HOME
DETAILS

ബഹ്‌റൈനില്‍ നാളെ സുഹൈല്‍ നക്ഷത്രം ഉദിക്കും; ചൂട് കുറയില്ല; എന്താണ് സുഹൈല്‍ നക്ഷത്രം | Suhail star

  
August 23 2025 | 04:08 AM

When Will Summer Finally End in Bahrain Countdown to Cooler Dsay

മനാമ: കൊടും വേനല്‍ ചൂടിന് അറുതിയാകുന്നതിന്റെയും മിത കാലാവസ്ഥയുടെ തുടക്കത്തിന്റെയും സൂചകമായി കണക്കാക്കപ്പെടുന്ന സുഹൈല്‍ നക്ഷത്രം ബഹ്‌റൈനില്‍ നാളെ (August 24) ഉദിക്കും. എങ്കിലും ചൂടിന് കുറവുണ്ടാകില്ലെന്ന് ബഹ്‌റൈന്‍ ജ്യോതിശാസ്ത്രജ്ഞനായ മുഹമ്മദ് രിദ അല്‍അസ്ഫൂര്‍ അറിയിച്ചു. ശരത്കാലത്ത് താപനില നേരിയ തോതില്‍ കുറയുമെങ്കിലും ഉയര്‍ന്ന ആര്‍ദ്രത കാരണം ചൂട് അനുഭവപ്പെടുന്നത് തുടരുമെന്നും മുഹമ്മദ് രിദ അല്‍അസ്ഫൂര്‍ കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ 22 നാണ് രാജ്യത്ത് ശരത്കാലം ആരംഭിക്കുന്നത്. എന്നിരുന്നാലും ഒക്ടോബര്‍ വരെ ചൂട് ക്രമേണ തുടരും. സെപ്റ്റംബര്‍ 27 ന് പകലും രാത്രിയും തുല്യമായിരിക്കും.

അതേസമയം, ബഹ്‌റൈനില്‍ ഈ വാരാന്ത്യത്തില്‍ ഉയര്‍ന്ന താപനിലയും ആര്‍ദ്രതയും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. താപനില 43° സെല്‍ഷ്യസ് വരെ ഉയരാനും ആര്‍ദ്രത 85% വരെ എത്താനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ താപനിലയിലെ മാറ്റത്തിന്റെ സൂചന നല്‍കുന്ന ഒരു പരമ്പരാഗത അടയാളമാണ് സുഹൈല്‍ (Lambda Velorum) നക്ഷത്രത്തിന്റെ ഉദയം. ഭൂമിയില്‍ നിന്ന് 313 പ്രകാശവര്‍ഷം അകലെയാണ് സുഹൈല്‍ നക്ഷത്രം. സുഹൈല്‍ എന്നത് ചൂടും ഒപ്പം ഗുരുതരമായ ആരോഗ്യ പ്രശ്ങ്ങള്‍ ഉണ്ടാകുന്ന ഒരു കാലഘട്ടമായാണ് പരമ്പരാഗതമായി അറബികള്‍ കണക്കാക്കുന്നത്. അതിനാല്‍ ഈ സമയങ്ങളില്‍ പകല്‍ സമയത്ത് ആരും തന്നെ പുറത്തിറങ്ങാറില്ല.

സുഹൈല്‍ നക്ഷത്രം കഴിഞ്ഞദിവസം പ്രത്യക്ഷപ്പെട്ടതായി ഒമാന്‍ ആസ്‌ട്രോണമിക്കല്‍ സൊസൈറ്റിയിലെ സാലിം സെയ്ഫ് അല്‍സിയാബി സ്ഥിരീകരിച്ചിരുന്നു. ഒമാനില്‍ സുഹൈല്‍ സീസണ്‍ 53 ദിവസം നീണ്ടുനില്‍ക്കും. 

With the Suhail star set to rise on Sunday, August 24, astronomer Mohammed Redha Al-Asfoor clarified that the event does not directly signal cooler weather, as many believe. He stressed that Bahrain’s fall equinox occurs on September 22, with equal day and night on September 27. Meanwhile, the Meteorological Directorate forecasts a hot and humid weekend with highs of 43°C and humidity reaching 85%, urging people to distinguish between traditional star signs and actual climate factors.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒന്നല്ല, വീണത് എട്ട് തവണ; മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ടോട്ടൻഹാമിന്റെ സർവാധിപത്യം

Football
  •  7 hours ago
No Image

ജലീബ് അൽ-ശുയൂഖിലും ഖൈത്താനിലും പരിശോധന; 19 കടകൾ അടപ്പിച്ചു, 26 പേരെ അറസ്റ്റ് ചെയ്തു

latest
  •  7 hours ago
No Image

മോദിക്കെതിരായ പോസ്റ്റ്; ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെതിരെ യുപിയിലും, മഹാരാഷ്ട്രയിലും കേസ്

National
  •  7 hours ago
No Image

18ാം വയസ്സിൽ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് ആ താരമാണ്: ദ്രാവിഡ്

Cricket
  •  7 hours ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് വയനാട് സ്വദേശിക്ക് 

Kerala
  •  7 hours ago
No Image

നിക്ഷേപകർക്കായി പുതിയ ​ഗോൾഡൻ വിസ അവതരിപ്പിച്ച് ഒമാൻ; ഓഗസ്റ്റ് 31-ന് ആരംഭിക്കും

oman
  •  7 hours ago
No Image

പെട്രോള്‍ അടിക്കാന്‍ പമ്പിലെത്തിയ യുവാവ് ബൈക്കിന് തീയിട്ടു; ഒഴിവായത് വന്‍ ദുരന്തം

Kerala
  •  8 hours ago
No Image

"ഇത്ര വൃത്തികെട്ടവനെ നമ്മൾ എന്തിന് ചുമക്കണം?": എറണാകുളം ജില്ലാ യൂത്ത് കോൺ​ഗ്രസ് കമ്മിറ്റിയുടെ വാട്സാപ് ​ഗ്രൂപ്പിൽ ​രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം 

Kerala
  •  8 hours ago
No Image

മാസം കണ്ടില്ല; ഒമാനിൽ നബിദിനം സെപ്തംബർ 5ന്

oman
  •  8 hours ago
No Image

റൊണാൾഡോക്ക് ലോക റെക്കോർഡ്; തോൽവിയിലും സ്വന്തമാക്കിയത് പുതു ചരിത്രനേട്ടം

Football
  •  8 hours ago