, കെഎസ്‌യു മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, നിലവിലെ വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി എന്നിവര്‍ക്കായാണ് ഗ്രൂപ്പുകള്‍ ചേരിതിരിഞ്ഞ് കരുനീക്കങ്ങള്‍ നടത്തുന്നത്. മുതിര്‍ന്ന നേതാവ് കെ.സി വേണുഗോപാലിന്റെ പക്ഷം ബിനു ചുള്ളിയിലിന് വേണ്ടി ശക്തമായി തന്നെ രംഗത്തുണ്ട്. അതേസമയം, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അബിന്‍ വര്‍ക്കിക്കാണ് പിന്തുണ നല്‍കുന്നത്.
മുന്‍ സംഘടനാ തിരഞ്ഞെടുപ്പില്‍ അബിന്‍ വര്‍ക്കിക്ക് രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു എന്ന വാദമാണ് ചെന്നിത്തല പക്ഷം ഉയര്‍ത്തുന്നത്. എം.കെ രാഘവന്‍ എം.പിയും എ ഗ്രൂപ്പിലെ ഒരു വിഭാഗവും കെ.എം അഭിജിത്തിനെ പിന്തുണയ്ക്കുന്നു. ഇതിനിടെ, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിതാ നേതാവ് വരട്ടെ എന്നും ചില നേതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്. അവസാന നിമിഷം വരെ അപ്രതീക്ഷിത നീക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന ഇപ്പോഴത്തെ സൂചന.
കെപിസിസി പ്രസിഡന്റ്, കെഎസ്‌യു, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ എന്നിവര്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നായതിനാല്‍ അബിന്‍ വര്‍ക്കിയെ പരിഗണിക്കാന്‍ സാധ്യത വളരെ കുറവാണ്. കെസി വേണുഗോപാല്‍ പക്ഷക്കാരനായ ബിനു ചുള്ളിയില്‍ രാഹുല്‍ പ്രസിഡന്റായ സമയത്ത് തന്നെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞു കേട്ട പേരുകളിലൊന്നുമാണ്. ദേശീയ കമ്മിറ്റി പുനഃസംഘടനയില്‍ പരിഗണിക്കപ്പെടാതെ പോയ കെഎം അഭിജിത്തിനായി കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ നീക്കം നടത്തുന്നുണ്ട്. സ്ഥിരം പ്രസിഡന്റിനെ വയ്ക്കണോ ആര്‍ക്കെങ്കിലും താത്കാലിക ചുമതല നല്‍കണോ എന്നകാര്യത്തിലും ദേശീയ നേതൃത്വം തീരുമാനമെടുക്കുന്നതാണ്.
Following the resignation of Rahul Mankootathil, group-level lobbying has intensified within the Congress party for the Youth Congress president post in Kerala. Senior leaders have actively entered the scene to secure the position for their preferred candidates, intensifying internal competition.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കരണ്‍ ഥാപ്പറിനും ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജനുമെതിരായ അസം പൊലിസിന്റെ രാജ്യദ്രോഹക്കേസില്‍ അറസ്റ്റ് തടഞ്ഞ് സുപ്രിം കോടതി
National
• 15 hours ago
ശ്രീലങ്കയിൽ കൂട്ടക്കുഴിമാടം: 141 അസ്ഥികൂടങ്ങളും കുട്ടികളുടെ വസ്ത്രങ്ങളും കണ്ടെടുത്തു
International
• 15 hours ago
ഓണത്തിന് രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ ഒന്നിച്ച്; ലഭിക്കുന്നത് ഒരു ഗഡു കുടിശ്ശിക ഉള്‍പെടെ
