HOME
DETAILS

'ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകരെ കൊന്നൊടുക്കാന്‍  കൂട്ടു നില്‍ക്കുന്നു'; റോയിട്ടേഴ്‌സില്‍ നിന്ന് രാജിവച്ച് കനേഡിയന്‍ മാധ്യമപ്രവര്‍ത്തക

  
Web Desk
August 26 2025 | 10:08 AM

canadian photojournalist resigns from reuters over gaza journalist killings

കാനഡ: ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടക്കൊലയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സില്‍ നിന്ന് കനേഡിയന്‍ വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റ് രാജിവെച്ചു. ഏജന്‍സിയില്‍ എട്ട് വര്‍ഷമായി സ്ട്രിംഗറായി ജോലി ചെയ്തിരുന്ന വലേരി സിങ്കാണ് അവിടുത്തെ ജോലി അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.  മാധ്യമപ്രവര്‍ത്തകരെ റോയിട്ടേഴ്‌സ് വഞ്ചിക്കുകയാണെന്ന് അവര്‍ തുറന്നടിച്ചു. ഇസ്‌റാഈല്‍ ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകരെ ആസൂത്രിതമായി കൊലപ്പെടുത്തിയതിനെ ന്യായീകരിക്കുന്ന ഒരു സ്ഥാപനത്തില്‍ തനിക്ക് ഇനി ജോലി ചെയ്യാന്‍ കഴിയില്ല- തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വലേരി ഇക്കാര്യം അറിയിച്ചത്.

'കഴിഞ്ഞ എട്ട് വര്‍ഷമായി റോയിട്ടേഴ്സിന്റെ ഭാഗമായതിനെ ഞാന്‍ വിലമതിക്കുന്നു. പക്ഷേ ഈ സമയം ഈ പ്രസ് കാര്‍ഡ് ധരിക്കുന്നത് അഗാധമായ നാണക്കേടും അവമതിപ്പുമുണ്ടാക്കുന്നു,' അവര്‍ പറയുന്നു. 'ഫലസ്തീനിലെ എന്റെ സഹപ്രവര്‍ത്തകരോട് ഞാന്‍ ഇത്രയെങ്കിലും കടപ്പെട്ടിരിക്കുന്നു, അതിലുപരി വളരെയധികം' അവര്‍ കൂട്ടിച്ചേര്‍ത്തു. ആഗസ്റ്റ് 10 ന് ഗസ്സയില്‍ അനസ് അല്‍-ഷെരീഫും അല്‍-ജസീറ സംഘവും കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് റോയിട്ടേഴ്സ് നടത്തിയ റിപ്പോര്‍ട്ടിങ്ങിനെ സിങ്ക് അപലപിച്ചു. 

'അല്‍-ഷെരീഫ് ഒരു ഹമാസ് പ്രവര്‍ത്തകനാണെന്ന ഇസ്‌റാഈലിന്റെ അടിസ്ഥാനരഹിതമായ അവകാശവാദം ഏജന്‍സി പ്രസിദ്ധീകരിച്ചു. റോയിട്ടേഴ്സ് പോലുള്ള മാധ്യമങ്ങള്‍ ഉത്തരവാദിത്തോടെയും മാന്യമായും ആവര്‍ത്തിച്ച എണ്ണമറ്റ നുണകളില്‍ ഒന്നാണിത്' വലേരി കുറിച്ചു.
 ഇനിയും ഒരു നിമിഷം പോലും റോയിട്ടഴ്‌സില്‍ തുടരാന്‍ കഴിയാത്ത ഒരു പോയിന്‍രില്‍ എത്തി നില്‍ക്കുകയാണ് താനെന്ന് അവര്‍ എക്‌സില്‍ കുറിച്ചു. 

