
വില്പന വർധിപ്പിക്കാൻ പുതിയ നീക്കവുമായി വിൻഫാസ്റ്റ്: വരുന്നത് ഗംഭീര ഇലക്ട്രിക് മോഡലുകൾ

രാജ്യത്ത് ഇലക്ട്രിക് വാഹന (ഇവി) വിപണി വൻ കുതിച്ചുചാട്ടത്തിലാണ് പോയികൊണ്ടിരിക്കുന്നത്. പുത്തൻ ബ്രാൻഡുകൾ ഓരോന്നായി ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ, വിയറ്റ്നാമീസ് നിർമാതാക്കളായ വിൻഫാസ്റ്റ് ശ്രദ്ധേയമായ നീക്കവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. പുതിയ ഇവി വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കാൻ ഒരുങ്ങുകയാണ് വിൻഫാസ്റ്റ്. ഇതിനായി രാജ്യത്തെ ബാങ്കിംഗ് രംഗത്തെ അതികായനായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)യുമായി കൈകോർക്കുകയും ചെയ്തു. ഇതു പ്രകാരം വിൻഫാസ്റ്റ് ഓട്ടോ ഇന്ത്യയും SBI-യും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.
ഇന്ത്യയിലെ ലോഞ്ചിന് മുന്നോടിയായുള്ള ഈ കരാർ ഏറെ പ്രതീക്ഷയോടെയാണ് വിൻഫാസ്റ്റ് നോക്കി കാണുന്നത്. SBI-യുടെ 23,000-ത്തിലധികം ശാഖകളുള്ള വിപുലമായ പാൻ-ഇന്ത്യ ശൃംഖലയിലൂടെ, നഗരങ്ങളിലും വളർന്നുവരുന്ന വിപണികളിലും ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാൻ ഈ സഹകരണം വിൻഫാസ്റ്റിനെ സഹായിക്കും.
വിൻഫാസ്റ്റ്: ആഗോള വിപണിയിലെ വമ്പൻ
ആഗോള വിപണിയിൽ ടെസ്‌ലയോട് പോലും മത്സരിക്കുന്ന വിൻഫാസ്റ്റ്, ചുരുങ്ങിയ കാലം കൊണ്ട് ഇവി വിഭാഗത്തിൽ അറിയപ്പെടുന്ന ബ്രാൻഡായി മാറി. ഇന്ത്യയിൽ VF6, VF7 എന്നീ ഇലക്ട്രിക് എസ്‌യുവികളാണ് ആദ്യം അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നത്. ഈ വർഷം തന്നെ ഈ മോഡലുകൾ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്. തുടർന്ന് ഘട്ടംഘട്ടമായി മോഡൽ നിര വിപുലീകരിക്കും.
VF6
VF6, ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്കിനും മാരുതി ഇ-വിറ്റാരയ്ക്കും സമാനമായ മിഡ്‌സൈസ് ഇലക്ട്രിക് എസ്‌യുവിയാണ്. 4,238 mm നീളമുള്ള ഈ വാഹനം, നിസാൻ ജ്യൂക്കിനോട് സാമ്യമുള്ള ഫ്രണ്ട് ഫാസിയയോടെയാണ് എത്തുന്നത്. ക്ലോസ്ഡ് ഗ്രില്ലിനൊപ്പം വിൻഫാസ്റ്റ് ലോഗോയും സ്ലീക്ക് എൽഇഡി ഡിആർഎല്ലുകളും വാഹനത്തിന്റെ മുഖത്തെ ആകർഷകമാക്കുന്നു. 4-ഡോർ എസ്‌യുവിയുടെ വശങ്ങളിൽ ചരിഞ്ഞ റൂഫ്, വീൽ ആർച്ചുകൾക്ക് ചുറ്റും കട്ടിയുള്ള ക്ലാഡിംഗ്, ഡ്യുവൽ-ടോൺ അലോയ് വീലുകൾ (17 ഇഞ്ച്, 19 ഇഞ്ച് വേരിയന്റുകൾ) എന്നിവ ശ്രദ്ധേയമാണ്.
ആഗോള വിപണിയിൽ VF6 ഇക്കോ, പ്ലസ് എന്നീ വേരിയന്റുകളിൽ ലഭ്യമാണ്. ഇന്ത്യയിൽ ഇക്കോ വേരിയന്റ് ആയിരിക്കും ആദ്യം എത്തുക. 174 bhp പവറും 250 Nm ടോർക്കും നൽകുന്ന സിംഗിൾ-മോട്ടോർ സജ്ജീകരണത്തോടെയാണ് VF6 എത്തുന്നത്. 59.6 kWh ബാറ്ററി ഒറ്റ ചാർജിൽ 410 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 18 മുതൽ 24 ലക്ഷം രൂപ വരെയാണ് VF6-ന്റെ വില പ്രതീക്ഷിക്കുന്നത്.

VF7
VF6-നേക്കാൾ വലിപ്പമേറിയ മോഡലാണ് VF7. ഇന്ത്യയിൽ ഇതിന്റെ ലോഞ്ച് തീയതി വ്യക്തമല്ലെങ്കിലും, വിൻഫാസ്റ്റിന്റെ ഈ മോഡലും വിപണിയിൽ ശ്രദ്ധേയമാകുമെന്നാണ് പ്രതീക്ഷ.

