HOME
DETAILS

സഞ്ജു തകർത്തടിച്ചു എന്നിട്ടും ടീമിന് തോൽവി; തൃശൂർ ടൈറ്റൻസിന് അവസാന പന്തിൽ ആവേശ ജയം

  
August 26 2025 | 13:08 PM

sanju samsons explosive batting in vain as thrissur titans clinch thrilling last-ball victory over kochi blue tigers

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ആവേശകരമായ മത്സരത്തിൽ തൃശൂർ ടൈറ്റൻസ്, സഞ്ജു സാംസൺ നയിക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സിനെ അവസാന പന്തിൽ വീഴ്ത്തി മൂന്നാം ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്സ്, സഞ്ജു സാംസണിന്റെ വെടിക്കെട്ട് അർധസെഞ്ചുറിയുടെ (89 റൺസ്) കരുത്തിൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ തൃശൂർ ടൈറ്റൻസ്, അഹമ്മദ് ഇമ്രാന്റെ 72 റൺസിന്റെയും (40 പന്ത്), അർജ്ജുൻ എ കെയുടെ 31 റൺസിന്റെ (16 പന്ത്), ക്യാപ്റ്റൻ സിജോമോൻ ജോസഫ് പുറത്താകാതെ നേടിയ 42 റൺസിന്റെ (23 പന്ത്) മികവിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് നേടി ആവേശ ബയം സ്വന്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്സിനായി സഞ്ജു സാംസൺ ആദ്യ ഓവറിൽ ബൗണ്ടറിയോടെ തുടക്കമിട്ടു. എന്നാൽ, രണ്ടാം ഓവറിൽ വിനൂപ് മനോഹരന്റെ വിക്കറ്റ് നഷ്ടമായി. ആനന്ദ് ജോസഫിന്റെ പന്തിൽ അക്ഷയ് മനോഹർ പിടിച്ച കാച്ചിൽ വിനൂപ് (0) പുറത്തായി. നാലാം ഓവറിൽ സഞ്ജു രണ്ട് സിക്സും ഒരു ഫോറും സഹിതം 18 റൺസ് നേടി, പവർപ്ലേയിൽ കൊച്ചിയെ 52 റൺസിലെത്തിച്ചു. സിജോമോൻ ജോസഫിന്റെ ഓവറിൽ രണ്ട് സിക്സുകൾ കൂടി പറത്തിയ സഞ്ജു, 9-ാം ഓവറിൽ മുഹമ്മദ് ഇഷാഖിനെതിരെ 26 പന്തിൽ അർധസെഞ്ചുറി തികച്ചു. 11.5 ഓവറിൽ കൊച്ചി 100 കടന്നു.

പതിനാലാം ഓവറിൽ നിഖിൽ തോട്ടത്തിന്റെ (18) വിക്കറ്റും, 16-ാം ഓവറിൽ സാലി വിശ്വനാഥിന്റെ (16) വിക്കറ്റും നഷ്ടമായെങ്കിലും, സഞ്ജുവും ആൽഫി ഫ്രാൻസിസും ചേർന്ന് 17-ാം ഓവറിൽ 150 കടത്തി. 18-ാം ഓവറിൽ സഞ്ജു (89, 4 ഫോർ, 9 സിക്സ്) പുറത്തായി. അജിനാസിന്റെ ഹാട്രിക്ക് മികവിൽ കൊച്ചിയുടെ അവസാന ഓവറുകൾ തളർന്നെങ്കിലും, Sആൽഫി ഫ്രാൻസിസും അഖിലും ചേർന്ന് 20 ഓവറിൽ 188/7 എന്ന മികച്ച സ്കോർ ഉയർത്തി. തൃശൂരിനായി അജിനാസ് 4 ഓവറിൽ 30 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി.

