HOME
DETAILS

ബഹ്‌റൈനിലെത്തിയത് കുടുംബം പോറ്റാന്‍, മരിച്ചതോടെ ഏറ്റെടുക്കാന്‍ ആരും എത്തിയില്ല; ഒടുവില്‍ പ്രവാസി യുവതികള്‍ക്ക് കൂട്ട സംസ്‌കാരം

  
Web Desk
August 22 2025 | 06:08 AM

Two Andhra women cremated in Bahrain five years after their death

മനാമ: മക്കളെയും പങ്കാളികളെയും കുടുംബത്തെയും വിട്ട് സന്തോഷത്തോടെയാകില്ല ഒരാളും പ്രവാസ ജീവിതം തെരഞ്ഞെടുക്കുന്നത്. കുടുംബത്തെ ഏതുവിധേനയും കരകയറ്റുക എന്ന ഉദ്ദേശമാകും വിമാനം കയറുമ്പോള്‍ ഓരോ പ്രവാസിയുടെയും ഏക ലക്ഷ്യം. എന്നാല്‍ ചിലപ്പോള്‍ ഈ സ്‌നേഹവും പരിചരണവും തിരിച്ചുകിട്ടാറില്ലെന്ന പരാതി ചില പ്രവാസികള്‍ക്കുണ്ട്. അത്തരം പരാതികള്‍ ശരിവയ്ക്കുകയാണ് ആന്ധ്രപ്രദേശിലെ ചില സ്ത്രീകള്‍ക്കുണ്ടായ അനുഭവം. 

ഇത്തരത്തില്‍ ജോലി തേടിയെത്തിയ ശേഷം ബഹ്‌റൈനില്‍ മരിച്ച രണ്ട് ആന്ധ്ര പ്രദേശ് സ്വദേശികളായ തൊഴിലാളികളുടെ മൃതദേഹം അഞ്ചുവര്‍ഷം ആയിട്ടും ആരും തിരക്കാതിരുന്നതോടെ ഒന്നിച്ച് സംസക്‌രിക്കുകയായിരുന്നു. 
ആന്ധ്രാപ്രദേശിലെ ഉള്‍പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി സ്ത്രീകളാണ് തൊഴില്‍ തേടി വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കഴിയുന്നത്. എന്നിരുന്നാലും ചില സന്ദര്‍ഭങ്ങളില്‍ ഈ സ്ത്രീകളുടെ സ്‌നേഹവും ത്യാഗങ്ങളും അവരുടെ കുടുംബങ്ങള്‍ തിരിച്ചു കൊടുക്കിന്നില്ലെന്ന് ഈ സംഭവം ചൂണ്ടിക്കാട്ടി തെലങ്കാന ടുഡേ റിപ്പോര്‍ട്ട്‌ചെയ്തു.

ഏലുരു ജില്ലയിലെ കൊയ്യലഗുഡെം മണ്ഡലം സ്വദേശിനിയായ 29 കാരിയായ സത്യവതി കൊറാഡ 2020ല്‍ ആണ് ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ മരിച്ചത്. അതേ വര്‍ഷം 48 കാരിയായ പൈദമ്മ പല്ലവകട ഹൃദയാഘാതം മൂലവും മരിച്ചു. എന്നാല്‍ അഞ്ചുവര്‍ഷത്തിന് ശേഷം ഇപ്പോഴാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്.

