HOME
DETAILS

ഇസ്റാഈലിന് വേണ്ടി ചാരപ്പണി നടത്തിയ 32 പേർ ലെബനനിൽ അറസ്റ്റിൽ; ഇവർ ആക്രമണങ്ങൾക്ക് കൂട്ടുനിന്നതായും കണ്ടെത്തൽ

  
Web Desk
October 09 2025 | 14:10 PM

lebanon arrests 32 suspected israel spies aiding hezbollah attacks amid ceasefire

ബെയ്റൂത്ത്: ഹിസ്ബുല്ലയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ഇസ്റാഈലിന് കൈമാറിയ 32 പേരെ അറസ്റ്റ് ചെയ്ത് ലെബനൻ. കഴിഞ്ഞ കുറച്ച് മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഒരു ജുഡീഷ്യൽ ഉദ്യോഗസ്ഥൻ വ്യാഴാഴ്ച എഎഫ്‌പിയോട് പറഞ്ഞു. ഒമ്പത് പേരെ സൈനിക കോടതി വിചാരണ ചെയ്തെന്നും 23 പേർക്കെതിരെ നിലവിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇസ്റാഈൽ ചാരസംഘടനയായ മൊസാദ് നടത്തിയ ഓപ്പറേഷനിൽ ഹിസ്ബുല്ലയുടെ നൂറുകണക്കിന് പേജറുകളും വാക്കി-ടോക്കികളും പൊട്ടിത്തെറിച്ച് ആശയവിനിമയ സംവിധാനങ്ങൾ സ്തംഭിച്ചിരുന്നു. ഈ ആക്രമണത്തിൽ ലെബനനിൽ 39 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത ആഴ്ച, ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്റാഈൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള നേതാവമായ ഹസ്സൻ നസ്രല്ല കൊല്ലപ്പെട്ടിരുന്നു.

"കുറ്റക്കാരായ രണ്ട് പേർക്ക് യഥാക്രമം എട്ടും ഏഴും വർഷം തടവുശിക്ഷ ലഭിച്ചു. ഹിസ്ബുള്ള ഉദ്യോഗസ്ഥരുടെ കോർഡിനേറ്റുകൾ, വിലാസങ്ങൾ, പേരുകൾ എന്നിവ ശത്രുവിന് നൽകി. ഇസ്റാഈൽ ഈ നേതാക്കളും ഉദ്യോഗസ്ഥരും താമസിക്കുന്ന സ്ഥലങ്ങളിൽ ബോംബ് വയ്ക്കാൻ ഈ വിവരങ്ങൾ ഉപയോഗിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അവർ ഇത് ചെയ്തത്." അന്വേഷണ സംഘത്തിലെ മറ്റൊരു ജുഡീഷ്യൽ ഉദ്യോഗസ്ഥൻ പറഞ്ഞു. 

തെക്കൻ ലെബനനിലും ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും ഹിസ്ബുള്ളയ്ക്ക് സ്വാധീനമുള്ള മേഖലകളിലും യുദ്ധകാലത്ത് ഇസ്റാഈലിന് വിവരങ്ങൾ നൽകിയതായി സംശയിക്കപ്പെടുന്നവരിൽ ചിലർ കുറ്റം സമ്മതിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

lebanese authorities have arrested at least 32 individuals suspected of spying for israel during the prolonged conflict with hezbollah, including providing coordinates for strikes that killed key commanders, with nine already tried in military courts and two sentenced to 7-8 years of hard labor.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാണിയംകുളത്തെ ക്രൂരമർദനം: ഡിവൈഎഫ്ഐ നേതാക്കൾ ആക്രമിച്ച വിനേഷിന്റെ നില അതീവഗുരുതരം; ഒളിവിലുള്ള മുഖ്യപ്രതി മുഖ്യപ്രതിക്കായി അന്വേഷണം

crime
  •  7 hours ago
No Image

ശബരിമല ദ്വാരപാലകശില്പങ്ങളിലെ സ്വർണപ്പാളികൾ 2019-ൽ വൻതുകയ്ക്ക് മറിച്ചുവിറ്റു; ദേവസ്വം വിജിലൻസിന് വിവരം ലഭിച്ചതായി സൂചന

crime
  •  7 hours ago
No Image

ഗസ്സ സമാധാനത്തിലേക്ക് തിരികെ വരുന്നു, ഇനി മണിക്കൂറുകള്‍ മാത്രം; വെടിനിർത്തൽ അംഗീകരിച്ച് ഹമാസും ഇസ്‌റാഈലും

International
  •  8 hours ago
No Image

യുഡിഎസ്എഫ്- എസ്എഫ്ഐ സംഘർഷം: പൊലിസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ നാളെ ഹർത്താലിന് ആഹ്വാനം

Kerala
  •  15 hours ago
No Image

രണ്ട് ദിവസത്തെ ദുരിതത്തിന് അറുതി: കോഴിക്കോട് മെഡിക്കൽ കോളേജിലെ ജലക്ഷാമത്തിന് ഒടുവിൽ പരിഹാരം

Kerala
  •  15 hours ago
No Image

മയക്കുമരുന്നിനെതിരായ പോരാട്ടം കടുപ്പിച്ച് കുവൈത്ത്; ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ

Kuwait
  •  16 hours ago
No Image

ഗതാ​ഗത കുരുക്കിന് പരിഹാരം: കോഴിക്കോട് സിറ്റി റോഡിന്റെ പനാത് താഴം - നേതാജി നഗർ ഭാഗത്ത് എലിവേറ്റഡ് ഹൈവേ നിർമാണത്തിന് കേന്ദ്ര അനുമതി; സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട ഫണ്ട് ഉടൻ നൽകും

National
  •  16 hours ago
No Image

ഇസ്റാഈൽ ജയിലിൽ ഫലസ്തീൻ യുവാവിന് ദാരുണാന്ത്യം; മരണം ജയിലിലെ മോശം സാഹചര്യങ്ങൾ മൂലമെന്ന് റിപ്പോർട്ട്

International
  •  17 hours ago
No Image

ചാരിറ്റിയുടെ മറവിൽ ലക്ഷങ്ങൾ തട്ടിയ പാസ്റ്റർ അറസ്റ്റിൽ; പിടിയിലായത് യുവതിയുമായി ഒളിവിൽ കഴിഞ്ഞുകൊണ്ടിരിക്കുമ്പോൾ

crime
  •  17 hours ago
No Image

സഊദി അറേബ്യയിലൂടെ കാൽനടയായി 2,300 കിലോമീറ്റർ ചരിത്ര യാത്ര നടത്തി ബ്രിട്ടീഷ് പര്യവേക്ഷക

Saudi-arabia
  •  18 hours ago