HOME
DETAILS

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കില്ല; സംഘടനാപരമായ നടപടി മാത്രം മതിയെന്ന് കോണ്‍ഗ്രസ്

  
Web Desk
August 22 2025 | 03:08 AM

Rahul Mankootathil Controversy Congress Denies MLA Resignation Amid Allegations

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കില്ലെന്ന് കോണ്‍ഗ്രസ്. രാജിവെക്കണമെന്ന ആവശ്യം പാര്‍ട്ടി തള്ളി. സംഘടനാപരമായ നടപടി മാത്രം മതിയെന്നാണ് പാര്‍ട്ടിയിലുണ്ടായ ധാരണ. രാഹുലിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. അതേസമയം, രാഹുല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് സി.പി.എമ്മും ബി.ജെ.പിയും.

യുവനടിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ കേസെടുക്കുന്നതില്‍ ധൃതി കൂട്ടേണ്ടെന്നാണ് പൊലിസ് തീരുമാനം. മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പരാതി നല്‍കിയിട്ടുള്ളത്. അതിനാല്‍ കേസെടുത്താല്‍ കോടതിയില്‍ തിരിച്ചടിയാകുമെന്നും പൊലിസ് വിലയിരുത്തുന്നു.

ആരോപണവിധേയനെതിരെ പരാതിക്കാരന് തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലിസ് ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭഛിദ്രം നടന്നിട്ടുണ്ടോ, ഗര്‍ഭസ്ഥശിശു ജീവിച്ചിരിപ്പുണ്ടോ, ഇരയായ പെണ്‍കുട്ടിയുടെ ആരോഗ്യത്തെ എത്രമാത്രം ബാധിച്ചു എന്നീ കാര്യങ്ങളിലും വ്യക്തത വന്നിട്ടില്ല.

യുവനടിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് എറണാകുളം സെന്‍ട്രല്‍ പൊലീസിലും ബാലാവകാശ കമീഷനും പരാതി നല്‍കിയത്. യുവതിയും രാഹുലും തമ്മിലുള്ളതെന്ന നിലയില്‍ പുറത്തുവന്ന ഫോണ്‍ സംഭാഷണം ഉള്‍പ്പെടെ ചേര്‍ത്താണ് പരാതി നല്‍കിയിരിക്കുന്നത്. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നത് കുറ്റകരമായിരിക്കെ കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെടുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആരോപണമുന്നയിച്ചവരെ വിവാദത്തിലേക്ക് വലിച്ചിഴക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിലെ ഒരാള്‍ ഗുരുതര കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍, പാര്‍ട്ടി കര്‍ശനമായി കൈകാര്യം ചെയ്യും. എത്ര വലിയ നേതാവായാലും മുഖം നോക്കാതെ നടപടിയെടുക്കും. അതിന് താന്‍ മുന്‍കൈയെടുക്കും. ഒരു തെറ്റായ മെസേജ് അയച്ചുവെന്ന് മകളെപോലുള്ള ഒരു കുട്ടി വന്നുപറഞ്ഞാല്‍, ഒരു പിതാവ് ചെയ്യുന്നത് പോലെ താനും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പറയുന്ന ആരോപണങ്ങള്‍ സംബന്ധിച്ച് ഒരു പരാതിയും പാര്‍ട്ടിക്ക് മുന്നില്‍ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Congress has rejected calls for MLA Rahul Mankootathil's resignation following allegations made by a young actress. While CPI(M) and BJP demand action, the party has opted for an internal inquiry instead. Police highlight lack of evidence to file a case at this stage.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസയില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനക്കരാറില്‍ ലോക രാജ്യങ്ങള്‍ ഒപ്പുവെച്ചു

International
  •  15 hours ago
No Image

അച്ഛൻ മരിക്കുന്നതിന് മുമ്പ് വിളിച്ചിരുന്നു പക്ഷേ വേണ്ടതു പോലെ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല; അച്ഛന്റെ വേർപാടിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് യുവാവ്

National
  •  16 hours ago
No Image

സമുദ്ര മാർ​ഗം ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച എട്ടു പേർ പിടിയിൽ

oman
  •  16 hours ago
No Image

'ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് ഞാന്‍ തന്നെ'; നൊബേൽ കെെവിട്ടിട്ടും വീണ്ടും അവകാശവാദമുയര്‍ത്തി ട്രംപ്; ഇത്തവണ പരാമര്‍ശം ഇസ്രാഈല്‍ പാര്‍ലമെന്റിൽ

International
  •  16 hours ago
No Image

ദുബൈയിൽ 10 പ്രധാന റോഡുകൾ നവീകരിക്കുന്നു; യാത്രാ സമയവും ഗതാഗതക്കുരുക്കും കുറയും

uae
  •  16 hours ago
No Image

നായയുടെ തൊണ്ടയിൽ എല്ലിൻ കഷ്ണം കുടുങ്ങിയ സംഭവം; വീട്ടമ്മ രക്ഷപ്പെടുത്തിയ നായയെ അ‍ജ്ഞാതർ വിഷം നൽകി കൊലപ്പെടുത്തി

Kerala
  •  17 hours ago
No Image

ലോകത്തിലെ ഏറ്റവും ഫിറ്റ്നസുള്ള ക്രിക്കറ്റ് താരം അവനാണ്: ഹർഭജൻ സിങ്

Cricket
  •  17 hours ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 30; ജിഡിആർഎഫ്എയുമായി ചേർന്ന് സൗജന്യ പ്രവേശനം ഒരുക്കും

uae
  •  17 hours ago
No Image

വീണ്ടും ജാതി ഭ്രാന്ത്; തമിഴ്‌നാട്ടില്‍ യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു

National
  •  17 hours ago
No Image

30 വർഷത്തെ പ്രവാസ ജീവിതം: സ്വത്തുക്കൾ കിട്ടാതായതോടെ അമ്മയ്ക്ക് നേരെ തോക്ക് ചൂണ്ടി മകനും മരുമകളും; അറസ്റ്റ്

Kerala
  •  17 hours ago