അവരുടെ കുടുംബങ്ങളില്‍ നിന്നുള്ള ആരെങ്കിലും അവകാശപ്പെട്ട് മുന്നോട്ട് വരുമെന്ന് കരുതി അവരുടെ മൃതദേഹങ്ങള്‍ ബഹ്‌റൈനിലെ ഒരു മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് ബഹ്‌റൈന്‍ അധികൃതര്‍ നടത്തിയ നിരന്തര ശ്രമങ്ങള്‍ക്ക് ശേഷം, മൃതദേഹം സ്വീകരിക്കുകയോ വിദേശത്ത് സംസ്‌കരിക്കാന്‍ സമ്മതം നല്‍കുകയോ ചെയ്യണമെന്ന് ആന്ധ്രാപ്രദേശ് ഉദ്യോഗസ്ഥര്‍ കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തി. എന്നിട്ടും ആരും മുന്നോട്ടു വരാതിരുന്നതോടെ രണ്ട് സ്ത്രീകളുടെയും മൃതദേഹം ബഹ്‌റൈനിലെ ഹിന്ദു ശ്മശാനത്തില്‍ സംസ്‌കരിച്ചു. കുടുംബങ്ങളുടെ സമ്മതത്തോടെ പ്രശസ്ത സാമൂഹിക പ്രവര്‍ത്തകന്‍ ഡിവി ശിവകുമാറാണ് സംസ്‌കാരം നടത്തിയത്.


Two Andhra women who died in Bahrain in 2020 were cremated nearly five years later after their families failed to claim their remains. Authorities and a social worker ensured their last rites were performed with consent from their families.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിപിഐ മുൻ ദേശീയ ജനറൽ സെക്രട്ടറി സുരവരം സുധാകർ റെഡ്ഡി അന്തരിച്ചു

National
  •  4 hours ago
No Image

തിരുവനന്തപുരത്ത് പൊലിസുകാരന് കുത്തേറ്റു: മുഖത്ത് വെട്ടേറ്റ പാടുകളും; ഗുരുതരാവസ്ഥയിൽ

Kerala
  •  5 hours ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; മലപ്പുറം സ്വദേശിനി ആശുപത്രിയിൽ 

Kerala
  •  5 hours ago
No Image

ട്രംപിന്റെ മുൻ ഉപദേഷ്ടാവും പിന്നീട് വിമർശകനുമായി മാറിയ ജോൺ ബോൾട്ടന്റെ വീട്ടിൽ എഫ്ബിഐ റെയ്ഡ്; തനിക്ക് ഒന്നുമറിയില്ലെന്ന് പറഞ്ഞൊഴിഞ്ഞ് ട്രംപ്

International
  •  5 hours ago
No Image

കുവൈത്തില്‍ സന്ദര്‍ശന വിസയിലെത്തുന്നവര്‍ക്ക് പൊതുജനാരോഗ്യ സേവനങ്ങള്‍ നിരോധിച്ചു

Kuwait
  •  5 hours ago
No Image

കോഴിക്കോട് കാർ നിയന്ത്രണംവിട്ട് ഓട്ടോയിൽ ഇടിച്ചു; മൂന്ന് പേർക്ക് പരുക്ക്; അപകടം ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് മടങ്ങുന്നതിനിടെ

Kerala
  •  6 hours ago
No Image

വമ്പൻ തിമിംഗല സ്രാവുകളെ കാണണോ?, എങ്കിൽ ഖത്തറിലേക്ക് വിട്ടോളൂ

qatar
  •  6 hours ago
No Image

ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു? വെബ്‌സൈറ്റ് ലഭ്യമായിത്തുടങ്ങി, നീക്കം ഇന്ത്യ - ചൈന ബന്ധത്തിന് പിന്നാലെ | Tiktok

Tech
  •  6 hours ago
No Image

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ സപ്ലൈകോ ഗോഡൗണിൽ നിന്ന് അരി കടത്ത്: ജീവനക്കാരൻ അറസ്റ്റിൽ, കൂട്ടുപ്രതിക്കായി തിരച്ചിൽ

latest
  •  6 hours ago
No Image

മുംബൈ ഇന്ത്യൻസ് താരം തിളങ്ങിയിട്ടും രക്ഷയില്ല; തൃശൂരിന്റെ വെടിക്കെട്ടിൽ ആലപ്പി വീണു

Cricket
  •  6 hours ago