HOME
DETAILS

പൂക്കോട്ടൂർ യുദ്ധത്തിന് 104 വയസ്സ്; അവ​ഗണിക്കപ്പെടുന്ന വീരേതിഹാസത്തിന്റെ ഓർമകളിൽ നാട്

  
പി. മുഹമ്മദ് സ്വാലിഹ് 
August 26 2025 | 10:08 AM

104th anniversary of pookottoor battle india recalls forgotten heroic saga

പൂക്കോട്ടൂർ: അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന വെടിയൊച്ചകൾ, പിടഞ്ഞുവീഴുന്ന മനുഷ്യ ജീവനുകൾ... നൂറ്റാണ്ടിന് മുമ്പുള്ള ആ പോരാട്ടത്തെ കുറിച്ചോർക്കുമ്പോൾ പൂക്കോട്ടൂരിലെ യുവതലമുറയുടെ രക്തവും തിളക്കും. മുന്നൂറിലധികം മനുഷ്യരുടെ ജീവനെടുത്ത ആ മഹായുദ്ധത്തെ നേരിൽ കണ്ടിട്ടില്ലെങ്കിലും അവർക്കുള്ളിലെല്ലാം ആ പോരാട്ട വീര്യത്തോടുള്ള ബഹുമാനം നിറയും. 

സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെയെല്ലാം ലഹളകളും കലാപങ്ങളുമായി ചിത്രീകരിച്ച ബ്രിട്ടീഷ് ചരിത്രകാരന്മാർ പോലും യുദ്ധം എന്ന് ചരിത്ര പുസ്തകത്തിൽ എഴുതിവച്ച ആ ചരിത്ര പോരാട്ടം നടന്നിട്ട് 104 വർഷം പിന്നിടുമ്പോഴും ആ പോരാളികളെ ഓർമിക്കാൻ കാര്യമായ സ്മാരകങ്ങളൊന്നും നിർമിക്കപ്പെട്ടിട്ടില്ല. പൂക്കോട്ടൂർ പഞ്ചായത്ത് കെട്ടിടത്തിലേക്കുള്ള പ്രവേശന കവാടമായ അറവങ്കരയിലെ 1921 യുദ്ധ സ്മാരക പൂക്കോട്ടൂർ ഗേറ്റും പിലാക്കലിലും പരിസര പ്രദേശങ്ങളിലുമായി ചിതറിക്കിടക്കുന്ന പോരാളികളുടെ ഖബറുകളും അപൂർവം ചില പുസ്തകങ്ങളുമല്ലാതെ ബ്രിട്ടീഷ് പട്ടാളത്തെ പോലും വിറപ്പിച്ച ഇങ്ങനെയൊരു പോരാട്ടം നടന്നിരുന്നു എന്നതിന് കാര്യമായ തെളിവുകളൊന്നും അവശേഷിപ്പില്ല.

 

ആദ്യ കാലത്ത് പൂക്കോട്ടൂർ അങ്ങാടിയിൽ കെട്ടിടത്തിനുള്ളിലുള്ള ഖബറുകൾ കേന്ദ്രീകരിച്ച് വിപുലമായ നേർച്ച നടന്നിരുന്നുവെങ്കിലും ഖബറിടങ്ങളെ ചൊല്ലി കോടതിയിലെത്തിയ തർക്കത്തെ തുടർന്ന് നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് അതും നിലച്ചു. പിന്നീട് കോഴിക്കോട്  പാലക്കാട് ദേശീയപാതയോരത്തെ പിലാക്കലിലുള്ള പോരാളികളുടെ ഖബറിടത്തിൽ പ്രാർഥന മാത്രമായി ചുരുങ്ങി.

യുദ്ധം നടന്ന ആദ്യ കാലത്ത് ബ്രിട്ടീഷ് പട്ടാളത്തിന്റെ നരനായാട്ട് പേടിച്ച് രക്ത സാക്ഷികളുടെ ഖബറിടങ്ങൾ പോലും രേഖപ്പെടുത്തി വെക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ മുന്നൂറിൽ പരം രക്ത സാക്ഷികൾ എന്നല്ലാതെ യുദ്ധത്തിൽ വീരമൃത്യു വരിച്ച പോരാളികളുടെ കൃത്യമായ കണക്കുകൾ ഇന്നും ലഭ്യമല്ല. 2004 സെപ്റ്റംബർ 27ന് -ഇ. അഹമ്മദ് ഉദ്ഘാടനം ചെയ്ത പൂക്കോട്ടൂർ ഗേറ്റല്ലാതെ മറ്റൊരു സ്മാരകവും പ്രാവർത്തികമായില്ല. സി.എച്ച് മുഹമ്മദ് കോയ മന്ത്രിയായിരിക്കെയാണ് പോരാളികൾക്കൊരു സ്മാരകം എന്ന ആശയം സജീവമായത്. അദ്ദേഹം മുൻകൈയെടുത്ത് ഇന്ത്യാ ഗേറ്റിന്റെ മാതൃകയിൽ ഗേറ്റ് സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു. 

