HOME
DETAILS

35 ദിർഹം മുതൽ പൊതുബസുകളിൽ പരിധിയില്ലാത്ത യാത്ര, എങ്ങനെയെന്നല്ലേ; കൂടുതലറിയാം

  
Web Desk
August 23 2025 | 12:08 PM

Unlimited travel with 35 dirhams to know how

നിങ്ങൾ ഒരു അബൂദബി സന്ദർശകനാണോ? അല്ലെങ്കിൽ താത്ക്കാലികമായി പൊതുബസുകൾ ഉപയോഗിക്കുന്ന ആളാണോ? എങ്കിൽ നിങ്ങൾക്കുള്ള ഏറ്റവും ചെലവ് കുറഞ്ഞ ഓപഷനാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിനുള്ള ഏറ്റവും ചെലവ് കുറഞ്ഞ മാർ​ഗം അബൂദബി മൊബിലിറ്റി നൽകുന്ന ഏഴ് ദിവസത്തെ അല്ലെങ്കിൽ 30 ദിവസത്തെ പൊതുഗതാഗത പാസുകളാണ്.

ഇത് അബൂദബി, അൽ ഐൻ, അൽ ദഫ്‌റ എന്നിവിടങ്ങളിലെ ബസ് സർവിസുകളിലേക്ക് അൺലിമിറ്റഡ് ആക്സസ് നൽകുന്നു. അതേസമയം, ഇന്റർസിറ്റി ബസ് യാത്രകൾക്ക് ഈ പാസുകൾ ബാധകമല്ല.

ചെലവ്
ഏഴ് ദിവസത്തെ പാസ്: 35 ദിർഹം
30 ദിവസത്തെ പാസ്: 95 ദിർഹം

ആവശ്യകതകൾ

പാസ് ലഭിക്കുന്നതിനായി നിങ്ങൾക്ക് ഒരു ഹഫിലാത്ത് സ്മാർട്ട് കാർഡ് ഉണ്ടായിരിക്കണം. രണ്ട് തരം ഹഫിലാത്ത് കാർഡുകളിൽ ഒന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം: അനോണിമസ് ഹഫിലാത്ത് കാർഡ് അല്ലെങ്കിൽ പേഴ്സണലൈസ്ഡ് ഹഫിലാത്ത് കാർഡ്.

അനോണിമസ് ഹഫിലാത്ത് കാർഡ്: അനോണിമസ് ഹഫിലാത്ത് കാർഡ് ലഭിക്കാൻ പ്രത്യേക യോഗ്യതകൾ ആവശ്യമില്ല, അതിനാൽ എളുപ്പത്തിൽ സ്വന്തമാക്കാം. അതേസമയം, ഹഫിലാത്ത് കാർഡ് എമിറേറ്റ്സ് ഐഡിയുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, കാർഡ് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ബാലൻസ് ട്രാൻസ്ഫർ ചെയ്യാൻ കഴിയില്ല. 10 ദിർഹം വിലയുള്ള ഈ കാർഡിന് 16 വർഷം സാധുതയുണ്ട്.

പേഴ്സണലൈസ്ഡ് ഹഫിലാത്ത് കാർഡ്: മുതിർന്നവർ, ഭിന്നശേഷിക്കാർ, വിദ്യാർത്ഥികൾ എന്നിവർക്കായി രൂപകൽപ്പന ചെയ്തതാണ്‌‌ പേഴ്സണലൈസ്ഡ് ഹഫിലാത്ത് കാർഡ്. ഈ വിഭാഗങ്ങൾക്ക് ഈ കാർഡ് ഉപയോ​ഗിച്ച് സബ്സിഡി നിരക്കുകൾ നേടിയെടുക്കാം. ഇത് ഉടമയുടെ എമിറേറ്റ്സ് ഐഡിയുമായി ബന്ധിപ്പിച്ചിരിക്കുന്നു, കാർഡ് നഷ്ടപ്പെട്ടാലോ കേടായാലോ ബാലൻസ് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും.

Abu Dhabi Mobility offers affordable public transport passes for visitors and occasional commuters. The 7-day and 30-day passes provide a cost-effective solution for those looking to use public buses during their stay or temporary commute in Abu Dhabi [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടേക്ക് ഉടൻ എത്തില്ല; നേതാക്കളുമായി അടൂരിൽ കൂടിക്കാഴ്ച

Kerala
  •  11 hours ago
No Image

രാമനാട്ടുകര പോക്സോ കേസ്: സിസിടിവി ഹാർഡ് ഡിസ്ക് കിണറ്റിൽ നിന്ന് കണ്ടെടുത്തു, മുഖ്യപ്രതിക്കായി തിരച്ചിൽ

Kerala
  •  11 hours ago
No Image

റാഗിംങ്: വയനാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിയ്ക്ക് നേരെ പ്ലസ് വൺ വിദ്യാർഥികളുടെ ക്രൂര മർദനം

Kerala
  •  12 hours ago
No Image

വാഹനങ്ങൾ പരിശോധിച്ച് പിഴ ഈടാക്കാൻ ഗ്രേഡ് സബ് ഇൻസ്പെക്ടർമാർക്ക് അധികാരമില്ല: ഹൈക്കോടതി

Kerala
  •  12 hours ago
No Image

യുഎഇയിൽ നബിദിനം സെപ്തംബർ അഞ്ചിന്

uae
  •  12 hours ago
No Image

36 ലക്ഷം സ്ത്രീധനമായി നൽകിയില്ല; രോഷത്തിൽ മകന്റെ മുന്നിൽ വെച്ച് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി: ഭർത്താവ് അറസ്റ്റിൽ, ഭർതൃവീട്ടുകാർക്കായി തിരച്ചിൽ 

National
  •  12 hours ago
No Image

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും; ബഹ്റൈൻ രാജാവിന് ഒമാനിൽ ഊഷ്മള വരവേൽപ്

oman
  •  12 hours ago
No Image

ഒന്നല്ല, വീണത് എട്ട് തവണ; മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ടോട്ടൻഹാമിന്റെ സർവാധിപത്യം

Football
  •  12 hours ago
No Image

ജലീബ് അൽ-ശുയൂഖിലും ഖൈത്താനിലും പരിശോധന; 19 കടകൾ അടപ്പിച്ചു, 26 പേരെ അറസ്റ്റ് ചെയ്തു

latest
  •  13 hours ago
No Image

മോദിക്കെതിരായ പോസ്റ്റ്; ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെതിരെ യുപിയിലും, മഹാരാഷ്ട്രയിലും കേസ്

National
  •  13 hours ago