SBI-യുമായുള്ള ഈ സഹകരണം വിൻഫാസ്റ്റിന്റെ ഇവി വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സാമ്പത്തിക തടസ്സങ്ങൾ ഇല്ലാതാക്കും. എളുപ്പത്തിൽ ലോൺ ലഭ്യമാക്കുന്നതിനൊപ്പം, മികച്ച ഓഫറുകളും മുൻഗണനാ സേവനങ്ങളും ഉറപ്പാക്കുന്ന ഈ കരാർ, ഇന്ത്യൻ ഇവി വിപണിയിൽ വിൻഫാസ്റ്റിന്റെ സ്ഥാനം ശക്തമാക്കും.
VinFast, the Vietnamese EV maker, is set to launch its VF6 and VF7 electric SUVs in India, partnering with SBI to offer attractive financing options. With competitive pricing, a 410 km range, and stylish designs, VinFast aims to make a strong mark in the growing Indian EV market.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടന്‍ വള്ളം അപകടത്തില്‍പ്പെട്ടു
Kerala
• a day ago
സമൂഹ മാധ്യമത്തില്‍ ബ്ലോക്ക് ചെയ്തു; 20കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു
National
• 2 days ago
ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 days ago
'അമേരിക്കന്‍ ബ്രാന്‍ഡ് ആഗോളതലത്തില്‍ തന്നെ വെറും വേസ്റ്റ് ആയി' ഇന്ത്യക്കെതിരായ തീരുവ യുദ്ധത്തില്‍ ട്രംപിനെതിരെ ആഞ്ഞടിച്ച് യു.എസ് ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍
International
• 2 days ago
ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം, ഇന്ന് മാത്രം പത്തിലേറെ മരണം
National
• 2 days ago
പ്രസാദം നല്‍കിയില്ല; ഡല്‍ഹിയില്‍ ക്ഷേത്ര ജീവനക്കാരനെ അടിച്ചു കൊന്നു; കൊല്ലപ്പെട്ടത് 15 വര്‍ഷമായി ക്ഷേത്രത്തില്‍ സേവനമനുഷ്ഠിക്കുന്ന 35കാരന്‍
National
• 2 days ago
സർക്കാർ സ്‌കൂളിൽ പോകാൻ കുട്ടികളില്ല; രാജ്യത്ത് തുടർച്ചയായ മൂന്നാം വർഷവും പ്രവേശനം കുറഞ്ഞു
Domestic-Education
• 2 days ago
ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ
Economy
• 2 days ago
സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി
Kerala
• 2 days ago
കണ്ണൂര്‍ സ്‌ഫോടനം: പൊലിസ് കേസെടുത്തു, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു
Kerala
• 2 days ago
കരുതിയിരുന്നോ വന്‍നാശം കാത്തിരിക്കുന്നു, ഇസ്‌റാഈലിന് അബു ഉബൈദയുടെ താക്കീത്; പിന്നാലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പോരാളികളുടെ തിരിച്ചടി, സൈനികന്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്, നാലുപേരെ കാണാതായി
International
• 2 days ago
അടിമുടി ദുരുഹത നിറഞ്ഞ വീട്, രാത്രിയിൽ അപരിചിതരായ സന്ദർശകർ; കണ്ണൂരിൽ സ്ഫോടനമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം ഊർജ്ജിതം
Kerala
• 2 days ago
ഗസ്സ സിറ്റി 'അപകടകരമായ പോരാട്ടമേഖല'യായി പ്രഖ്യാപിച്ച് ഇസ്റാഈൽ; ആക്രമണം കടുപ്പിക്കാൻ തീരുമാനം
International
• 2 days ago
രാഹുലിനെ കാണാൻ തെരുവുകൾ തിങ്ങിനിറഞ്ഞ് ജനം; വോട്ടർ അധികാർ യാത്ര 14-ാം ദിവസത്തിലേക്ക്
National
• 2 days ago
പരിശീലകനായുള്ള അരങ്ങേറ്റം കളറാക്കി ഖാലിദ് ജമീൽ; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം
Football
• 2 days ago
വാതിലുകൾ തുറന്നിട്ട് ബസുകളുടെ യാത്ര; ഒരാഴ്ചക്കിടെ മാത്രം പിടിയിലായത് 4099 ബസുകൾ
Kerala
• 2 days ago
വിസ തട്ടിപ്പും അനധികൃത പണമിടപാടും; മൂന്ന് ക്രിമിനൽ ശൃംഖലകളെ തകർത്ത് കുവൈത്ത്
Kuwait
• 2 days ago
താമസക്കാരുടെ ശ്രദ്ധയ്ക്ക്, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം
uae
• 2 days ago
വിയോജിപ്പ് മറക്കുന്നു; താലിബാൻ മന്ത്രിയെ രാജ്യത്തേക്ക് ക്ഷണിച്ച് ഇന്ത്യ; യു.എൻ ഇളവ് ലഭിച്ചാൽ സന്ദർശനം ഉടൻ
National
• 2 days ago
ജി.എസ്.ടി സ്ലാബ് ചുരുക്കൽ ക്ഷേമ, വികസന പദ്ധതികളെ ബാധിക്കും; ആലോചനയില്ലാത്ത നടപടിയിൽ ആശങ്കയറിയിച്ച് സംസ്ഥാനങ്ങൾ
National
• 2 days ago
കണ്ണൂരിൽ വീടിനുള്ളിൽ വൻസ്ഫോടനം; ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറിയ നിലയിൽ, അപകടം ബോംബ് നിർമാണത്തിനിടെയെന്ന് സൂചന
Kerala
• 2 days ago