HOME
DETAILS

യുഎഇയില്‍ തൊഴില്‍തേടുകയാണോ? ഇതാ കരിയര്‍മേളയുമായി കെഎംസിസി; 750 ഒഴിവുകള്‍ 

  
August 22 2025 | 02:08 AM

KMCC organizing Career Fair in the education sector in the UAE

ദുബൈ: യുഎഇയിലെ വിദ്യാഭ്യാസമേഖലയില്‍ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കായി കെഎംസിസി നാഷണല്‍ കമ്മിറ്റി കരിയര്‍മേള സംഘടിപ്പിക്കുന്നു. യുഎഇ എമിറേറ്റുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 750 ലേറെ ഒഴിവുകളിലേക്കാണ് കെഎംസിസിയുടെ നേതൃത്വത്തില്‍ കരിയര്‍മേള സംഘടിപ്പിക്കുന്നത്.

അധ്യാപകര്‍ക്ക് പുറമേ ബസ് മോണിറ്റര്‍, സ്റ്റോര്‍ ഇന്‍ചാര്‍ജ്, മെയിന്റനന്‍സ്, റിസപ്ഷനിസ്റ്റ്, കാഷ്യര്‍, ഡ്രൈവര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി അന്വേഷിക്കുന്നവര്‍ക്കും ഇതില്‍ പങ്കെടുക്കാം. കരിയര്‍ ഫസ്റ്റില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നാഷനല്‍ കെഎംസിസി തയ്യാറാക്കിയ ഗൂഗിള്‍ ഫോം മുഖേനയാണ് അപേക്ഷിക്കണ്ടത്. ഓഗസ്റ്റ് 31ന് മുമ്പായി അപേക്ഷിക്കണം.

അപേക്ഷകരില്‍ നിന്ന് അര്‍ഹത നേടുന്നവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി സെപ്റ്റംബര്‍ 13ന് നടക്കുന്ന കരിയര്‍ ഫസ്റ്റ് പരിപാടിയിലേക്ക് അവരെ ക്ഷണിക്കും. സ്‌കൂള്‍ അധികൃതരുമായി ഇവിടെ വച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂ തരപ്പെടുത്തും. യോഗ്യരായവര്‍ക്ക് ഇവിടെ നിന്ന് തന്നെ നിയമനം നല്‍കുന്ന രീതിയിലാണ് കരിയര്‍ മേള ആസൂത്രണംചെയ്തത്. യുഎഇയില്‍ വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന അഞ്ച് ഗ്രൂപ്പുകള്‍ കരിയര്‍ ഫസ്റ്റുമായി സഹകരിക്കും.

വിദ്യാഭ്യാസതര മേഖലകളിലേക്കും ഇതേ മാതൃകയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരമൊരുക്കാനും കെഎംസിസിക്ക് പ്ലാനുണ്ട്. മുന്‍വര്‍ഷം നടന്ന കരിയര്‍ ഫസ്റ്റ് പരിപാടിയില്‍ ആയിരക്കണക്കിന് തൊഴിലന്വേഷകരാണ് പങ്കെടുത്തത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് കെഎംസിസി നാഷനല്‍ കമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് ഡോ.പുത്തൂര്‍ റഹ്മാന്‍, സെക്രട്ടറി പി.കെ.അന്‍വര്‍ നഹ, കരിയര്‍ ഫസ്റ്റ് ഡയറക്ടര്‍ സിയാദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

The National KMCC Career Fair is being organized for those seeking employment in the education sector in the UAE.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമ്പത്തിക നൊബേല്‍ മൂന്ന് പേര്‍ക്ക്; ജോയല്‍ മോകിര്‍, ഫിലിപ്പ് അഗിയോണ്‍, പീറ്റര്‍ ഹോവിറ്റ് എന്നിവര്‍ പുരസ്‌കാരം പങ്കിടും

International
  •  a day ago
No Image

പുതിയ റോളിൽ അവതരിച്ച് വൈഭവ് സൂര്യവംശി; വമ്പൻ പോരാട്ടം ഒരുങ്ങുന്നു

Cricket
  •  a day ago
No Image

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് നാളെ തുടക്കം;  സഊദി സന്ദര്‍ശനത്തിന് അനുമതിയില്ല

Kerala
  •  a day ago
No Image

ട്രംപിന് 'സമാധാനത്തി'ന്റെ സ്വർണ പ്രാവിനെ സമ്മാനിച്ച് നെതന്യാഹു

International
  •  a day ago
No Image

കൊച്ചിയില്‍ തെരുവുനായ കടിച്ചെടുത്ത മൂന്ന് വയസുകാരിയുടെ ചെവി തുന്നിച്ചേര്‍ത്തു

Kerala
  •  a day ago
No Image

ജൈടെക്സ് ഗ്ലോബൽ 2025: ലോകത്തിലെ ഏറ്റവും വലിയ ടെക് ഇവന്റിന് ദുബൈയിൽ തുടക്കം; സന്ദർശനം നടത്തി ഷെയ്ഖ് മുഹമ്മദ്

uae
  •  a day ago
No Image

മുഖ്യമന്ത്രിയുടെ മകന് സമന്‍സ് അയച്ചത് ലാവ്‌ലിന്‍ കേസില്‍, വിളിപ്പിച്ചത് സാക്ഷിയെന്ന നിലയില്‍

Kerala
  •  a day ago
No Image

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യത; നാളെ അഞ്ച് ജില്ലകളിൽ മുന്നറിയിപ്പ് 

Kerala
  •  a day ago
No Image

കോൺഗ്രസിന്റെ കൈപിടിച്ച് സിവിൽ സർവീസിൽ നിന്ന് രാജിവെച്ച മലയാളി കണ്ണൻ ഗോപിനാഥൻ

National
  •  a day ago
No Image

മഴയൊക്കെയല്ലേ.......യുഎഇയിൽ വാഹനമോടിക്കുമ്പോൾ ഇക്കാര്യങ്ങൾ അറിയുന്നത് നല്ലതാ; ഫൈനടക്കേണ്ടി വരില്ല

uae
  •  a day ago

No Image

ജോലി ലഭിച്ചതിന്റെ സന്തോഷത്തിൽ സുഹൃത്തുക്കൾക്ക് പാർട്ടി നൽകാൻപോയ 22 വയസുകാരനെ തല്ലിക്കൊന്ന് പൊലിസ്; മകനെ ഒരു മൃഗത്തെപ്പോലെ വേട്ടയാടിയെന്ന് അച്ഛൻ

National
  •  a day ago
No Image

മെസ്സിക്കൊപ്പം കളിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു; ജീവിതത്തിൽ ഒരിക്കലും ബാഴ്സയിൽ കളിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല; റയൽ മാഡ്രിഡ് ആയിരുന്നു തൻ്റെ സ്വപ്നമെന്ന് റയൽ സൂപ്പർ താരം

Football
  •  a day ago
No Image

വെൻഡിംഗ് മെഷീനുകൾ വഴിയുള്ള മരുന്നുകളുടെ വിൽപ്പന നിയന്ത്രിക്കും; തീരുമാനം പുറപ്പെടുവിച്ച് കുവൈത്ത് ആരോഗ്യ മന്ത്രി

Kuwait
  •  a day ago
No Image

കരൂര്‍ ദുരന്തം; കോടതി മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വഷിക്കും, ഉത്തരവിട്ട് സുപ്രിംകോടതി

National
  •  a day ago