പൂക്കോട്ടൂർ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് കാരാട്ട് മുഹമ്മദ് ഹാജിയുൾപ്പെടെയുള്ളവർ ഇതിനായി പ്രയത്‌നിച്ചുവെങ്കിലും റോഡിന് കുറുകെ ഗേറ്റ് പണിയാൻ അനുമതി ലഭിക്കാത്തതിനാൽ അത് പ്രാവർത്തികമാക്കാനായില്ല. പിന്നീട് പല കാലങ്ങളിലായി തദ്ദേശ ഭരണ കൂടങ്ങളും വിവിധ സംഘടനകളുമുൾപ്പെടെ സ്മാരകത്തിനായി ശ്രമം നടത്തി. ജില്ലാ പഞ്ചായത്ത് യുദ്ധ സ്മാരക റിസർച്ച് സെന്റർ സ്ഥാപിക്കാൻ പദ്ധതിയിടുകയും അതിനായി ആദ്യം 50 ലക്ഷവും പിന്നീട് ഒരു കോടിയും വകയിരുത്തിയിരുന്നു. പക്ഷേ സർക്കാർ നിർണയിക്കുന്ന തുകക്ക് സ്ഥലം ലഭ്യമാവാത്തതിനാൽ സ്ഥലമേറ്റെടുപ്പ് പോലും നടക്കാതെ ആ പദ്ധതി കടലാസിൽ തന്നെ വിശ്രമിക്കുകയാണ്. പൂക്കോട്ടൂർ പഞ്ചായത്തിന്റെ കീഴിലുള്ള ലൈബ്രറി വിപുലീകരിച്ച് യുദ്ധസ്മാരമാക്കി മാറ്റി പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാക്കാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും അതും ഇതു വരെ പ്രാവർത്തികമാക്കാനായിട്ടില്ല. 

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് അടുത്തിടെ യുദ്ധ സ്മാരക ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നു. പൂക്കോട്ടൂർ പഞ്ചായത്ത് ഓരോ വർഷവും വാർഷിക പദ്ധതിയിൽ ഒരു ലക്ഷം രൂപ വകയിരുത്തി യുദ്ധ വാർഷികം വിപുലമായി ആചരിക്കാറുണ്ട്. യുദ്ധ സ്മാരക ദിനമായ ഇന്ന് പിലാക്കലിലെ രക്തസാക്ഷികളുടെ ഖബറിടത്തിൽ പ്രാർഥന നടക്കും. പി.കെ.എം.ഐ.സിക്ക് കീഴിൽ സംഘടിപ്പിക്കുന്ന പ്രാർഥനാ സദസിന് പ്രമുഖർ നേതൃത്വം നൽകും.

marking 104 years since the battle of pookottoor, india reflects on the heroic yet neglected story of this historic freedom struggle. despite its significance, the absence of memorials highlights the overlooked legacy of this epic resistance.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്നാപ്ചാറ്റ് വഴി കൊയിലാണ്ടിയിലെ 13-കാരിയെ പ്രണയം നടിച്ച് കെണിയിലാക്കി പീഡിപ്പിച്ചു; കർണാടക സ്വദേശി അറസ്റ്റിൽ

crime
  •  7 hours ago
No Image

ക്രിക്കറ്റ് ബാറ്റുകളിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം; ആലപ്പുഴയിൽ യുവാവ് എക്സൈസിന്റെ പിടിയിൽ

Kerala
  •  7 hours ago
No Image

കേരളത്തിൽ ഒന്നു പോലുമില്ല; മണിക്കൂറിൽ 130 കിലോമീറ്ററിലധികം വേ​ഗത്തിൽ സഞ്ചരിക്കുന്ന വന്ദേഭാരത് ട്രെയിനുകൾ; നിങ്ങൾക്കും ഈ ട്രെയിനുകളിൽ യാത്ര ചെയ്യാം

National
  •  7 hours ago
No Image

കാമുകിക്കായി മൊബൈൽ ടവറിൽ കയറി യുവാവിന്റേ ആത്മഹത്യാ ഭീഷണി; കാമുകിയെ നാടു മുഴുവൻ തേടി പൊലിസും,നാട്ടുകാരും

crime
  •  8 hours ago
No Image

WAMD സേവനം വഴിയുള്ള തട്ടിപ്പ്; മുന്നറിയിപ്പുമായി കുവൈത്ത് സെൻട്രൽ ബാങ്ക്

uae
  •  8 hours ago
No Image

ജമ്മു കാശ്മീരിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും; പത്തോളം മരണം, നിരവധിപ്പേരെ കാണാനില്ല, എൻഎച്ച് 244 ഒലിച്ചു പോയി

National
  •  8 hours ago
No Image

കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി സ്വർണ ഏലസും മൊബൈലും കവർന്ന കേസിൽ സഹോദരങ്ങൾ പിടിയിൽ

crime
  •  9 hours ago
No Image

താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞു; ഗതാഗതം പൂർണമായും സ്തംഭിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  9 hours ago
No Image

യുഎഇ: രാത്രി വാഹനമോടിക്കുമ്പോൾ ഹെഡ്‌ലൈറ്റ് മറക്കേണ്ട; എട്ടിന്റെ പണി കിട്ടും

uae
  •  9 hours ago
No Image

ഈ ദിവസം മുതൽ ഫുഡ് ഡെലിവറി ഏജന്റുമാർക്ക് ലൈസൻസ് നിർബന്ധം; പുതിയ പദ്ധതിയുമായി ഒമാൻ

uae
  •  9 hours ago