കഴിഞ്ഞ ദിവസം നാസര്‍ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നാല് മാധ്യമപ്രവര്‍ത്തകരടക്കം 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. അല്‍ ജസീറ ഫോട്ടോ ജേണലിസ്റ്റ് മുഹമ്മദ് സലാമ,റോയിട്ടേഴ്‌സിന്റെ ഫോട്ടോ ജേണലിസ്റ്റായ ഹൊസ്സാം അല്‍ മസ്രി, അസോസിയേറ്റഡ് പ്രസിന്റേയും ദ ഇന്‍ഡിപ്പെന്‍ഡന്റ് അറബിക്കിന്റെയും പ്രതിനിധിയായ മറിയം അബു ദഖ, എന്‍ബി.സി നെറ്റ് വര്‍ക്കിന്റെ ജേര്‍ണലിസ്റ്റ് മൊഅസ് അബു ദഹ എന്നിവരാണ് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍.  നസര്‍ ആശുപത്രിയിലെ റിപ്പോര്‍ട്ടിങ്ങിനിടയുണ്ടായ ബോംബാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഇതുവരെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ 250 ഓളം മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.

 

valerie zink, a canadian photojournalist who worked with reuters for eight years, has resigned accusing the agency of complicity in the killings of journalists in gaza.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരുവുനായ ആക്രമണത്തിനെതിരെ നാടകം; അവതരണത്തിനിടെ കലാകാരനെ തെരുവുനായ കടിച്ചു; സംഭവം കണ്ണൂരിൽ

Kerala
  •  11 days ago
No Image

ഒമാനിൽ സ്വദേശിവൽക്കരണം കർശനമാക്കുന്നു; എല്ലാ വിദേശ ബിസിനസുകളിലും ഒരു ഒമാനി ജീവനക്കാരനെയെങ്കിലും നിയമിക്കണം

oman
  •  11 days ago
No Image

In-Depth Story | ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലറുടെ ഞെട്ടിക്കുന്ന കഥ; ഏട്ടു വയസ്സുക്കാരനായ ഇന്ത്യൻ ബാലൻ എന്തിന് സീരിയൽ കില്ലറായി

crime
  •  11 days ago
No Image

'അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍'; സഭയില്‍ ബാനറുകളുമായി പ്രതിപക്ഷം; ചോദ്യോത്തരവേള റദ്ദാക്കി

Kerala
  •  11 days ago
No Image

ഇസ്‌റാഈല്‍ തടങ്കലില്‍ വെച്ച് ഇസ്‌ലാം മതം സ്വീകരിച്ച് ഫ്‌ളോട്ടില്ല ഇറ്റാലിയന്‍ ക്യാപ്റ്റന്‍

International
  •  11 days ago
No Image

അതിരപ്പിള്ളിയില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ച് എസ്‌ഐയ്ക്കും കുടുംബത്തിനും പരിക്ക് 

Kerala
  •  11 days ago
No Image

എടിഎം മോഷണശ്രമം പരാജയപ്പെട്ടതിന് പിറ്റേന്ന് ജ്വല്ലറിയിൽ കയറി; അലാം ചതിച്ചതോടെ കുടുങ്ങി,തൃശൂർ കോർപ്പറേഷൻ വൈദ്യുതി വിഭാഗ ജീവനക്കാരൻ അറസ്റ്റിൽ

crime
  •  11 days ago
No Image

ഇന്ത്യൻ ക്രിക്കറ്റിന്റെ കീരിട വരൾച്ച അവസാനിപ്പിച്ച നായകൻ; ഒരേ ഒരു 'ഹിറ്റ്മാൻ'

Cricket
  •  11 days ago
No Image

അവള്‍ കൊല്ലപ്പെടേണ്ടവളാണെന്ന് സാം; ആരെയും കൂസാത്ത, സാമിന്റേത് ക്രൂര മനോഭാവമെന്ന് പൊലിസ്

Kerala
  •  11 days ago
No Image

അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത് സ്വര്‍ണപ്പാളി തന്നെയെന്ന് ദേവസ്വം വിജിലന്‍സ്; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദം പൊളിയുന്നു

Kerala
  •  11 days ago