189 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ തൃശൂർ ടൈറ്റൻസിന് പവർപ്ലേയിൽ തന്നെ ആനന്ദ് കൃഷ്ണന്റെ (7), ഷോൺ റോജറിന്റെ (8), വിഷ്ണു മേനോന്റെ (3) വിക്കറ്റുകൾ നഷ്ടമായി. എന്നാൽ, അഹമ്മദ് ഇമ്രാൻ ഒറ്റയ്ക്ക് തകർത്തടിച്ച് സ്കോർ ഉയർത്തി. 14-ാം ഓവറിൽ അക്ഷയ് മനോഹറും (0) ഇമ്രാനും (72) പുറത്തായതോടെ തൃശൂർ പരുങ്ങലിലായി. എന്നാൽ, അർജ്ജുൻ എ കെയും ക്യാപ്റ്റൻ സിജോമോനും അവസാന ഓവറുകളിൽ തകർത്തടിച്ചു.

അവസാന 4 ഓവറിൽ 55 റൺസ് വേണ്ടിയിരുന്ന തൃശൂർ, 17-ാം ഓവറിൽ (മുഹമ്മദ് ആഷിഖ്) 16 റൺസും, 18-ാം ഓവറിൽ 13 റൺസും, 19-ാം ഓവറിൽ 10 റൺസും നേടി. അവസാന ഓവറിൽ 15 റൺസ് വേണ്ടിയിരുന്നു. ആദ്യ 3 പന്തിൽ 3 റൺസ് മാത്രം നേടിയ തൃശൂർ, നാലാം പന്തിൽ സിജോമോന്റെ സിക്സും, അഞ്ചാം പന്തിൽ 2 റൺസും നേടി. അവസാന പന്തിൽ 4 റൺസ് വേണ്ടിയിരുന്നപ്പോൾ, സിജോമോൻ ജോസഫിന്റെ സ്ട്രൈറ്റ് ബൗണ്ടറി ഫീൽഡർ തടഞ്ഞെങ്കിലും, ഫീൽഡറുടെ കാൽ ബൗണ്ടറി റോപ്പ് കടന്നതിനാൽ ടിവി അമ്പയറുടെ പരിശോധനയിൽ തൃശൂർ ജയം സ്വന്തമാക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അമേരിക്കന്‍ ബ്രാന്‍ഡ് ആഗോളതലത്തില്‍ തന്നെ വെറും വേസ്റ്റ് ആയി' ഇന്ത്യക്കെതിരായ തീരുവ യുദ്ധത്തില്‍ ട്രംപിനെതിരെ ആഞ്ഞടിച്ച് യു.എസ് ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍

International
  •  2 days ago
No Image

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം, ഇന്ന് മാത്രം പത്തിലേറെ മരണം

National
  •  2 days ago
No Image

പ്രസാദം നല്‍കിയില്ല; ഡല്‍ഹിയില്‍ ക്ഷേത്ര ജീവനക്കാരനെ അടിച്ചു കൊന്നു; കൊല്ലപ്പെട്ടത് 15 വര്‍ഷമായി ക്ഷേത്രത്തില്‍ സേവനമനുഷ്ഠിക്കുന്ന 35കാരന്‍

National
  •  2 days ago
No Image

സർക്കാർ സ്‌കൂളിൽ പോകാൻ കുട്ടികളില്ല; രാജ്യത്ത് തുടർച്ചയായ മൂന്നാം വർഷവും പ്രവേശനം കുറഞ്ഞു

Domestic-Education
  •  2 days ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ

Economy
  •  2 days ago
No Image

സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  2 days ago
No Image

കണ്ണൂര്‍ സ്‌ഫോടനം:  പൊലിസ് കേസെടുത്തു, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

Kerala
  •  2 days ago
No Image

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും

Kerala
  •  2 days ago
No Image

കരുതിയിരുന്നോ വന്‍നാശം കാത്തിരിക്കുന്നു, ഇസ്‌റാഈലിന് അബു ഉബൈദയുടെ താക്കീത്; പിന്നാലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പോരാളികളുടെ തിരിച്ചടി, സൈനികന്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്, നാലുപേരെ കാണാതായി

International
  •  2 days ago
No Image

അടിമുടി ദുരുഹത നിറഞ്ഞ വീട്, രാത്രിയിൽ അപരിചിതരായ സന്ദർശകർ; കണ്ണൂരിൽ സ്ഫോടനമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം ഊർജ്ജിതം 

Kerala
  •  2 days ago