HOME
DETAILS

യുഎഇ: രാത്രി വാഹനമോടിക്കുമ്പോൾ ഹെഡ്‌ലൈറ്റ് മറക്കേണ്ട; എട്ടിന്റെ പണി കിട്ടും

  
August 26 2025 | 14:08 PM

uae traffic rules penalties for not using head lights

യുഎഇയിൽ സൂര്യാസ്തമയത്തിനു ശേഷം വാഹനമോടിക്കുമ്പോൾ ഹെഡ്‌ലൈറ്റുകൾ ഓൺ ചെയ്യുന്നത് സുരക്ഷാ മുൻകരുതൽ മാത്രമല്ല, നിയമപരമായ ബാധ്യത കൂടിയാണ്. ഇനി അധവാ ഹെഡ്ലൈറ്റ് ഓൺചെയ്യാതിരുന്നാലോ, മറന്നു പോയാലോ പിഴയും ഡ്രൈവിംഗ് ലൈസൻസിൽ ബ്ലാക്ക് പോയിന്റുകളും ലഭിച്ചേക്കാം. 

നിയമം പറയുന്നത്?

യുഎഇ ട്രാഫിക് നിയമങ്ങൾ പ്രകാരം, ഡ്രൈവർമാർ വാഹനത്തിന്റെ ലൈറ്റുകൾ ഉപയോഗിക്കണം:

1) സൂര്യാസ്തമയം മുതൽ സൂര്യോദയം വരെ.

2) മൂടൽമഞ്ഞോ കനത്ത മഴയോ പോലുള്ള കുറഞ്ഞ ദൃശ്യപരതയുള്ള സാഹചര്യങ്ങളിൽ.

ഹെഡ്‌ലൈറ്റുകൾ ഉപയോഗിക്കാത്തതിനുള്ള ശിക്ഷ

രാത്രിയിൽ ഹെഡ്‌ലൈറ്റുകൾ ഉപയോഗിക്കാതെ വാഹനമോടിക്കുന്നതിനുള്ള ഔദ്യോഗിക ശിക്ഷ:

1) 500 ദിർഹം പിഴ
2) ഡ്രൈവിംഗ് ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റുകൾ

അതേസമയം, ഹെഡ്‌ലൈറ്റുകൾ തകരാറിലായതോ പ്രവർത്തിക്കാത്തതോ ആണെങ്കിൽ, പിഴ 400 ദിർഹം വരെയാകാം, കൂടാതെ ആറ് ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

ഹൈ ബീം ലൈറ്റുകളുടെ ഉപയോഗം

എന്നാൽ, ഇരുണ്ടതും ഇടുങ്ങിയതുമായ വഴികളിൽ വാഹനമോടിക്കുമ്പോൾ, എതിരെ വരുന്ന വാഹനം പെട്ടെന്ന് ഹൈ ബീം ഓൺ ചെയ്യുന്നത് കാഴ്ചയെ ബാധിക്കുന്നു. ഹൈ ബീം ലൈറ്റുകൾ ഡ്രൈവർമാർക്ക് ദൂരെയുള്ള വസ്തുക്കൾ കാണാൻ സഹായിക്കുമെങ്കിലും, അവ തെറ്റായി ഉപയോഗിക്കുന്നത് മറ്റ് ഡ്രൈവർമാർക്ക് അപകടവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണ്. 

ആർടിഎയുടെ ലൈറ്റ് മോട്ടോർ വെഹിക്കിൾ ഹാൻഡ്‌ബുക്ക് പ്രകാരം, ഹൈ ബീം ഉപയോഗിക്കേണ്ട രണ്ട് സാഹചര്യങ്ങൾ മാത്രമേ ഉള്ളൂ:

1) വെളിച്ചമില്ലാത്ത ഹൈവേകൾ: സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാത്ത ഹൈവേകളിൽ ഹൈ ബീം ഉപയോഗിക്കാം. എന്നാൽ, നല്ല വെളിച്ചമുള്ള പ്രദേശങ്ങളിൽ ഇത് ഉപയോഗിക്കരുത്.

2) കുറഞ്ഞ ദൃശ്യപരത: വളരെ ഇരുട്ടോ അവ്യക്തമായ സാഹചര്യങ്ങളോ ഉള്ളപ്പോൾ, സുരക്ഷിതമായി വാഹനമോടിക്കാൻ ദൃശ്യപരത പര്യാപ്തമല്ലെങ്കിൽ ഹൈ ബീം ഉപയോഗിക്കാം.

In the UAE, driving after sunset requires headlights to be turned on, not just as a safety precaution but also as a legal requirement. Failure to do so may result in fines and black points on your driving license. Specifically, in Abu Dhabi, driving at night without using headlights can lead to a Dh500 fine and 4 black points. Repeated offenses within a year may lead to further action, including referral to the public prosecution ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുറ്റിപ്പുറത്ത് അയൽവാസികൾ തമ്മിൽ സംഘർഷം; യുവാവിന് വെട്ടേറ്റു, ഗുരുതര പരിക്ക്

crime
  •  5 hours ago
No Image

ഉള്ള്യേരിയിൽ ലാബ് ടെക്നീഷ്യനെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ; ഫോൺ നമ്പർ നിർണായക തെളിവായി

crime
  •  6 hours ago
No Image

ഇസ്‌റാഈലിൽ നെതന്യാഹുവിനെതിരെ തെരുവിലിറങ്ങി ജനം; ടയറുകൾ കത്തിച്ച് റോഡ് ഉപരോധിച്ച് വൻപ്രതിഷേധം

International
  •  6 hours ago
No Image

പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവെക്കാനുള്ള ഹൈക്കോടതി ഉത്തരവ് സെപ്റ്റംബർ 9 വരെ നീട്ടി

Kerala
  •  6 hours ago
No Image

റഷ്യൻ എണ്ണ വാങ്ങലിനെ ചൊല്ലി യുഎസ് ഭീഷണികൾക്കിടെ ട്രംപിന്റെ ഫോൺ കോളുകൾ മോദി എടുത്തില്ലെന്ന് റിപ്പോർട്ട്

International
  •  6 hours ago
No Image

ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡ് (E11) വികസന പദ്ധതിക്ക് തുടക്കം; സെപ്റ്റംബർ 1 മുതൽ റോഡ് അടച്ചിടും

uae
  •  7 hours ago
No Image

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയ്ക്ക് സുരക്ഷ വർധിപ്പിച്ചു; കനത്ത സുരക്ഷയിൽ കന്റോൺമെന്റ് ഹൗസ്

Kerala
  •  7 hours ago
No Image

സ്നാപ്ചാറ്റ് വഴി കൊയിലാണ്ടിയിലെ 13-കാരിയെ പ്രണയം നടിച്ച് കെണിയിലാക്കി പീഡിപ്പിച്ചു; കർണാടക സ്വദേശി അറസ്റ്റിൽ

crime
  •  7 hours ago
No Image

ക്രിക്കറ്റ് ബാറ്റുകളിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം; ആലപ്പുഴയിൽ യുവാവ് എക്സൈസിന്റെ പിടിയിൽ

Kerala
  •  7 hours ago
No Image

കേരളത്തിൽ ഒന്നു പോലുമില്ല; മണിക്കൂറിൽ 130 കിലോമീറ്ററിലധികം വേ​ഗത്തിൽ സഞ്ചരിക്കുന്ന വന്ദേഭാരത് ട്രെയിനുകൾ; നിങ്ങൾക്കും ഈ ട്രെയിനുകളിൽ യാത്ര ചെയ്യാം

National
  •  7 hours ago