HOME
DETAILS

ഒരിക്കല്‍ തൊപ്പി ധരിക്കാത്തതിന്റെ പേരില്‍ മോദിയെ വിമര്‍ശിച്ചു; ഇപ്പോള്‍ മുസ്ലിം നേതാക്കള്‍ നീട്ടിയ തൊപ്പി ധരിക്കാന്‍ വിസമ്മതിച്ചു; ചര്‍ച്ചയായി നിതീഷ് കുമാറിന്റെ ഇരട്ടത്താപ്പ്

  
August 22 2025 | 02:08 AM

Nitish Kumar Politely Declines Muslim Cap At Bihar Madrasa Event

പട്‌ന: ആര്‍.ജെ.ഡിയുടെ ന്യൂനപക്ഷവിഭാഗം സംഘടിപ്പിച്ച പരിപാടിക്കിടെ മുഖ്യമന്ത്രി നിതീഷ് കുമാറിന് മുസ്ലിം നേതാക്കള്‍ നല്‍കിയ തൊപ്പി ധരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചത് വിവാദത്തില്‍. തലസ്ഥാനമായ പട്‌നയില്‍ മദ്‌റസ വിദ്യാഭ്യാസ ബോര്‍ഡിന്റെ നൂറാം വാര്‍ഷിക ചടങ്ങില്‍ ആണ് സംഭവം. ചടങ്ങില്‍വച്ച് തനിക്കുനേരെ നീട്ടിയ പ്രത്യേക കറുത്ത തൊപ്പി മുസ്ലിം നേതാക്കള്‍ അദ്ദേഹത്തിന്റെ തലയില്‍ വയ്ക്കാന്‍ ശ്രമിച്ചെങ്കിലും അതിനു സമ്മതിക്കാതെ തൊപ്പി വാങ്ങിയ അദ്ദേഹം കൂടെയുണ്ടായിരുന്ന ജെ.ഡി.യു നേതാവ് കൂടിയായ മന്ത്രി മുഹമ്മദ് ജമാ ഖാനെ ധരിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

തങ്ങള്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ചടങ്ങിന് മുന്നോടിയായി നിരവധി മദ്‌റസ അധ്യാപകര്‍ വേദിക്ക് സമീപം പ്രതിഷേധിച്ചിരുന്നു. ഇവരെ പിന്നീട് പൊലിസെത്തി നീക്കുകയായിരുന്നു.

നേരത്തെ മുസ്ലിം വേദികളില്‍ സജീവമാകുകയും പതിവായി ഇഫ്താര്‍ നടത്തിവരികയുംചെയ്തിരുന്ന നിതീഷ്, തൊപ്പിയു ംകഫിയയും ധരിക്കുന്നത് പതിവാണ്. ഇതിന്റെ പേരില്‍ അദ്ദേഹത്തിനെതിരേ നിരന്തരം ബി.ജെ.പി വിമര്‍ശനമുന്നയിക്കാറുമുണ്ട്. എന്നാല്‍ നിലവില്‍ ബി.ജെ.പിയുടെ സഹായത്തോടെ ബിഹാര്‍ ഭരിക്കുന്ന അദ്ദേഹം സംഘ്പരിവാരിനെ പ്രീണിപ്പിക്കാനാണ് മുസ്ലിം അടയാളത്തെ അവഹേളിച്ചതെന്ന പരാതി ശക്തമാണ്. മുഖ്യമന്ത്രിയുടെ നടപടിയെ ആര്‍.ജെ.ഡി അപലപിച്ചു. ഇത്തരം പെരുമാറ്റം അനുചിതമാണെന്ന് ആര്‍.ജെ.ഡി വക്താവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നയിക്കാന്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ നിശ്ചയിച്ചപ്പോള്‍, ഗുജറാത്ത് കലാപത്തിലെ പങ്ക് ചൂണ്ടിക്കാട്ടി മുന്നണി വിട്ട വ്യക്തിയായ നിതീഷ്, ഏറെക്കാലം കടുത്ത മോദി വിമര്‍ശകനായാണ് അറിയപ്പെടുന്നിരുന്നത്. പ്രധാനമന്ത്രിയായ ശേഷം ഔദ്യോഗിക വസതിയിലെത്തിയ മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ നേതാക്കള്‍ നല്‍കിയ തൊപ്പി ധരിക്കാന്‍ വിസമ്മതിച്ച മോദിയുടെ നടപടിയെയും അന്ന് നിതീഷ് വിമര്‍ശിക്കുകയുണ്ടായി. 

Bihar Chief Minister Nitish Kumar, who once criticised Narendra Modi for not wearing a Muslim skullcap, found himself in a similar situation recently. During an event by the Bihar State Madrasa Education Board in Patna, a Muslim leader offered him the cap. Nitish Kumar smiled and politely declined, using both hands to resist.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; കൊല്ലം സ്വദേശിനി മരിച്ചു

Kerala
  •  3 days ago
No Image

മെഡിക്കൽ കോളേജിലെ കുടിവെള്ള ടാങ്കിൽ കണ്ടെത്തിയ മൃതദേഹം 61-കാരന്റേത്: ആശുപത്രിയുടെ ഭാ​ഗത്ത് നിന്നുണ്ടായത് ​ഗുരുതര വീഴ്ച; കൊലപാതകമെന്ന സംശയത്തിൽ പൊലിസ്

National
  •  3 days ago
No Image

കോഴിക്കോട് ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു

Kerala
  •  3 days ago
No Image

ഉത്തർപ്രദേശിൽ ഇമാമിന്റെ ഭാര്യയെയും പെൺമക്കളെയും പള്ളി വളപ്പിൽ വെട്ടിക്കൊലപ്പെടുത്തി നിലയിൽ കണ്ടെത്തി

National
  •  3 days ago
No Image

ഒമാനിൽ കനത്ത മഴ: വെള്ളപ്പൊക്ക സാധ്യത, ജാഗ്രതാ നിർദേശവുമായി പൊലിസ്

oman
  •  3 days ago
No Image

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അട്ടിമറി; സൗത്ത് ആഫ്രിക്കക്കെതിരെ നമീബിയക്ക് ചരിത്ര വിജയം

Cricket
  •  3 days ago
No Image

ഷാര്‍ജയിലെ താമസക്കാരെല്ലാം സെന്‍സസില്‍ പങ്കെടുക്കണം; രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത

uae
  •  3 days ago
No Image

ഫീസടക്കാത്തതിന്റെ പേരിൽ പത്താം ക്ലാസുകാരനെ നിലത്തിരുത്തി പരീക്ഷ എഴുതിച്ചു; അധ്യാപകർക്കെതിരെ കേസ്

National
  •  3 days ago
No Image

വാള് വീശി ജെയ്‌സ്വാൾ; ആദ്യ ദിവസം 150 കടത്തി പറന്നത് വമ്പൻ ലിസ്റ്റിലേക്ക്

Cricket
  •  3 days ago
No Image

ഫുജൈറയിൽ കനത്ത മഴയിൽ വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടു; ജാഗ്രതാ നിർദേശവുമായി അധികൃതർ

uae
  •  3 days ago