Kerala
• 16 hours ago
പാലക്കാട് വ്യാസ വിദ്യാപീഠം സ്കൂളിലെ സ്ഫോടനം; നാല് ബോംബുകൾ കണ്ടെടുത്തു, ആർഎസ്എസിന് പങ്കെന്ന് മന്ത്രി വി ശിവൻകുട്ടി
Kerala
• 16 hours ago
രാഹുൽ മാങ്കൂട്ടത്തിനെതിരായ വെളിപ്പെടുത്തലിന് പിന്നാലെ ഹണി ഭാസ്‌കറിനെതിരെ സൈബർ ആക്രമണം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി
Kerala
• 16 hours ago
'നായ്ക്കളെ പിടികൂടി വന്ധ്യംകരണത്തിന് ശേഷം വിട്ടയക്കൂ...'; തെരുവുനായ്ക്കള്‍ക്ക് തെരുവില്‍ ഭക്ഷണം നല്‍കരുതെന്നും സുപ്രിം കോടതി
Kerala
• 16 hours ago
ബഹ്‌റൈനിലെത്തിയത് കുടുംബം പോറ്റാന്‍, മരിച്ചതോടെ ഏറ്റെടുക്കാന്‍ ആരും എത്തിയില്ല; ഒടുവില്‍ പ്രവാസി യുവതികള്‍ക്ക് കൂട്ട സംസ്‌കാരം
bahrain
• 17 hours ago
റഷ്യ-യുക്രൈൻ യുദ്ധത്തിന് ഇന്ധനം പകരുന്നത് ഇന്ത്യ; കടുത്ത വിമർശനവുമായി അമേരിക്ക
International
• 17 hours ago
ചേർത്തലയിൽ ഗോഡൗൺ നിർമാണത്തിനിടെ അപകടം; കോൺക്രീറ്റ് തട്ട് ഇടിഞ്ഞുവീണ് നാല് തൊഴിലാളികൾക്ക് പരിക്ക്
Kerala
• 17 hours ago
നടുറോഡിൽ മന്ത്രി പുത്രനും കോൺഗ്രസ് നേതാവും തമ്മിൽ തർക്കം; മാധവ് സുരേഷിനെ പൊലിസ് കസ്റ്റഡിയിലെടുത്തു
Kerala
• 17 hours ago
കോഴിക്കോട്ട് സംസ്ഥാന ട്രാന്സ്ജന്ഡര് കലോത്സവത്തിന് തുടക്കമായി
Kerala
• 18 hours ago
ഗസ്സയില്‍ കൊന്നൊടുക്കല്‍ തുടരുന്നതിനിടെ ബന്ദി മോചനത്തിനും യുദ്ധം അവസാനിപ്പിക്കാനും 'അടിയന്തര ചര്‍ച്ച' ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്കി നെതന്യാഹു
International
• 18 hours ago
രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കില്ല; സംഘടനാപരമായ നടപടി മാത്രം മതിയെന്ന് കോണ്‍ഗ്രസ്
Kerala
• 19 hours ago
യുഎഇയില്‍ 6 മാസത്തിനിടെ കണ്ടെത്തിയത് 400ലധികം 'വ്യാജ സ്വദേശിവല്‍ക്കരണ' കേസുകള്‍
uae
• 19 hours ago
മെഡിക്കൽ ആദ്യഘട്ട പ്രവേശനം; മുസ്ലിംകളേക്കാൾ സംവരണം മുന്നോക്ക വിഭാഗത്തിന്
Kerala
• 20 hours ago
ഒരിക്കല്‍ തൊപ്പി ധരിക്കാത്തതിന്റെ പേരില്‍ മോദിയെ വിമര്‍ശിച്ചു; ഇപ്പോള്‍ മുസ്ലിം നേതാക്കള്‍ നീട്ടിയ തൊപ്പി ധരിക്കാന്‍ വിസമ്മതിച്ചു; ചര്‍ച്ചയായി നിതീഷ് കുമാറിന്റെ ഇരട്ടത്താപ്പ്
National
• 21 hours ago
കോർ കമ്മിറ്റി രൂപീകരണം: ബി.ജെ.പിയിൽ അതൃപ്തി പുകയുന്നു; അമിത്ഷാ പങ്കെടുക്കുന്ന നേതൃയോഗം ഇന്ന്
Kerala
• 21 hours ago
യൂത്ത് കോൺഗ്രസ് അധ്യക്ഷപദവി; അബിൻ വർക്കിയോ അഭിജിത്തോ? ചർച്ച സജീവം
Kerala
• 21 hours ago
ഉപരാഷ്ട്രപതി തെരഞ്ഞടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായി
Kerala
• 20 hours ago
ഗഗന്യാന് ദൗത്യം ഡിസംബറില്‍; ആക്സിയം അനുഭവം കരുത്തെന്ന് ശുഭാംശു ശുക്ല
National
• 20 hours ago
യുഎഇയില്‍ തൊഴില്‍തേടുകയാണോ? ഇതാ കരിയര്‍മേളയുമായി കെഎംസിസി; 750 ഒഴിവുകള്‍
uae
• 20 hours ago